Connect with us

Hi, what are you looking for?

Exclusive

പോരാളി ഷാജിയുടെ അഡ്മിന്‍ നികേഷ് കുമാര്‍, രാഹുല്‍ പറയുന്നതിങ്ങനെ

റിപ്പോര്‍ട്ടര്‍ ചാനലിനെയും നികേഷ് കുമാറിനെയും കണക്കിന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാളി ഷാജിയുടെ വെരിഫൈഡ് പേജാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഫേയ്‌സ്ബുക്ക് പേജെന്നും പോരാളി ഷാജിയുടെ അഡ്മിന്‍ നികേഷ് കുമാറാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും രാഹുല്‍ പറയുന്നു. സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളുടെ ലൈക്കും ഷെയറും കിട്ടാന്‍ റിപ്പോര്‍ട്ടര്‍ തരം താഴ്ന്നു താഴ്ന്നു കിണറ്റിലിറങ്ങരുതെന്നും രാഹുല്‍ പറയുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ ന്യൂസ് കൈകാര്യം ചെയ്ത രീതിക്കെതിരെ പല വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

ദിനേശ് ബീഡിയും ദേശാഭിമാനിയുമെല്ലാം ആദ്യകാല സി.പി.എം അണികളുടേയും നേതാക്കളുടേയും ആശയത്തോടും ആദര്‍ശത്തോടും ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു. കാലം മാറി കഥ മാറി കൂപ്പറിന്റെ പുറകിലിരുന്ന് കൈവീശുകയും വിസ്മയ പാര്‍ക്കില്‍ നീന്തിത്തുടിക്കുകയും എതിരഭിപ്രായമുള്ളവരോട് വേദമോതാന്‍ കൊടി സുനിയും കിര്‍മാണിയും ഷാഫിയും താത്വിക ആചാര്യന്മാരായപ്പോള്‍ സി പി എമ്മിന്റെ സൈദ്ധാന്തിക ജീഹ്വ പോരാളി ഷാജിയായിരുന്നു. ക്വട്ടേഷന്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയോടൊപ്പം കാണാമറയത്തിരുന്ന് കോണ്‍ഗ്രസിനെ തെറി വിളിക്കുകയും, വെല്ലുവിളിക്കുകയും, ഒളിക്യാമറയുമായി നടക്കുന്ന പോരാളി ഷാജിയുടെ വെരിഫൈഡ് പേജാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഫേസ്ബുക്ക് പേജെന്നാണ് രാഹുല്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍ ഇഴ പിരിച്ചെടുത്ത് അതിനിടയില്‍ പീച്ചാത്തി കേറ്റി വെക്കാന്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ പോരാളി ഷാജിയുടെ അഡ്മിന്‍ നികേഷ് കുമാറാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും രാഹുല്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിനെതിരെ പടച്ചുവിടാന്‍ മോന്‍സണ്‍ന്റെ പേരു ഉപയോഗിക്കുന്ന സിപിഎമ്മിനെതിരെ പല കമന്റുകളും എത്തിയിട്ടുണ്ട്. ഒരാള്‍ പറയുന്നതിങ്ങനെ…മിസ്റ്റര്‍ പിണറായി വിജയന്‍ താങ്കള്‍ ഒരു അനിതയെ അറിയുമോ ? പിണറായി വിജയന്‍ എനക്ക് അറിയില്ല എന്ന് പറയും. പക്ഷേ കോണ്‍ഗ്രസുകാര്‍ എങ്കിലും അറിഞ്ഞിരിക്കണം ഈ അനിത പുല്ലേയും സഖാക്കളും തമ്മിലുള്ള ബന്ധം എന്താണ് ? ശ്രീമതി ടീച്ചറും അനിതയും തമ്മിലെന്താണ് ഇടപാട് ? അനിതയും തട്ടിപ്പുകാരും തമ്മില്‍ എത്രമാത്രം ബന്ധമുണ്ട് ? സംസ്ഥാന സര്‍ക്കാരിനും ഡിഐജി മുതലുള്ള ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ഈ തട്ടിപ്പ് സംഘത്തിനും ഇടയിലെ കണ്ണി അനിത ആയിരുന്നോ ? ആരാണ് ഈ അനിത ?പിന്നെ..ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ കെ സുധാകരന്‍ അല്ലല്ലോ ? ജോണ്‍സണ്‍ മാവുങ്കല്‍ ഡോക്ടര്‍ ആണെന്ന് ദേശാഭിമാനി 1918 ഡിസംബര്‍ 8ന് എഴുതിയിട്ടുണ്ട്. അതും സുധാകരന്‍ പറഞ്ഞിട്ട് എഴുതിയത് അല്ലല്ലോ ?എഴുതിയ വിഷയം പറയാം.. അതിനുമുമ്പ് ഒരു ചോദ്യം ? സിപിഎമ്മും ഡോക്ടര്‍ മാവുങ്കലും തമ്മില്‍ എത്ര വര്‍ഷം ബന്ധമുണ്ട് ? ശബരിമല വിഷയം വിവാദമായപ്പോള്‍ ശബരിമല ക്ഷേത്രം ദ്രാവിഡ ക്ഷേത്രമാണ് എന്ന് തെളിയിക്കുവാന്‍ സിപിഎം ആശ്രയിച്ചത് ഈ തട്ടിപ്പുകാരനെ ആണ്. ഈ തട്ടിപ്പുകാരന്‍ ആയ ഡോക്ടര്‍ മാവുങ്കലിന്റെ കൈവശം 350 വര്‍ഷം മുമ്പ് ശബരിമല അമ്പലം ദ്രാവിഡക്ഷേത്രം ആണെന്ന് തെളിയിക്കുന്ന രേഖയുണ്ട് എന്ന് തട്ടിവിട്ടത് മറ്റൊരു പത്രമല്ല സിപിഎം എന്ന പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനി ആണ്.

അന്ന് അങ്ങനെ മാവുങ്കലിന് വേണ്ടി പിആര്‍ വര്‍ക്ക് നടത്തിയ സിപിഎമ്മിന് അവന്റെ കയ്യില്‍ നിന്ന് എത്ര രൂപ കിട്ടി ?സഖാക്കളേ ഒരുനാള്‍ കള്ളന്‍ പിടിക്കപ്പെടും നിങ്ങള്‍ കുഴിച്ച കുഴിയില്‍ നിങ്ങള്‍ തന്നെ വീഴുമെന്നും വിമര്‍ശകര്‍ പറയുന്നു. ഭരണസിരാകേന്ദ്രത്തിലെ ഉന്നതര്‍ ഇടപെട്ട വ്യാജ പുരാവസ്തു കേസ് സിബിഐ അന്വേഷിക്കണം.മാത്രമല്ല,
ശബരിമല ദ്രാവിഡക്ഷേത്രം ആയിരുന്നു അവിടെ ആചാരങ്ങള്‍ ഇല്ലായിരുന്നു എന്ന് സ്ഥാപിക്കാന്‍ ദേശാഭിമാനി കൂട്ട് പിടിച്ചത് ഡോ: മോന്‍സണിന്റെ വ്യാജ പുരാവസ്തു ആയിരുന്നു. മതവികാരം വ്രണപ്പെടുത്താന്‍ വ്യാജനെ കൂട്ടുപിടിച്ച പത്രത്തിന് എതിരെ നടപടി ഉണ്ടാകണമെന്നും മറ്റ് ചിലര്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...