Connect with us

Hi, what are you looking for?

Exclusive

ഛത്തീസ്‌ഗഢില്‍ ദസറ റാലിയിലേക്ക്​ കാര്‍ ഇടിച്ചു കയറി – ഞെട്ടിക്കുന്ന വീഡിയോ

രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ദസറ. ഇന്ത്യയിൽ അങ്ങോളം മിങ്ങോളം ദസറ ആഘോഷം കൊണ്ടാടാറുമുണ്ട്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ വലിയ ഒരു ആഘോഷം കൂടിയാണ് ദസറ. എന്നാൽ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി നടന്ന റാലിക്കിടെ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ഛത്തീസ്‌ഗഢിലാണ് നാടിനെ നടുക്കിയിരിക്കുന്ന ഈ അപകടം നടന്നിരിക്കുന്നത്.

ഛത്തീസ്‌ഗഢില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക്​ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക്​ പരിക്കെറ്റിട്ടുണ്ട്.​. ഛത്തീസ്​ഗഢിലെ ജാഷ്​പുര്‍ നഗറിലെ റാലിക്കിടെയാണ്​ സംഭവം നടന്നത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

16 പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. രണ്ടു മരണങ്ങളുണ്ടെന്ന്​ സ്​ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തെത്തുന്നുണ്ട്​. പാഥാല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയിലേക്കാണ്​ പരിക്കേറ്റവരെ എത്തിച്ചത്​. അമിത വേഗത്തിലായിരുന്നു കാര്‍. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്​. കഞ്ചാവും ലഹരി വസ്​തുക്കളും കാറില്‍ നിന്ന്​ പിടിച്ചെടുത്തു. മധ്യപ്രദേശുകാരായ ബാബ്​ലു വിശ്വകര്‍മ, ശിശപാല്‍ സാഹു എന്നിവരാണ്​ കാറിലുണ്ടായിരുന്നത്​.

റാലിയിൽ വലിയ ഒരു ജനകൂട്ടത്തെ തന്നെ നമുക്ക് കാണാൻ കഴിയും ആ റാലിക്കിടെ അമിത വേ​ഗത്തിൽ എത്തിയ കാർ ആളുകളെ ഇടിച്ചിട്ട് ശരവേ​ഗത്തിൽ പോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...