Connect with us

Hi, what are you looking for?

Exclusive

മിസ് കേരളയെ ചെയ്‌സ് ചെയ്തതാര്? അപകടം ആസൂത്രിതമോ? ദൃശ്യങ്ങള്‍ ഒളിപ്പിച്ചു

മുന്‍ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്റെയും കാര്‍ അപകടത്തിനുപിന്നിലെ ദുരൂഹത അവസാനിക്കുന്നില്ല. ആദ്യം മദ്യപിച്ച് അമിത വേഗതയാണ് കാര്‍ അപകടം എന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും സംശയങ്ങളും ഞെട്ടിക്കുന്നതാണ്. മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇവര്‍ ചെലവഴിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കാണാതായ സിസിടിവി ഹാര്‍ഡ് ഡിസ്‌കിന് പിന്നാലെയാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങള്‍ ഹോട്ടലുടമ മാറ്റിയെന്നാണ് പറയുന്നത്. ഹോട്ടലുടമയുടെ ഡ്രൈവറുടെ കൈയ്യിലാണ് ഹാര്‍ഡ് ഡിസ്‌ക് ഉള്ളതെന്നാണ് പറയുന്നത്.

ഹോട്ടല്‍ ജിവനക്കാരനാണ് ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയത്. ഹോട്ടല്‍ ഉടമ റോയിയുടെ നിര്‍ദേശം അനുസരിച്ച് ഡ്രൈവറാണ് ഡി.വി.ആര്‍ വാങ്ങിക്കൊണ്ട് പോയതെന്നാണ് മൊഴി. റോയിയെ പൊലീസ് ചോദ്യം ചെയ്യും.നവംബര്‍ ഒന്നിന് ഈ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് കാറില്‍ മടങ്ങുന്ന വഴിയാണ് മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും അപകടത്തില്‍ പെട്ട് മരിച്ചത്. ഇതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ മാറ്റുകയായിരുന്നു. മുമ്പ് രണ്ട് തവണ പൊലീസ് പരിശോധന നടത്തിയെങ്കിലും പാര്‍ട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാര്‍ ഇവരെ പിന്തുടര്‍ന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും, മുന്നറിയിപ്പ് നല്‍കാനാണ് പിന്തുടര്‍ന്നത് എന്നുമാണ് കാറിലുണ്ടായിരുന്നവരുടെ മൊഴി. ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണോ ഇവരെ പിന്തുടര്‍ന്നതെന്നും കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. പാര്‍ട്ടി നടന്ന ഹാളിലേയും, പാര്‍ക്കിംഗിലേയും ദൃശ്യങ്ങള്‍ മാത്രമാണ് മാറ്റിയിരിക്കുന്നത്. ഇതില്‍ പൊലീസിന് സംശയമുണ്ട്. ഹോട്ടലില്‍ നിന്നിറങ്ങിയ ഇവരെ ആരെങ്കിലും ആക്രമിച്ചോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.

സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കടത്തിയത് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഹോട്ടലിനെ ബാധിക്കുന്ന എന്തൊക്കെയോ ദൃശ്യങ്ങള്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള ഹോട്ടലുടമയുടെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. കേരളപ്പിറവി ദിനത്തില്‍ പുലര്‍ച്ചെ ഒന്നിന് ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു സമീപമാണ് അപകടം നടക്കുന്നത്. മുന്‍ മിസ്‌കേരള ആന്‍സി കബീറും, മിസ് കേരള റണ്ണര്‍ അപ്പ് ഡോ.അഞ്ജന ഷാജനം, ഇവരുടെ സുഹൃത്ത് കെഎ മുഹമ്മദ് ആഷിഖുമാണ് മരണപ്പെട്ടത്. ഡിജെപാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. വാഹനം 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട അബ്ദുള്‍ റഹ്മാനെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...