Connect with us

Hi, what are you looking for?

Exclusive

അവള്‍ എന്റെ മോളുടെ സ്ഥാനത്ത്, മോള്‍ക്ക് അവിഹിതം ഉണ്ടെന്ന് പറയുന്ന അച്ഛനോ?സജി ചെറിയാനെതിരെ വിമര്‍ശനം

അനുപമയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ ഒന്നുംപറഞ്ഞില്ലെന്ന് രംഗത്തെത്തി. താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. അഭിപ്രായപ്രകടനം രക്ഷിതാവെന്ന നിലയിലാണെന്നും ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും സജി ചെറിയാന്‍ പറയുന്നു. മന്ത്രിയുടെ പ്രസംഗത്തിനെതിരെ അജിത്തും അനുപമയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വന്തം മകള്‍, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുള്ള ഒരുവനെ പ്രേമിച്ച് പോകുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ മനോനില മനസിലാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് സജി ചെറിയാന്‍ പറയുന്നു. തന്റെ മകളുടെ പ്രായമേ ആ കുട്ടിക്കുള്ളൂ. മകള്‍ക്ക് അവിഹിതമുണ്ടെന്ന് പരസ്യമായി പറയുന്ന രക്ഷിതാവാണോ താങ്കള്‍ എന്നാണ് വിമര്‍ശകരുടെ ചോദ്യം

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ലെന്നാണ് മന്ത്രി പറഞ്ഞത്.

ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേയുള്ളൂ. അവള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെ പറ്റി തിരക്കിയപ്പോള്‍ ഹൃദയശത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിന് വേണ്ടി പറയാന്‍ ആരുമില്ലെന്നും സജി ചെറിയാന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...