Connect with us

Hi, what are you looking for?

Exclusive

മിസ് കേരളയെ ഹോട്ടലുടമ പരിചയപ്പെടുത്തി, പാര്‍ട്ടി നടന്ന രാത്രിയിലെ വിഐപി നടനോ?

മിസ് കേരള അന്‍സി കബീറിന്റെയും റണ്ണറപ് അഞ്ജന ഷാജന്റെയും അപകടത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. അന്ന് രാത്രിയില്‍ ഇവര്‍ പങ്കെടുത്തിരുന്ന നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന വിഐപിയെക്കുറിച്ച് സ്ഥിരീകരിക്കാന്‍ കഴിയാതെ പോലീസ് ആശയക്കുഴപ്പത്തില്‍ എന്നാണ് പറയുന്നത്. പോലീസ് ഉന്നത ബന്ധമുള്ളതുകൊണ്ടോ നടന്മാര്‍ ഉള്‍പ്പെട്ടതു കൊണ്ടോ മറച്ചുവെക്കുന്നതാണോ എന്ന സംശയവും ഇല്ലാതില്ല.അപകടം നടന്ന നവംബര്‍ ഒന്നിനു രാത്രി അന്‍സി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തില്‍ ഓടിച്ച ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്റെ നാട്ടുകാരനാണ് ‘വിഐപി’. ഇയാള്‍ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്നുവെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്.

ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത്. സംഭവദിവസം രാത്രി ഹോട്ടലില്‍നിന്നു കാറില്‍ അമിതവേഗത്തില്‍ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. കേസില്‍ ‘വിഐപി’ക്കു പങ്കുണ്ടോയെന്നു വ്യക്തമാകാന്‍ ഹോട്ടലുടമയുടെ മൊഴിയെടുക്കണം.ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങള്‍ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പര്‍ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതില്‍, പാര്‍ക്കിങ് ഏരിയ, ഡിജെ പാര്‍ട്ടി ഹാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍തന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസില്‍ ഏറെ പ്രാധാന്യമുണ്ട

കേസില്‍ അബ്ദുല്‍ റഹ്മാന്റെ മൊഴികള്‍ നിര്‍ണായകമാണ്. റഹ്മാനെ 3 ദിവസത്തേക്കാണു പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ചോദ്യം ചെയ്യാന്‍ 3 മണിക്കൂര്‍ മാത്രമാണു കോടതി അനുവദിച്ചത്. കെട്ടിട നിര്‍മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇതിനു സ്ഥിരീകരണം ലഭിക്കുന്നതോടെ കേസന്വേഷണത്തില്‍ വലിയ മുന്നേറ്റവും കൂടുതല്‍ അറസ്റ്റുകളുമുണ്ടാവും.

മരിക്കുന്നതിനു മുന്‍പ് ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് അപകടസ്ഥലം വരെയുള്ള സഞ്ചാര പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് അപകടം സ്വാഭാവികമായി സംഭവിച്ചതാണോ എന്നതുള്‍പ്പെടെയുള്ള സംശയം പൊലീസിനുണ്ടായത്.
മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരുമായി അബ്ദുല്‍ റഹ്മാന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്ന അന്വേഷണമാണു പുരോഗമിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന്റെ ഉടമയാണ് ഇതെന്നു പൊലീസിനു സംശയമുണ്ട്.

കുണ്ടന്നൂര്‍ മുതല്‍ ഈ കാറുകള്‍ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ കാറിനെ പിന്‍തുടര്‍ന്നതായി കണ്ടെത്തിയ ഔഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, മദ്യലഹരിയില്‍ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടര്‍ന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...