Connect with us

Hi, what are you looking for?

Exclusive

മദ്യപിച്ച് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച എസ്‌ഐയെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് പിടിച്ചു, രക്ഷയ്ക്ക് പോലീസെത്തി

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ നാട്ടുകാര്‍ വളഞ്ഞിട്ട് പെരുമാറി. ട്രാഫിക് എസ്.ഐ അമിതവേഗത്തില്‍ ഓടിച്ച കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച എസ്‌ഐയെ നാട്ടുകാര്‍ ചെയ്‌സ് ചെയ്ത് പിടിച്ചു. ആള്‍ക്കൂട്ടം വളഞ്ഞിട്ട് പെരുമാറാന്‍ ശ്രമിക്കുമ്പോഴേക്കും പോലീസെത്തി ഇയാളെ രക്ഷിച്ചിരുന്നു. ഇതാണ് പിണറായി പോലീസ്. ആ ബൈക്കുകളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ വന്‍ അപകടത്തിന് വഴിവെച്ചേനെ. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോയാണ് നിങ്ങളിപ്പോള്‍ കാണുന്നത്.

പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടം ഉണ്ടാക്കിയത്.എസ് ഐ ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന് നാട്ടുകാരും എസ് ഐ യും തമ്മില്‍ വാക്കേറ്റമുണ്ടായ സമയത്ത് ഇതുവഴി പോയ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് ഇറങ്ങുകയായിരുന്നു. ഇടിയില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ബൈക്കുകള്‍ക്കും കാര്യമായ കേടുപാടുണ്ടായി. ഒരു ബൈക്കിന്റെ ടാങ്ക് പൊട്ടി റോഡില്‍ ഇന്ധനം ഒഴുകി. ഇതിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.

കാറിന്റെ പിന്‍സീറ്റില്‍ അഴിച്ചുവച്ച പൊലീസ് യൂണിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച് പ്രശ്‌നം ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ സംഭവത്തിന്റെയും എസ്.ഐയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. തുടര്‍ന്ന് എസ്.ഐയുടെ ചിത്രം പകര്‍ത്തിയതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ പൊലീസ് എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഇവിടെ നിന്ന് നീക്കുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വൈദ്യ പരിശോധനയില്‍ എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു. അനില്‍കുമാറിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...