Connect with us

Hi, what are you looking for?

Exclusive

മിന്നലാക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാം പാക്കിസ്ഥാന് അമിത് ഷായുടെ മുന്നറിയിപ്പ്

അതിര്‍ത്തി ലംഘനവും ആക്രമണങ്ങളും തുടര്‍ന്നാല്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ മടിക്കില്ലെന്ന്​ പാകിസ്​താന്​ ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ മുന്നറിയിപ്പ്​. ‘ഇന്ത്യ ഇത്തരം കടന്നുകയറ്റങ്ങള്‍ സഹിക്കി​ല്ലെന്നാണ്​ മിന്നലാക്രമണങ്ങള്‍ തെളിയിച്ചിട്ടുള്ളത്​. അതിര്‍ത്തി ലംഘനവും ആക്രമണങ്ങളും പാകിസ്​താന്‍ തുടര്‍ന്നാല്‍ കൂടുതല്‍ മിന്നലാക്രമണങ്ങള്‍ക്ക്​ ഇന്ത്യ മടിക്കില്ല’ -അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഗോവയില്‍ നാഷണല്‍ ഫോറന്‍സിക്​ സയന്‍സസ്​ യൂനിവേഴ്​സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം മറ്റൊരു സുപ്രധാന നടപടിയായിരുന്നു. തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്’എന്ന് അമിത് ഷാ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി 2016 സെപ്​റ്റംബര്‍ 29നാണ്​ ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്. ഉറി, പത്താന്‍കോട്ട്​, ഗുര്‍ദാസ്​പുര്‍ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു ഇത്​. ഉറി ആ​ക്രമണത്തിന്​ 11 ദിവസം കഴിഞ്ഞ്​ നടന്ന മിന്നലാക്രമണത്തില്‍ പാകിസ്​താനിലെ നിരവധി തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...