Connect with us

Hi, what are you looking for?

Exclusive

പി സി ജോർജിനെയും ക്രൈ നന്ദകുമാറിനെയും കള്ളപരാതി കൊടുത്ത് പൂട്ടാൻ കളത്തിലിറങ്ങിയത് വീണയുടെ അനിയത്തി

അശ്ലീലം പറയാതെ അശ്ലീലം പറഞ്ഞുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിലും കഴിഞ്ഞ ദിവസം ജനപക്ഷം നേതാവ് പി സി ജോർജിനെതിരെയും ക്രൈം നന്ദകുമാറിനെതിരെയും വന്ന പരാതിയുടെ ഉറവിടം വ്യക്തമായിരിക്കുന്നു. എറണാകുളം പോലീസ് സ്റ്റേഷനിൽ 153 a പ്രകാരമായിരുന്നു രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെടുന്ന വകുപ്പുകൾ എന്ന് പറഞ്ഞാൽ വർ​ഗീയ വിദ്വേഷം പരത്തുന്ന അല്ലെങ്കിൽ അസമാധാനം ഉണ്ടാക്കുന്ന അല്ലെങ്കിൽ രാജദ്രോഹ കുറ്റത്തിനോടടുത്തുന്ന നിൽക്കുന്ന കുറ്റങ്ങളായിരുന്നു ഇരുവർക്കും എതിരെ ചുമത്തിയിരുന്നത്. എറണാകുളം പോലീസ് സ്റ്റേഷനിൽ ഈ കേസ് കൊടുത്തിരിക്കുന്നത് വീണ ജോർജല്ല ഒരാളെ വ്യക്തഹത്യ ചെയ്തെങ്കിൽ പരാതിപ്പെടേണ്ടത് അവരല്ലെ.. എന്നാൽ ഇവിടെ അതല്ല ഉണ്ടായിരിക്കുന്നത് വീണ ജോർജിനെ അപമാനിച്ചു എന്ന പേരിൽ കേസ് കൊടുത്തിരിക്കുന്നത് അഡ്വ മൻസൂർ ആണ്. ഈ മൻസൂർ എന്ന അഡ്വക്കേറ്റിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ വീണ ജോർജിന്റെ സഹോദരിയുടേതാണ് എന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രമുഖ ഓൺലൈൻ മാധ്യമമായ മറുനാടനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ക്രൈം നന്ദകുമാറും പി സി ജോർജും നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ ക്രൈം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ സ്ത്രീത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളോ പരാമർശങ്ങളോ ഇല്ല. എന്നിട്ടു പോലും ആ പേരും പറഞ്ഞ് കേസ് കൊടുക്കുകയും അത് വളച്ചൊടിച്ച് രാജ്യദ്രോഹക്കുറ്റത്തിലേക്ക് എത്തിക്കുകയുമാണ് അനുജത്തി വിദ്യ കുര്യാക്കോസും അവരുടെ കൂടെ ജോലി ചെയ്യുന്ന മൻസൂറും ചെയ്തിരിക്കുന്നത്.

ഒരു മന്ത്രി അല്ലെങ്കിൽ ഒരു പൊതുപ്രവർത്തക എന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നവരായിരിക്കും. എത്രയോ നല്ല മന്ത്രിമാർ പോലും അവരുടെ ഭരണ സമയങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തീർച്ചയായും ഇത്തരം വിമർശനങ്ങൾ ഒരു പൊതു പ്രവർത്തകയെ കൂടുതൽ ശക്തയാക്കാനാണ് സഹായിക്കുക. മാത്രമല്ല മാധ്യമ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്നു തന്നെയായിരിക്കും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഇവരെല്ലാം നേരിടേണ്ടി വരുക. ഒരു മാധ്യമ പ്രവർത്തക കൂടിയായിരുന്ന മന്ത്രി വീണ ജോർജിന് ഈ വക കാര്യങ്ങളൊന്നും പ്രത്യേകിച്ച് എടുത്ത് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. എന്നിട്ട് പോലും വിമർശനത്തിന്റെ പേരിൽ കള്ളക്കേസിൽ കൂടുക്കാൻ ശ്രമിക്കുകയാണ് വീണ ജോർജും അനിയത്തി വിദ്യാ കുര്യാക്കോസും.

അനിയത്തി വിദ്യാ കുര്യാക്കോസിന്റെ നിർദേശ പ്രകാരമാണ് മൻസൂർ എന്ന എറണാകുളത്തെ അഭിഭാഷകൻ ഈ കേസിൽ ഉൾപ്പെടുന്നത്. വിദ്യയും മൻസൂറും ഒരുമിച്ചാണ് പ്രാകാടീസ് ചെയ്യുന്നത്. വെറുമൊരു ജൂനിയർ വക്കീലായ വിദ്യാ കുര്യാക്കോസിന്റെ ഇന്നത്തെ പദവി എന്ന് പറയുന്നത് ​ഗവൺമെന്റ് പ്ലീഡർ. ചേച്ചി വീണ ജോർജിന്റെ സ്വാധീനം ഉപയോ​ഗിച്ച് ഇങ്ങനെയൊരു തസ്തികയിൽ കയറി പറ്റാൻ വിദ്യയ്ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. വിദ്യാ കുര്യക്കോസും മൻസൂറും ഒരു സ്ഥാപനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അങ്ങനെയാണെങ്കിൽ പിന്നെ വീണ ജോർജിന്റെ അറുവോട് കൂടിയല്ല ഇത്തരത്തിലുളള ഒരു പരാതി എത്തിയിരിക്കുന്നത് എന്ന വാദം പൊളിക്കാൻ മറ്റ് തെളിവുകളുടെ ഒന്നും ആവശ്യമില്ലതാനും.

എന്തായാലും വീണ ജോർജിനോട് ഉപകാര സ്മണയുള്ളവളാണ് സ്വന്തം അനുജത്തി. ​ഗവൺമെന്റ് സർവീസിൽ ഒരു ജൂനിയർ അഭിഭാഷകയായിരുന്ന വിദ്യയെ തെരഞ്ഞെടുത്തതിന് പകരം ചേച്ചിയെ വിമർശിക്കുന്നവരെ കുടുക്കാൻ സുഹൃത്തിന്റെ സഹായത്തോടെ കള്ളപരാതി നൽകിയല്ലോ… എന്തായാലും ഇത്രയും വില കുറഞ്ഞ ഒരു പ്രവർത്തി വീണയുടെ ഭാ​ഗത്ത് നിന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ജനാധിപത്യത്തെ വെല്ലു വിളിക്കുന്നതാണ്. ഒരു പൊതു പ്രവർത്തകയ്ക്ക് നേരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ കേസുമായി മുന്നോട്ട് പോയി എനിയും വീണയ്ക്ക് നാണം കെടാം എന്നല്ലാതെ മറ്റൊരു പ്രയോജനവും ഇത് കൊണ്ട് ഉണ്ടാകില്ല. എന്തായാലും ഈ കേസ് എന്തായി തീരുമെന്ന് കണ്ടറിയാം. പരാതി എന്ന ഓലപ്പാമ്പ് കാണിച്ച് ആരും പേടിപ്പിച്ചാലും പേടിക്കല്ല എന്ന നിലപാടിലാണ് പ്രതിസ്ഥാനത്ത് നിൽക്കുന്ന പി സി ജോർജും ക്രൈം നന്ദകുമാറും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...