Connect with us

Hi, what are you looking for?

Exclusive

പിണറായിയും മരുമോനും ചേര്‍ന്ന് സംസ്ഥാനം ഭരിക്കും:അഡ്വ.ജയശങ്കര്‍

മന്ത്രി മുഹമ്മദ് റിയാസും സിപിഎം പാര്‍ട്ടി എംഎല്‍എമാരും തമ്മിലുള്ള ആസ്വാരസ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മരുമോനും പാര്‍ട്ടി നേതാക്കളും തമ്മില്‍ തല്ല് കൂടുമ്പോള്‍ ഇടപെടാനാകാതെ മുഖ്യമന്ത്രി പിണറായി വിജയനും. നിയമസഭയില്‍ നടന്ന ഒളിപ്പോര് ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ.എ ജയശങ്കര്‍. എംഎല്‍എമാര്‍ കരാറുകാരേയും കൂട്ടിവരേണ്ടതില്ലായെന്ന റിയാസിന്റെ താക്കീത് അത്രയങ്ങ് പിടിക്കാത്ത ഷംസീറും കൂട്ടരും ഇനിയെന്ത് നിലപാടെടുക്കുമെന്നുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ജയശങ്കര്‍ പറയുന്നതിങ്ങനെ.. റിയാസ് പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് ജയശങ്കര്‍ പറയുന്നത്.

ജി സുധാകരന്‍ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പോലും കരാര്‍-ഉദ്യോഗസ്ഥ തല അഴിമതി തുടച്ചുനീക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ലെന്നാണ് ജയശങ്കര്‍ അഭിപ്രായപ്പെട്ടത്. റിയാസ് പറഞ്ഞതില്‍ കുറേ കാര്യങ്ങള്‍ ഉണ്ട്. കരാറുകാര്‍ പലതരത്തിലുള്ള കൊള്ളരുതായ്മകള്‍ ചെയ്യുന്നു, ശരിയായ രീതിയില്‍ മെറ്റലും മണലും ഉപയോഗിക്കാതെയാണ് റോഡ് പണി നടത്തുന്നത്. അത് വളരെ യാഥാര്‍ത്ഥ്യമാണ്. പ്രാദേശിക തലത്തില്‍ കൊള്ള വേറേയും നടക്കുന്നുണ്ട്. വീണാ ജോര്‍ജിനെയോ ബാലഗോപിലെനെയോ ബിന്ദുവിനെയോ പോലെയുള്ള ഒരു മന്ത്രിയല്ല മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജിയെകുറിച്ച് നമുക്ക് കൃത്യമായി അറിയാം. അതിനാല്‍ തന്നെ അത്രവലിയ വിമര്‍ശനം റിയാസിനെതിരെ ഉയരാന്‍ സാധ്യതയില്ലെന്നാണ് ജയശങ്കര്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ പരാമധികാരം പരിപൂര്‍ണ്ണമായി മുഖ്യമന്ത്രി നിയന്ത്രിക്കുകയാണ്. അതിനപ്പുറത്തേക്ക് എല്ലാത്തിന്റെയും ചരട് അദ്ദേഹത്തിന്റെ കൈയ്യിലാണ്. അങ്ങനെയാവുമ്പോള്‍ മറ്റ് മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചെയ്യേണ്ടതില്ല. അവര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുക ചായയും പരിപ്പ് വടയും കഴിക്കുക, നിയമസഭയില്‍ അഭിപ്രായം പറയുക, സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കുക, നാട മുറിക്കുക എന്നതിനപ്പുറത്തേക്ക് ഇവര്‍ക്കൊന്നും ചെയ്യാനില്ല. ഒന്നാമത്തേത് മന്ത്രിമാര്‍ക്ക് ആര്‍ക്കും ഭരണ പരിചയം ഇല്ല, ഫയല്‍ നോക്കാനറിയില്ല. അങ്ങാടിമരുന്നാണോ പച്ചമരുന്നാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്തവരാണ് പലരും. ഇനി അറിഞ്ഞാല്‍ തന്നെ ചെയ്യാനും കഴിയില്ല. പാര്‍ട്ടി എന്ന വലിയ വലയം സെക്രട്ടറിയേറ്റില്‍ ഉണ്ട്. അതിനനുസരിച്ച് കാര്യം നടക്കും. ഇങ്ങനെയാവുമ്പോള്‍ മുഖ്യമന്ത്രിയും മരുമോനും ചേര്‍ന്ന് സംസ്ഥാനം ഭരിക്കുമെന്നും ജയശങ്കര്‍ പറയുന്നു.

അതേസമയം, എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നുമാണ് വീണ്ടും റിയാസ് വ്യക്തമാക്കിയത്. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണ്. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. ചില എംഎല്‍എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു. ഉറക്കത്തില്‍ പറഞ്ഞതല്ല. അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല താന്‍ പറയുന്നതെന്നും റിയാസ് വ്യക്തമാക്കുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...