Connect with us

Hi, what are you looking for?

Exclusive

സ്ത്രീകള്‍ക്കെതിരെ ഇങ്ങനെ പറയാന്‍ പാടില്ല, പറയുന്നത് ഭാര്യയെ കുത്തിന് പിടിച്ച് അസഭ്യം പറഞ്ഞ റിയാസും

മേയര്‍ ആര്യാ രാജേന്ദ്രനെതിരെയുള്ള കെ മുരളീധരന്റെ പരാമര്‍ശത്തില്‍ സിപിഎം എല്ലാം ഇളകി. കോണ്‍ഗ്രസിനെതിരെ എന്തെങ്കിലും പറയാന്‍ കിട്ടുമോ എന്ന് നോക്കി നിന്ന ആളുകള്‍ക്കിടയിലാണ് ഈ തുറുപ്പ് ചീട്ട് കിട്ടിയത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഇപ്പോള്‍ പറഞ്ഞുവരുന്നത്. വീണാ ജോര്‍ജ്ജിന് സൗന്ദര്യം കൂടി പോയെന്ന് പറഞ്ഞ പിസി ജോര്‍ജ്ജിന്റെ അതേ അവസ്ഥ തന്നെ. മേയര്‍ക്ക് അല്‍പം സൗന്ദര്യം കൂടി പോയെന്ന് പറഞ്ഞതാണ് കെ മുരളീധരനു നേരെയുള്ള ആക്ഷേപം. സൗന്ദര്യം അശ്ലീലമാണോ എന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. ഇതിനിടയിലാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ രംഗപ്രവേശം.

ആര്യ രാജേന്ദ്രന് എതിരെ മുരളീധരന്‍ നടത്തിയ പരാമര്‍ശം ശരിയല്ലെന്നാണ് റിയാസ് പറയുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് മുരളീധരന്‍ നടത്തിയത്. ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും പറയുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. രാഷ്ട്രീയ പ്രവര്‍ത്തനം ആശയപരമാണെന്നും മുഹമ്മദ് റിയാസ് പ്രതികരിക്കുന്നു. ഇതേ മുഹമ്മദ് റിയാസിനെതിരെ അല്ലെ പണ്ട് ആദ്യ ഭാര്യ സ്ത്രീപീഡനത്തിനെതിരെ കേസ് കൊടുത്തത്. ഭാര്യയുടെ സ്വത്ത് കൈക്കലാക്കാന്‍ കുത്തിന് പിടിച്ച് ചുവരില്‍ ചേര്‍ത്ത് നിര്‍ത്തി അടിച്ചെന്നും പാളയത്ത് അഞ്ച് കൊടുത്താല്‍ നല്ല പെണ്ണിനെ കിട്ടുമെന്നൊക്കെ അസഭ്യം പറഞ്ഞ റിയാസ് തന്നെയല്ലേ എന്നാണ് ചോദ്യം. റിയാസിന്റെ പീഡനത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ആദ്യ ഭാര്യ കോഴിക്കോട് ജില്ലാ കോടതിയില്‍ കേസ് കൊടുത്തതും പോലീസ് അവര്‍ക്ക് സംരക്ഷണം നല്‍കിയതൊക്കെ മറന്നു പോയോ എന്നാണ് റിയാസിനോട് പലരും ചോദിക്കുന്നത്.

സ്വന്തം ഭാര്യയെ ബഹുമാനിക്കാന്‍ അറിയാത്തവനാണോ മറ്റ് സ്ത്രീകളുടെ കാര്യം നോക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. വെറുതെ റിയാസ് വടി കൊടുത്ത് അടി വാങ്ങിക്കേണ്ടെന്നും മറ്റു ചിലര്‍ പറയുന്നു. കെ മുരളീധരന്‍ മേയര്‍ക്കെതിരെ നടത്തിയത് തരം താണ പരാമര്‍ശമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിക്കുകയുണ്ടായി. വനിതക്കെതിരെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കെ മുരളീധരന്റെ നിലപാടിലേക്ക് തരംതാഴാനാവില്ലെന്നാണ് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുരളീധരനെതിരെ പരാതി കൊടുക്കുകയാണ് മേയര്‍ ചെയ്തത്. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കും. പരാതിക്ക് പിന്നാലെ സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്ന് മേയര്‍ പറഞ്ഞു.നിയമപരമായി തന്നെ മുന്നോട്ട് പോകും. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌ക്കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ആര്യാ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിര്‍ത്തതാണെന്നും മഴ കഴിയുമ്പോള്‍ തീരുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...