Connect with us

Hi, what are you looking for?

Exclusive

സംഘപരിവാറിന് ലക്‌ഷ്യം നേടാൻ എ എ റഹീമിനെ ഉപയോഗിച്ചു.. ഡിഫി ഡിങ്കോൾഫിയായി

ഭക്ഷണത്തിൽ മതം കലർത്തരുത് എന്ന മുദ്രാവാക്യവുമായി DYFI നടത്തുന്ന ഫുഡ് സ്ട്രീറ്റ് നെതിരെ ചോദ്യ ശരങ്ങളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
DYFI നേതാവ് എ എ റഹീമിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി അരങ്ങേറിയത്. ഇവർ മുന്നോട്ട് വെയ്ക്കുന്ന ആശയം തീർച്ചയായും നല്ലതു തന്നെ . ഭക്ഷണത്തിന്റെ പേരിലും മതം കൂട്ടി കലർത്തി അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ തമ്മിലടിപ്പിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും തന്നെ ആണ്. പക്ഷെ അതിന്റെ പേരിൽ റഹീം കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങളുടെ സുതാര്യത ഉറപ്പു വരുത്തേണ്ടതുണ്ട്. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ ശക്തികൾക്കെതിരെ എന്നാണ് ഈ പരിപാടിയുടെ പോസ്റ്റർ പോലും. സംഘപരിവാർ മാത്രമാണോ ഭക്ഷണ കാര്യത്തിൽ വിവേചനം കാട്ടുന്നത്? ഹിന്ദുക്കൾക്ക് നിഷിദ്ധമായ ഭക്ഷണം എന്ന പോലെ തന്നെ ഇസ്‌ലാം വിശ്വാസികൾക്കും നിഷിദ്ധ ഭക്ഷണങ്ങളുണ്ട് . ഇസ്‌ലാമിന് അനുവദനീയമായത് എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ഹലാൽ എന്ന വാക്കു പോലും അത്തരമൊരു അയിത്ത ദുരാചാരത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.

സംഘ പരിവാറിനും ഹിന്ദുവിനും എതിരെ കയറു പൊട്ടിക്കുമ്പോൾ ഒരു ഇസ്‌ലാം മത വിശ്വാസികൂടിയായ റഹീം തീർച്ചയായും ഹലാൽ ഭക്ഷണത്തിനും എതിരെ പ്രതിഷേധിക്കേണ്ടതാണ്.
ഭക്ഷണത്തിനു മാത്രമല്ല മനുഷ്യർക്കിടയിലെ മതം വിഷം തന്നെയാണ്.

ഇപ്പോൾ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന വർഗീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ ചോദ്യം ചെയ്ത് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നിയിറച്ചി വിളമ്ബിയ ഡിവൈഎഫ്‌ഐ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് പന്നിയിറച്ചി വിളമ്ബിയോ എന്ന ചോദ്യമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഈ പരിപാടിയുടെ ഫോട്ടോ കണ്ടുവെന്നും എന്നാൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ലെന്നും ഹരീഷ് പറയുന്നു.
മലപ്പുറത്ത് പന്നി വിളമ്ബിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണെന്നും അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണെന്നും ഹരീഷ് പരിഹസിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

വീണ്ടും മോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷണ പദ്ധതി നീട്ടി
Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്ബിയോ?..ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്ബിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ DYFI ആണ്…അല്ലെങ്കില്‍..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച്‌ തന്നാല്‍ ഈ പോസ്റ്റ് പിന്‍ വലിക്കുന്നതാണ്…ലാല്‍ സലാം.

എന്നാൽ പലരും ഈ വിഷയത്തിൽ പല തരത്തിൽ പ്രതികരിക്കുമ്പോൾ എല്ലാത്തിന്റെയും മുകളിൽ ഇതിനു പിന്നിലെയും സംഘ പരിവാർ അജണ്ട അഥവാ സംഘ പരിവാറിന്റെ വിജയം ചൂണ്ടിക്കാട്ടുകയാണ് അഡ്വ. ശങ്കു ടി ദാസ് .
പലരും ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റിനെ അനുമോദിക്കുമ്ബോള്‍ ഇതിൽ പന്നി മാംസം വിളമ്ബിയതോടെ പല മുസ്ലിം സംഘടനകളും ഡിഫിക്ക് എതിരെ ആയിരിക്കുകയാണ് .
നാല് വോട്ടറിനു വേണ്ടി മതത്തെ കൂട്ട് പിടിച്ച് കണ്ണടയ്ക്കാറുള്ളവർ ഇപ്പോൾ സീറ്റും അധികാരവും ഒന്നുമില്ലെങ്കിലും ഇങ്ങനെയൊക്കെ ചെയ്തേ പറ്റൂ എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് സംഖികളുടെ വിജയം തന്നെയാണ്. സിപിഎമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ടെന്നും ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന്‍ പിന്‍വലിപ്പിച്ചിട്ടുണ്ടെന്നും അടക്കം വിഷയങ്ങള്‍ ശങ്കു കുറിച്ചത്.

അതായത് പരിവാര്‍ അജണ്ടയിലേക്ക് തന്ത്രങ്ങളിലൂടെ സിപിഎമ്മിനേയും സൈബര്‍ സഖാക്കളേയും ഡിവൈഎഫ് ഐയേയും കൊണ്ടു വരുന്നു എന്നതാണ് അവകാശ വാദം. ഹലാല്‍ ഭക്ഷണ വിവാദത്തിനെതിരെയാണ് ഡിവൈഎഫ് ഐ ഫുഡ് സ്ട്രീറ്റ് നടത്തിയത്. ബിജെപി അജണ്ടയെ തുറന്ന് കാണിക്കാനായിരുന്നു ഇത്. ഇതിന് പിന്നാലെ പരിവാറുകാര്‍ തന്നെ പന്നി ഇറച്ചി വിളമ്ബുമോ എന്ന് ഡിവൈഎഫ്‌ഐയെ വെല്ലുവളിച്ചു. എറണാകുളത്തും തിരുവനന്തപുരത്തും അത് വിളമ്ബുകയും ചെയ്തു.

ഇതിനിടെയാണ് മലപ്പുറത്ത് വിളമ്ബിയില്ലെന്ന ചര്‍ച്ചകളും എത്തുന്നത്. ഇതെല്ലാം ഡിവൈഎഫ് ഐയെ പ്രതിരോധത്തിലാക്കുമ്ബോഴാണ് ശ്ങ്കു ടി ദാസിന്റെ പോസ്റ്റ്.
ശങ്കു ടി ദാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-
സീറ്റും ഭരണവും അധികാരവുമൊന്നുമില്ല.
പക്ഷെ സിപിഎമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ട്.
എ.കെ.ജി സെന്ററില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തിച്ചിട്ടുണ്ട്.
ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന്‍ പിന്‍വലിപ്പിച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐയേ കൊണ്ട് പോര്‍ക്ക് വരെ വിളമ്ബിച്ചിട്ടുണ്ട്.
മലയാളി സംഘി ജീവിതം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...