Connect with us

Hi, what are you looking for?

Exclusive

മതംമാറ്റം കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായത്തില്‍, വെള്ളാപ്പള്ളി

ലവ് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. മുസ്ലിംങ്ങള്‍ക്കിടയില്‍ ഒരു ലവ് ജിഹാദ് നടക്കുമ്പോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിനാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ട് ഇക്കാര്യം ആരും പറയുന്നില്ലെന്നും ലൗവ് ജിഹാദ് പുതിയ കാര്യമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം താന്‍ പറഞ്ഞിരുന്നുവെന്നും അന്ന് തന്നെ വര്‍ഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്റെ ഖജനാവ് മുഴുവന്‍ ചോര്‍ത്തുകയാണ്. സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അര്‍ഹതപ്പെട്ടതും അതില്‍ കൂടുതലും ഈ വിഭാഗക്കാര്‍ വാരി കൊണ്ടു പോവുകയാണ്. മറ്റ് പിന്നാക്ക, പട്ടികജാതി-വര്‍ഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നല്‍കിയാണ് ക്രൈസ്തവ വിഭാഗത്തിലെ ചില വിഭാഗങ്ങള്‍ മത പരിവര്‍ത്തനം നടത്തുന്നത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ എത്രമാത്രം മതപരിവര്‍ത്തനമാണ് രാജ്യത്ത് നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

സംഘടിത വോട്ട് ബാങ്കിന് മുന്നില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാഷ്ടാംഗം പ്രണാമം ചെയ്യുകയാണ്. ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെയും മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.ഒരു വിഭാഗം പന പോലെ വളരുമ്പോള്‍ ഇവിടെ ഭൂരിപക്ഷ സമുദായത്തിലെ പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ കറുക പോലെ കിടക്കുകയാണ്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെ കുരക്കുന്ന സ്ഥിതിയാണ്. പാണ്ഡിത്യമുള്ള ഫാ. റോയ് കണ്ണന്‍ചിറ സംസ്‌കാരത്തിന് ചേര്‍ന്ന വാക്കുകളാണോ പറഞ്ഞതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

നാര്‍ക്കോട്ടിക് ജിഹാദിന്റെ പേരും പറഞ്ഞ് മുസ്ലീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയായില്ല. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ മയക്കുമരുന്ന് വില്‍പനയുണ്ട്. വൈദികപട്ടം എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...