Connect with us

Hi, what are you looking for?

Exclusive

വിവാഹം കഴിഞ്ഞ 5 മാസമായിട്ടും മിണ്ടാത്ത ഭാര്യ ഭർത്താവ് ചെയ്തത് കണ്ടോ ?

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകാറുണ്ട്. എന്നാൽ വിവാഹ ജീവിതത്തിലെ പ്രശ്നവും അതിന് ഭർത്താവ് കണ്ടെത്തിയ പ്രശ്ന പരിഹാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. പങ്കജ് ശർമ്മ എന്ന യുവാവാണ് സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ താരം. കഴിഞ്ഞ മെയ് മാസത്തിലാണ് പങ്കജ് വിവാഹിതനാകുന്നത്. എന്നാൽ

വിവാഹം കഴിഞ്ഞ ശേഷവും ഭാര്യയുടെ ഇഷ്ടം മനസിലാക്കി കാമുകനൊപ്പം ഭാര്യയെ പോകാന്‍ അനുവദിച്ചിരിക്കുകയാണ് ഭര്‍ത്താവ്. ചില സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇങ്ങനെ കാണുക അപൂര്‍വമായിരിക്കും. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്.

ഗുരുഗ്രാമിലുള്ള ഒരു സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്‍റാണ് പങ്കജ് ശര്‍മ്മ. കഴിഞ്ഞ മേയിലാണ് കോമള്‍ എന്ന യുവതിയുമായി പങ്കജിന്‍റെ വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ അന്നു മുതല്‍ ഭാര്യ തന്നോട് അകലം പാലിച്ചിരുന്നതായി പങ്കജ് പറയുന്നു. മാത്രമല്ല കോമള്‍ തന്നോടു സംസാരിക്കുക പോലുമില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ് പിന്‍റു എന്ന യുവാവുമായി പ്രണയത്തിലാണെന്നും തന്‍റെ ഇഷ്ടമില്ലാതെയാണ് വിവാഹം കഴിപ്പിച്ചതെന്നും കോമള്‍ പറയുന്നത്. ഇതിനെക്കുറിച്ച് പങ്കജ് ഭാര്യാസഹോദരനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയാള്‍ കോമളിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തി. ഇവിടെ വച്ചും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെ കാമുകനൊപ്പം ഒരുമിച്ച് താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു. വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പങ്കജായിരുന്നു. വെള്ളിയാഴ്ച നടന്ന വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളും പങ്കെടുത്തു.

ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാൻ വേണ്ടി കൊലപാതകങ്ങളും ആസിഡ് ആക്രമണങ്ങളൊക്കെ നടക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഈ വാർത്ത പ്രസക്തിയാർജിക്കുന്നത് തന്നെയാണ്. പെൺകുട്ടികൾ ഒരു ബന്ധത്തിൽ നിന്ന് നോ പറഞ്ഞാൽ പിന്നെ അവളുടെ മരണമായിരിക്കും എല്ലാവരും അറിയുക. എന്നാൽ സമൂഹത്തിൽ നിന്നും അത്തരം ചിന്താ​ഗതികൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിട്ടുകൊടുത്തും നമുക്ക് സമൂഹത്തിൽ തലയുയർത്തി മാതൃകയായി നടക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണ് പങ്കജ് ശർമ്മ എന്ന യുവാവ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...