Connect with us

Hi, what are you looking for?

Exclusive

മോന്‍സണ്‍ കള്ളക്കടത്ത് റാക്കറ്റിന്റെ കണ്ണി, പിണറായി രക്ഷിക്കാന്‍ നോക്കുന്നു, കെ മുരളീധരന്‍

പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കല്‍ രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയെന്ന് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അത് നടക്കില്ലെന്നും മുരളീധരന്‍ പറയുന്നു.
കോണ്‍ഗ്രസ് ഏത് അന്വേഷണത്തെയും വെല്ലുവിളിക്കുകയാണ്. കെ. സുധാകരന്‍ സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാകില്ലെന്നും അന്വേഷണം സര്‍ക്കാരിനെ രക്ഷിക്കാനുമാണെന്ന് മുരളീധരന്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനാകുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് പുറത്തുപോയ ന്‍. കെപിസിസി നിര്‍വാഹക സമിതി അംഗം പി.വി. ബാലചന്ദ്രനെക്കുറിച്ചും മുരളീധരന്‍ പ്രതികരിക്കുകയുണ്ടായി. കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകാന്‍ ഇനിയും ആളുണ്ടെന്നും പോയാല്‍ പിന്നെ എല്ലാം ശരിയാകുമെന്നുമാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...