തിരുവനന്തപുരം നഗരസഭയിലെ വെട്ടിപ്പിനെതിരെ സര്‍ക്കാരിനെതിരെ തുറന്നടിച്ച് കെ മുരളീധരന് എംപി. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. ഈ വഴി തന്നെയാണ് മുഖ്യമന്ത്രി എന്നും പോകുന്നത്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന് നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നതെന്നും മുരളീധരന് പറയുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കോര്‍പ്പറേഷന്‍കാര്‍ക്ക് ആകെ കക്കാന്‍ പറ്റുന്നത് നികുതി പണമാണല്ലോ. ചുരുക്കി പറഞ്ഞാല്‍ കൊള്ളയാണ് നടക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ പ്രധാന പണി എന്നുപറയുന്നത് ഇതുപോലെ പണം കക്കാനുള്ള സംവിധാനം ഉണ്ടാക്കുക, ഇരിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന പ്രവൃത്തി ഇതൊക്കെയാണ് നടത്തുന്നത്. ഭരണത്തുടര്ച്ചയുണ്ടായെന്ന് വിചാരിച്ച് എന്തും കക്കാനുള്ള ലൈസന്‍സ് ഉണ്ടെന്ന് നിങ്ങള്‍ വിചാരിക്കേണ്ടെന്നും മുരളീധരന് പറയുന്നു.