Connect with us

Hi, what are you looking for?

Exclusive

വാര്‍ത്ത വൈറലായതിനുപിന്നാലെ ഐപിഎസുകാരന് അപകടം, പിണറായി ക്വട്ടേഷന്‍ നല്‍കിയോ?

സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഒരുപോലെ വെട്ടിലാക്കി കഴിഞ്ഞദിവസം രംഗത്തെത്തിയ ഐപിഎശ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് അപകടം. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു കെ രാധാകൃഷ്ണന്‍. രാധാകൃഷ്ണനെ പിന്തുടര്‍ന്ന് വേട്ടയാടുകയാണോ പിണറായി സര്‍ക്കാര്‍ എന്നു ചോദിച്ചു പോകും. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. അതിന് പിന്നാലെ ദുരൂഹത കൂട്ടി അപകടവും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നിരസിച്ച് സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ് ചെയ്തതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്നലെ തൃപ്പൂണിത്തുറയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതോടെ കൂടുതല്‍ ആശങ്കയിലാണ് രാധാകൃഷ്ണന്‍. തന്നെ വകവരുത്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന ഭയം അദ്ദേഹത്തിനുണ്ട്.

രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഈ അപകടത്തിന് പിന്നില്‍ ദുരൂഹത രാധാകൃഷ്ണന്റെ സുഹൃത്തുക്കള്‍ സംശയിക്കുന്നുണ്ട്. കണ്ണൂരിലെ സിപിഎം ഗുണ്ടകള്‍ പലരേയും വാഹനത്തിന് ഇടിച്ചു കൊല്ലുന്ന രീതി പുതുതായി അവലംബിച്ചിരുന്നു. അന്വേഷണങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രമാണ് അപകടം സൃഷ്ടിക്കല്‍. ഇതിന് വ്യക്തമായ പരിശീലനം നേടിയവരും ഉണ്ട്. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിന്റെ വാഹനം അപകടത്തില്‍ പോലും ദുരൂഹത മണത്തിരുന്നു. കണ്ണൂരില്‍ പല ആര്‍എസ്എസ് നേതാക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ദുരൂഹത ഉണ്ടായിരുന്നു.

രാധാകൃഷ്ണനെ സ്‌കൂട്ടറിടിച്ച് ഗുരുതര മായ പരിക്കോടെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയും പ്രതികരിക്കുന്നു. തന്നെ ജീവിക്കാനനുവദിക്കില്ലെന്ന സിപിഎം ഭീഷണി യഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമായിരുന്നോ ഇപ്പോഴത്തെ സ്‌കൂട്ടര്‍ അപകടം എന്നന്വേഷിക്കണം. എന്നാല്‍ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ തന്നെ അത് വാദിയെ പ്രതിയാക്കുന്ന തരത്തിലായിരിക്കും നടക്കുക. രാധാകൃഷ്ണന് വേണ്ടി ശബ്ദിക്കാന്‍ പഴയ കാല സഹപ്രവര്‍ത്തകര്‍ രംഗത്ത് വരില്ല. പൊതു സമൂഹം ശബ്ദിച്ചേ മതിയാവൂ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച.

പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതികാര നടപടികള്‍ സഹിക്കാനാവാതെ, ഇനി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു രാധാകൃഷ്ണന്‍ പരാതി പറഞ്ഞപ്പോള്‍ പോയി ആത്മഹത്യ ചെയ്‌തോളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനില്‍ക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ സാഹചര്യവുമുണ്ടായി.ഇതെല്ലാം രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

ഈവര്‍ഷം ഏപ്രില്‍ 30ന് റിട്ടയര്‍ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ദൂതന്‍ വഴി രണ്ട് മെമോ ഒരുമിച്ച് രാധാകൃഷ്ണന് ലഭിച്ചിരുന്നു. ഇതോടെ പെന്‍ഷനും മറ്റ് ആനകൂല്യങ്ങളും ഇല്ലാതായി. താത്ക്കാലിക പെന്‍ഷനും നിഷേധിച്ചു. മെയ് ഒന്നിന് തന്നെ താല്‍കാലിക പെന്‍ഷന്‍ തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. പതിനഞ്ചു ദിവസത്തിനകം നല്‍കേണ്ട പെന്‍ഷന്‍ കിട്ടാതെ വന്നതോടെ ജൂലൈ കഴിഞ്ഞപ്പോള്‍ അന്വേഷിച്ചു. അപേക്ഷ കിട്ടിയില്ലെന്നായിരുന്നു മറുപടി. ഓഗസ്ത് 14ന് രജിസ്ട്രേഡ് ലെറ്റര്‍ വഴി വീണ്ടും അയച്ചു, 16ന് അവിടെ ലഭിച്ചു.റിട്ടയര്‍ ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴും മെമോ നല്‍കിയ വിഷയം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. 2012ല്‍ എക്സൈസ് വകുപ്പില്‍ അഡീ. കമ്മീഷന്‍ എന്‍ഫോഴ്സ്മെന്റായി ഡെപ്യൂട്ടേഷനിലിരിക്കുമ്പോഴും 2015ല്‍ കെഎസ്ഇബി വിജിലന്‍സ് എസ്പിയായിരിക്കുമ്പോഴും രാധാകൃഷ്ണനെതിരെ സിപിഎമ്മിന്റെ ഒത്താശയോടെ കീഴുദ്യോഗസ്ഥര്‍ പരാതികള്‍ നല്‍കി. ഇതെല്ലാം വ്യാജപരാതികളാണെന്ന് പിന്നീടു കണ്ടെത്തി.

2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രതികാര നടപടി തുടങ്ങി. ഐപിഎസ് സെലക്ഷന് അര്‍ഹതയുള്ളവരുടെ ലിസ്റ്റില്‍ നിന്ന് ആദ്യം ഒഴിവാക്കി. അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി പിന്നീട് ഉള്‍പ്പെടുത്തി. ഇതറിഞ്ഞതോടെയാണ് പഴയ റിപ്പോര്‍ട്ട് പൊക്കിയെടുത്ത് സസ്പെന്‍ഷന്‍ നല്‍കുന്നത്.ഇതിന് ശേഷം പത്ത് തവണയോളം സസ്പെന്‍ഷന്‍ നീട്ടി. നാലര വര്‍ഷത്തോളം സുപ്രീംകോടതിയില്‍ കേസുമായി നടന്ന ശേഷം 2020 ആഗസ്തിലാണ് സര്‍വീസില്‍ തിരിച്ചു കയറിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...