Connect with us

Hi, what are you looking for?

Exclusive

ചെറിയാന്‍ വരുന്നത് പാര്‍ട്ടിക്ക് കരുത്താകും: കെ മുരളീധരന്‍

സിപിഎമ്മിനോട് ഇടഞ്ഞ ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. ചെറിയാന്‍ വരുന്നത് കോണ്‍ഗ്രസിന് അനുഗ്രഹമാകും. കരുണാകരനുമായി നല്ല ബന്ധം പുലര്‍ത്തിയ ആളാണ് ചെറിയാന്‍ ഫിലിപ്പ,് അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകുമെന്നാണ് മുരളീധരന്‍ പറഞ്ഞത്. ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്തു നിന്നും തിരിച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.

2011 ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചെങ്കിലും ഞങ്ങളുടെ വ്യക്തിബന്ധവും സ്‌നേഹബന്ധവും നിലനിര്‍ത്തിയിരുന്നു. കെ കരുണാകരനെ പലരും കൈവിട്ടപ്പോഴും ചെറിയാന്‍ പിതാവിനൊപ്പം അവസാന കാലഘട്ടം വരെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെറിയാന്‍ വരുന്നത് കോണ്‍ഗ്രസിന് ഗുണമാകും. തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോര്‍ഡ് നിയമനം സിപിഎം റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, എല്‍ഡിഎഫുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തമായി യൂ ട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്. പഴയ ചാനല്‍ പരിപാടിയുടെ അതേ പേരിലാണ് യൂ ട്യൂബ് ചാനലും. ‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന യു ട്യൂബ് ചാനല്‍ ജനുവരി 1ന് ആരംഭിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ പറയുന്നു.

ഏത് വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ട് കണ്ണുകളും തുറക്കും. കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...