Connect with us

Hi, what are you looking for?

Exclusive

വാക്സിൻ റേസിസം , തരൂർ ബ്രിട്ടനെ വലിച്ചു കീറി , മുട്ട് കുത്തി ബ്രിട്ടൻ

ശശി തരൂരിന്റെ ദി ബാറ്റിൽ ഓഫ് ബൈലോങിങ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച ആയിരുന്നു കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്നത്. പുസ്തകത്തിന്റെ യുകെ എഡിഷൻ പ്രകാശനം കൂടി ആയിരുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ സാന്നിധ്യവും അനിവാര്യം ആയിരുന്നുകേംബ്രിഡ്ജിൽ . പ്രസ്തുത പരിപാടിയിൽ നിന്നും വാക്‌സിൻ സംബന്ധമായ ബ്രിട്ടന്റെ രണ്ടാം തരാം പരിഗണനയെ എതിർത്ത ശശി തരൂർ തന്റെ യാത്ര തന്നെ റദ്ദാക്കുകയും വാക്‌സിൻ റേസിസം നടക്കുന്നു എന്ന കടുത്ത ആരോപണം ബ്രിട്ടനെതിരെ ഉന്നയിക്കുകയും ചെയ്തതാണ് വലിയ വിവാദങ്ങൾക്കും ഒടുവിൽ ഇന്ത്യക്കു മുന്നിൽ ബ്രിട്ടൻ മുട്ടുകുത്തുന്ന അവസ്ഥയിലേക്കും എത്തിച്ചത് . യുകെയിൽ നിർമ്മിച്ച വാക്സിനും ഇന്ത്യൻ വാക്സിനും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന നിലപാടിലായിരുന്നു യുകെ. നേരത്തെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്.

ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.കോവിഷീൽഡിന് വിശ്വാസ്യത പോരെന്നും ഇന്ത്യയിൽ നിന്ന് എത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിലിരിക്കണമെന്നുമായിരുന്നു ആദ്യം ബ്രിട്ടൻ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ശശി തരൂരിന്റെ പ്രതിഷേധത്തോടെ വാക്സിന് പ്രശ്നമൊന്നുമില്ലെന്നും വാക്സിൻ സർട്ടിഫിക്കറ്റിന്റെ വിതരണത്തിൽ മാത്രമാണ് വിശ്വാസക്കുറവുള്ളതെന്നും പ്ലേറ്റ് മാറ്റിയിരിക്കുകയാണ് ഇപ്പോൾ ബ്രിട്ടൻ.ഇന്ത്യയോട് ബ്രിട്ടൻ റേസിസം കാണിക്കുന്നുവെന്ന തരൂരിന്റെ പരാമർശമാണ് അന്താരാഷ്ട്രതലത്തിൽ ചർച്ചയായത്. കൊവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കേണ്ടിവന്നതോടെയാണ് വാക്സിൻ റേസിസം എന്ന വിവാദത്തിന് തിരി കൊളുത്തപ്പെട്ടത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെതിരെ തരൂർ രംഗത്തെത്തിയത്.ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണത്തെ കുറിച്ച് ,

ബ്രിട്ടീഷ് കൊളോണിയലിസത്തെ കുറിച്ച് ബ്രിട്ടനിൽ വച്ച് നടത്തിയ അതി പ്രശസ്തമായ പ്രസംഗത്തോടെ ആണ് ബ്രിട്ടനെ മുട്ട് കുത്തികുത്തിച്ച ശശി തരൂർ എന്ന ഖ്യാതി തരൂർ നേടിയത്. ഇന്നിപ്പോൾ വാക്‌സിൻ റേസിസം എന്ന വൻ ബോംബിട്ടാണ് തരൂർ ബ്രിട്ടനെ വീണ്ടും സമ്മർദത്തിൽ ആക്കിയത് . കോവിഷീൽഡിന് വിശ്വാസ്യത പോരെന്നും ഇന്ത്യയിൽ നിന്ന് എത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിലിരിക്കണമെന്നുമായിരുന്നു ആദ്യം ബ്രിട്ടൻ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ശശി തരൂരിന്റെ പ്രതിഷേധത്തോടെ വാക്സിന് പ്രശ്നമൊന്നുമില്ലെന്നും വാക്സിൻ സർട്ടിഫിക്കറ്റിന്റെ വിതരണത്തിൽ മാത്രമാണ് വിശ്വാസക്കുറവുള്ളതെന്നും പ്ലേറ്റ് മാറ്റിയിരിക്കുകയാണ് ഇപ്പോൾ ബ്രിട്ടൻ.

യുകെയിൽ നിർമ്മിച്ച വാക്സിനും ഇന്ത്യൻ വാക്സിനും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന നിലപാടിലായിരുന്നു യുകെ. നേരത്തെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്. ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.ഒക്ടോബർ നാലാം തിയതി മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം തന്നെ അടിമുടി മാറാനിരിക്കെ ഏതു വാക്സിൻ ആയാലും രണ്ടു ഡോസ് എടുത്തവർക്കു കർശന നിയന്ത്രണം ഒഴിവാക്കണമെന്നാണ് അന്തരാഷ്ട്ര തലത്തിൽ ഉയരുന്ന വാദം. പക്ഷെ അസ്ട്രാ സെനേക എടുത്തവർക്കു യുകെയിൽ ഒരു നിയന്ത്രണവും ഇല്ലാതിരിക്കെ അതേ വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവരെ വിവേചനത്തോടെ കാണുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് തരൂരിന്റെ നിലപാട്. വാക്സിന്റെ പേരിൽ ഒരു കാരണവശാലും ആരും രണ്ടാം കിട പൗരന്മാരാകരുത് എന്നും അദ്ദേഹം വാദിക്കുന്നു. തരൂർ കേംബ്രിഡ്ജിൽ പ്രസംഗിക്കാനിരുന്ന ചടങ്ങ് ഉപേക്ഷിച്ചതും അന്താരാഷ്ട്ര തലത്തിൽ വാർത്തയുടെ പ്രധാന്യം കൂട്ടി. ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകിയത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്.

വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റൈൻ സംബന്ധിച്ച നിർദ്ദേശങ്ങളും ലഭിക്കുന്നുണ്ട് .അദ്ദേഹത്തിന്റെ ദി ബാറ്റിൽ ഓഫ് ബൈലോങിങ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച നിശ്ചയിച്ചിരുന്നത്. പുസ്തകത്തിന്റെ യുകെ എഡിഷൻ പ്രകാശനം കൂടി ആയിരുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ സാന്നിധ്യവും അനിവാര്യം ആയിരുന്നു. എന്നാൽ വിവേചനത്തോട് ഇനിയുള്ള കാലം പുറം തിരിഞ്ഞു നിൽക്കാനാകില്ലെന്നും ഇന്ത്യക്കാർക്കും അന്തസ് ഉണ്ട് എന്നാണ് തരൂർ പറയാതെ പറയാൻ ആഗ്രഹിക്കുന്നത് എന്നതും അദ്ദേഹത്തിന്റെ കടുത്ത നടപടികളിൽ വ്യക്തമാണ്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...