Connect with us

Hi, what are you looking for?

Exclusive

അഡ്വ. ജയശങ്കർ പരനാറി , കൂടെ പിണറായിയേയും കുത്തി പി വി അൻവർ

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആഫ്രിക്കൻ യാത്ര വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വെച്ചതോടെ ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി അൻവർ നാട്ടിലെത്തിയിരുന്നു .
എംഎൽഎ ആയി ചുമതലയേറ്റ ശേഷം നിയമ സഭാ സമ്മേളനങ്ങളിൽ പോലും നാട്ടിൽ വരാതെ സ്വർണ ഖനനത്തിനായി ആഫ്രിക്കയിൽ കഴിയുന്ന പി വി അൻവറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്ശനങ്ങൾ ഉയർത്തിയതോടെയാണ് അൻവറിനു താത്കാലികമായി എങ്കിലും നാട്ടിൽ എത്തേണ്ടി വന്നത് .
എന്നാൽ തിരികെ എത്തിയത് മുതൽ അൻവറും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വാക് പോരിന് മൂർച്ചയേറുകയാണ്. വി ഡി സതീശനും വി എസ് ജോയ്‌ക്കും വേണുഗോപാലിനുമൊക്കെ എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് അൻവറും തിരിഞ്ഞടിക്കുന്നത് .

തനിക്കെതിരായ വിവാദങ്ങൾ പ്രതിപക്ഷം സൃഷ്​ടിച്ചതാണെന്നും ജനങ്ങൾക്കിടയിൽ തന്റെ അസ്സാനിധ്യം കൊണ്ട് യാതൊരു പ്രശ്​നവുമില്ലെന്നും പി.വി. അൻവർ പറയുന്നു .
നിയമസഭാ സമ്മേളനത്തിൽ പ​ങ്കെടുക്കാതെ എം.എൽ.എ ആഫ്രിക്കയിൽ ബിസിനസ്​ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക്​ മറുപടി പറയാനായി അൻവർ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ ​ വാർത്താസമ്മേളനത്തിലായിരുന്നു പല വിവാദ പരാമർശങ്ങളും നടത്തിയത് .

അഡ്വ. ജയശങ്കറിനെ പോലുള്ള പരനാറികൾ തന്നെക്കുറിച്ച്​ തെമ്മാടിത്തരങ്ങൾ വിളിച്ചുപറയുകയാണ്​ എന്നായിരുന്നു അൻവറിന്റെ പ്രതികരണം . എം.എൽ.എയോ പാർട്ടിയുടെ നേതൃത്വത്തിലോ വന്നാൽ തെമ്മാടിത്തരം കേട്ട്​ സഹിക്കണമെന്നാണ്​​ ഇവന്റെയൊക്കെ ധാരണ​. വിമർശനം അതിരുവിട്ടാൽ അതേ രീതിയിൽ തിരിച്ചടിക്കും എന്നും അൻവർ വ്യക്തമാക്കി .

എന്നുകരുതി വി.ഡി. സതീശൻ പറഞ്ഞതുപോലെയുള്ള തെറിയൊന്നും ജയ്ശങ്കറിനെ തനിക്ക്​ പറയാനാകില്ല എന്നും അൻവർ പരിഹസിച്ചു. അദ്ദേഹത്തിന്‍റെ ആരോപണങ്ങൾക്ക്​ നിയമസഭയിൽ മറുപടി നൽകും. വി.ഡി. സതീശൻ മണി ചെയിൻ നടത്തി നിരവധി പേരിൽനിന്നാണ്​ പണം തട്ടിയിട്ടുള്ളത്​ എന്നും അദ്ദേഹത്തിന്‍റെ ഫേസ്​ബുക്ക് പേജ്​​ ഹാക്ക്​ ചെയ്​തെന്ന കേസിന്‍റെ അവസ്​ഥ എന്തായെന്നും നിയമസഭയിൽ ചോദിക്കുമെന്നും അൻവർ ആഞ്ഞടിച്ചു.

കൂടാതെ കോൺഗ്രസിനെതിരെ രൂക്ഷമായ പല ആരോപണങ്ങളും അൻവർ വാർത്താ സമ്മേളനനത്തിൽ തുറന്നടിച്ചു.
നിലമ്പൂരിലെ കോൺഗ്രസുകാർ പി.വി. അൻവറിനെ തെര​ഞ്ഞ്​ ടോർച്ച്​ അടിക്കേണ്ട ആവശ്യമില്ല. താൻ നിലമ്പൂരിലെ ജനങ്ങളോടൊപ്പം എപ്പോഴുമുണ്ട്​. ടോർച്ച്​ അടിക്കേണ്ടത്​ ആൾ ഇന്ത്യ കോൺഗ്രസ്​ കമ്മിറ്റിയുടെ അടുത്തേക്കാണ്​. ഇന്ത്യയിൽ കോൺഗ്രസ്​ ആകമാനം തകർന്നു എന്നും കോൺഗ്രസിലെ ബി.ജെ.പിയുടെ നമ്പർവൺ ഏജന്‍റാണ്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നും അൻവർ ആരോപിച്ചു . വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുകയാണ്​ എന്നും അൻവർ ആഞ്ഞടിച്ചു .
കർണാടകയിൽ ഭരണം ഇല്ലാതാക്കി. ഗോവയിൽ ഭരണത്തിൽ ​കയറാനുള്ള അവസരം കളഞ്ഞുകുളിച്ചു. പഞ്ചാബിലും കോൺഗ്രസിനുള്ളിൽ അടിയാണ്​.

ഇനി കേരളത്തിലെ കോൺ​ഗ്രസിനെയാണ്​ അദ്ദേഹം തകർക്കാൻ നോക്കുന്നത്​. കെ.സി. വേണുഗോപാലിന്‍റെ നോമിനിയായിട്ടാണ്​ കെ. സുധാകരൻ കെ.പി.സി.സി ​പ്രസിഡന്‍റാകുന്നത്​​. നാളെ ​ബി.ജെ.പിയിലേക്ക്​ പോകുമെന്ന്​ പറഞ്ഞയാളാണ്​ കെ. സുധാകരൻ എന്നും ​’ -പി.വി. അൻവർ പറഞ്ഞു.

മന്ത്രിപദം നൽകിയാൽ മാത്രമേ താൻ തിരിച്ചുവരികയുള്ളൂ എന്ന്​ പറഞ്ഞ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​. ജോയിക്കെതിരെയും പി.വി. അൻവർ ആഞ്ഞടിച്ചു. ജില്ല കോ​ൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷനായാൽ ഇതും ഇതിലപ്പുറവും പറയുമെന്ന്​ പി.വി. അൻവർ പരിഹസിച്ചു.

ചില മുസ്​ലിയാക്കൻമാരെ മുന്നിൽനിർത്തി മുസ്​ലിം ലീഗ്​ സമുദായത്തെ കൊള്ളയടിക്കുകയാണ്​. ഇത്​ മനസ്സിലാക്കി വലിയൊരു വിഭാഗം ആളുകൾ സി.പി.എമ്മിലേക്ക്​ വരികയാണ്​’ എന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

ആഫ്രിക്കയിൽ ഇപ്പോൾ വളരെ അനുകൂലമായ സാഹചര്യമാണെന്നും അവിടെ നല്ല തൊഴിലാളിയായി അധ്വാനിക്കുകയാണെന്നും പി.വി. അൻവർ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു.
അൻവറിന്റെ ആ മറുപടി പക്ഷെ പിണറായി വിജയൻറെ നെറുകം തലയിലെ ആണിയായി പോയി. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് നാഴിയ്ക്കയ്ക്കു നാല്പത് വട്ടം പറയുന്ന മുഖ്യമന്ത്രിയുടെ സ്വന്തം അൻവർ ഇപ്പോൾ പറയുന്നു ആഫ്രിക്കയിൽ മനഃസമാധാനമായി ജോലി ചെയ്യാൻ പറ്റുന്നു എന്ന് . അതായത് അദ്ദേഹം മുൻപ് പറഞ്ഞത് പോലെ തന്നെ കേരളത്തിൽ കച്ചവടം ചെയ്യാൻ കഴിയില്ല എന്ന് ചുരുക്കം. ഇതിനപ്പുറം എന്ത് കൊട്ടാണ് പാവം മുഖ്യമന്ത്രിക്ക് അൻവർ മുതലാളി വക കിട്ടാനുള്ളത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...