Connect with us

Hi, what are you looking for?

Exclusive

പിണറയി വിജയന്റെ പരിപ്പ് .. രൂക്ഷ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ


ആർ എസ് എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി നേതാക്കൾ രംഗത്ത്. കേരളം ഒരു താലിബാനോ അഫ്ഗാനിസ്ഥാനോ ആക്കി മാറ്റാം എന്നാണു പിണറായി വിജയന്റെ ഉദ്ദേശത്തെ എന്നിൽ ആ പരിപ്പ് ഇവിടെ വേവുകയില്ല, എ പരിപ്പ് ഇറക്കി വച്ചുകൊള്ളൻ പറഞ്ഞാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത് . പിണറായി വിജയൻറെ നട്ടെല്ല് സംസ്ഥാനത്തെ തീവ്രവാദികൾക്ക് മുന്നിൽ വളഞ്ഞിരിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു .
ആര്‍എസ്‌എസ് പ്രവര്‍ത്തകണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി. പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടക്കുകയാണ് ഇപ്പോൾ.
പ്രതികള്‍ തൃശൂര്‍ ഭാഗത്തേയ്ക്ക് കടന്നതായുള്ള സംശയങ്ങളെ തുടര്‍ന്നാണ് ഇത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി യോഗം ചേരുകയും എട്ട് സംഘമായി തിരിച്ച്‌ അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കി. പാലക്കാട് ഡിവൈഎസ്പി പി.സി. ഹരിദാസന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച്‌ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്. തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്ബാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുള്ള സ്ഥലങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചെറായി, പൊന്നാനി മേഖലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.വെള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് ദൃക്‌സാക്ഷി മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. മുമ്ബുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരിക്കാം ഇതെന്നാണ് വിലയിരുത്തല്‍.

തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിയോടെ മമ്ബ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെ സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച്‌ ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച്‌ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. പതിനൊന്ന് മാസം പ്രായമുള്ള രുദ്രകേശവ് ആണ് സഞ്ജിത്തിന്റെ മകന്‍. ഒരുവര്‍ഷംമുമ്ബ് സഞ്ജിത്തിനെ കൊല്ലാന്‍ ശ്രമം നടന്നിട്ടുണ്ട്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലാവുകയും ചെയ്തിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...