Connect with us

Hi, what are you looking for?

Exclusive

നിങ്ങളുടെ ജന്മം പകയുടെതാണ്; സിനിമയിലെ പകയുടെ രാഷ്ട്രീയം, തുറന്നടിച്ച് ഹരീഷ് പേരടി

തനത് അഭിനയ ശൈലിയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടി വേണു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പകയുടേയും പ്രതികാരത്തിന്റെയും രാഷ്ട്രീയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.

തിലകൻ അടക്കമുളള അഭിനേതാക്കൾ സിനിമയിലെ പ്രതികാര രാഷ്ട്രീയത്തിന് ഇരകളായിട്ടുണ്ട്. എത്രയോ കാലം തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയിരുന്നു. നെടുമുടി വേണുവിനെ 14 വർഷക്കാലം തന്റെ സിനിമകളിലേക്ക് വിളിച്ചിരുന്നില്ലെന്ന് സംവിധിയാകൻ സത്യൻ അന്തിക്കാട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ നെടുമുടി വേണുവിന് അഭിനയിക്കാൻ സാധിക്കാത്തതിന്റെ പേരിലായിരുന്നു ഈ അകൽച്ച. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ നടൻ ഹരീഷ് പേരടി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ് ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ വിമർശനം.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ” ഇന്ത്യൻ സിനിമയിലെ പ്രതിഭാധനനായ നെടുമുടി വേണുവിനെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പേരിൽ 14 വർഷം പുറത്ത്നിർത്തിയ അനുഭവം സംവിധായകൻ തന്നെ തുറന്ന് പറയുന്നു.. മലയാള സിനിമയിലെ പകയുടെ രാഷ്ട്രീയം…12 വർഷമാണ് കൊലപാതകത്തിനുള്ള ശിക്ഷ ഇതിപ്പോൾ 14 വർഷമായില്ലെ എന്ന് ആ മഹാനടൻ ഈ സംവിധായകനോട് സ്വകാര്യം ചോദിക്കേണ്ടി വന്നപ്പോൾ മാത്രമാണ് ശിക്ഷയിൽ ഇളവ് കിട്ടിയതത്രേ..

പക്ഷെ ഈ 14 വർഷവും ആ മഹാനടൻ മലയാള സിനിമയിൽ നിറഞ്ഞാടുകയായിരുന്നു എന്നത് ഒരു പരമാർത്ഥം.. ഒരു ഫാൻസ് അസോസിയേഷനുകളുമില്ലാതെ ഗോപി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും വേണു ചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേർക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം …

പകയുടെ രാഷ്ട്രിയത്തെ തിലകൻ ചേട്ടൻ തുറന്ന് പറഞ്ഞു… വേണു ചേട്ടൻ സ്വകാര്യം പറഞ്ഞു… എന്തായാലും ഇവരെയൊക്കെ ഒതുക്കാൻ ശ്രമിച്ച പകയൻമാരോട് ഒരു വാക്ക്.. നിങ്ങളുടെ ജന്മം പകയുടെതാണ് … കലയുടെതല്ല.. അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികൾ കാലത്തെ അതിജീവിക്കില്ല.. ഈ മഹാനടൻമാർ അതിജീവിക്കും… തീർച്ച… കാലം സാക്ഷി… നാടകം സാക്ഷി…”.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...