Connect with us

Hi, what are you looking for?

Exclusive

എം സ്വരാജും മോന്‍സണും, തരംതാഴ്ന്ന പരിപാടി

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മോണ്‍സണൊപ്പമുള്ളതാക്കി മാറ്റിയതിനുപിന്നാലെയാണ് സി.പി.ഐ.എം നേതാവ് എം. സ്വരാജിന്റെ ഫോട്ടോയും എത്തിയത്. നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മോന്‍സണൊപ്പമുള്ളതാക്കി മാറ്റുകയാണ് ചെയ്തത്. മോന്‍സണിനൊപ്പം നില്‍ക്കുന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ് എം സ്വരാജ്. ഇത്തരം തരംതാഴ്ന്ന പ്രചാരവേലകള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്ക്കൊപ്പമാക്കി പ്രചരിപ്പിയ്ക്കുന്നതെന്ന് സ്വരാജ് വ്യക്തമാക്കുന്നു.

ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക എന്നും അദ്ദേഹം ചോദിച്ചു.വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ചലച്ചിത്ര താരം ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു. തട്ടിപ്പുകാരന്റെ വീട്ടില്‍ സ്ഥിരം കയറിയിറങ്ങി കണ്ണും, തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞോളാനും പക്ഷേ ഇത്തരം മോര്‍ഫിംഗ് കലാപരിപാടികളും, ഇതൊക്കെ ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും എം സ്വരാജ് പറയുന്നു. നിയമ നടപടി സ്വീകരിയ്ക്കാനാണ് തീരുമാനമെന്നും എം സ്വരാജ് അറിയിച്ചു. തന്റെ ചിത്രം മോര്‍ഫ് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു തന്നെയാണ് വി ശിവന്‍കുട്ടിയും പറഞ്ഞത്.

നടന്‍ ബൈജുവിന് ഒപ്പം ശിവന്‍കുട്ടി നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതി നല്‍കിയ കാര്യം മന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും അതേക്കുറിച്ച് ഏത് ഏജന്‍സി അന്വേഷിക്കുന്നതും സ്വാഗതാര്‍ഹമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. വിജിലന്‍സ് അന്വേഷണം വെച്ചോേട്ട, ജുഡീഷ്യല്‍ അന്വേഷണം വെച്ചോേട്ട, സി.ബി.സിഐ.ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിച്ചോേട്ട, ഐ വില്‍ ഫേസ് ഇറ്റ് എന്നാണ് സുധാകരന്‍ തുറന്നടിച്ചത്. അത് എന്റെ കൂടി ആവശ്യമാണ്. എന്റെ പൊതുജീവിതത്തിനുമുന്നില്‍ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാന്‍ ഏക മാര്‍ഗം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാന്‍ വെല്‍ക്കം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...