Connect with us

Hi, what are you looking for?

Exclusive

ജാതി പറഞ്ഞ് കലാപമുണ്ടാക്കാന്‍ കെബി ഗണേഷ് കുമാര്‍, പ്രസംഗം വൈറല്‍

പൊതുവേദിയില്‍ വിവാദ പ്രസ്താവന നടത്തി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. പത്തനാപുരം വിളക്കുടി മന്നംമെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹൈസ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഗണേഷിന്റെ വിവാദ പരാമര്‍ശം. ഈ സ്‌കൂളിന്റെ ശത്രു നായര്‍ സമുദായവും അധ്യാപകരുമാണെന്ന് ഗണേഷ് പറയുന്നു. ഇവിടുത്തെ അധ്യാപകര്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചതുകൊണ്ടാണ് ഈ സ്‌കൂള്‍ പുറകോട്ട് പോയത്. എന്‍എസ്എസിനെ തകര്‍ക്കാന്‍ എന്‍എസ്എസുകാര്‍ തന്നെ ശ്രമിക്കാന്‍ പാടില്ലെന്നും ഗണേഷ് പറയുന്നുണ്ട്.

സ്‌കൂളില്‍ അറബി പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറയുന്നു. അനുവാദം പോലും ഇല്ലാതെ ബാലകൃഷ്ണന്‍പിള്ള തുടങ്ങിയ സ്‌കൂള്‍ എന്നാണ് ചരിത്രം പറയുന്നത്. സര്‍ക്കാരിന്റെ അംഗീകാരം മറികടന്ന് തുടങ്ങിയ സ്‌കൂളായിരുന്നു ഇത്. പിന്നീട് മാറിവന്ന സാഹചര്യത്തിലാണ് ഈ സ്‌കൂളിന് അംഗീകാരം ലഭിക്കുന്നത്. ഈ സ്‌കൂള്‍ വൃത്തികെട്ട സ്‌കൂളാണെന്ന് പറഞ്ഞ് പറയിപ്പിച്ചതില്‍ നായര്‍ സമുദായങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് ഗണേഷ് തുറന്നുപറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...