Connect with us

Hi, what are you looking for?

Exclusive

തൃശൂർ എം പി യെ കാണാൻ ഇല്ല


തൃശ്ശൂരിലെ എം പി എവിടെയാണ് എന്നറിയില്ലെന്നും എം പി യെ കാണാൻ ഇല്ലെന്നും തൃശൂർ മേയർ , ജനങ്ങളുടെ വോട്ട് വാങ്ങി തൃശ്ശൂരിൽ നിന്നും വിജയിച്ചു പോയ തൃശ്ശൂരിലെ എം പി ടി എൻ പ്രതാപനെ ആണ് തൃശൂർ മേയർ എം കെ വർഗീസ് പരിഹാസ ചുവയോടെ കളിയാക്കിയത്, അതെ സമയം രാജ്യസഭാ എം പി ആയ സുരേഷ് ഗോപി കോർപറേഷനെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയും കോര്പറേഷന് ഓഫീസിൽ നേരിട്ട് വന്നു ചർച്ചകൾ നടത്തുകയും ചെയ്തത് സ്വാഗതാർഹമാണെന്നും മേയർ പേരാണ്, തൃശൂർ ശക്തൻ മാർക്കെറ്റ് നവീകരണത്തിനായി സുരേഷ് ഗോപി എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു എന്നാണു പുറത്തു വരുന്ന വിവരങ്ങൾ.

എന്നാൽ തൃശൂർ എം പി പ്രതാപൻ നഗരസഭയിൽ നടക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കാറില്ലെന്നും മേയർ പറഞ്ഞു. നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കോർപറേഷൻ അറിയിച്ച യോഗങ്ങളിൽ പോലും പങ്കെടുക്കാൻ ടി എൻ പ്രതാപൻ എം പി തയ്യാറായിട്ടില്ല. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചുപോയ തൃശ്ശൂരിലെ എം പി കോർപറേഷൻ വികസന പ്രവർത്തനങ്ങളുമായി ഇത് വരെ സഹകരിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു ൽ വികസനങ്ങളുമായി ബന്ധപ്പെട്ടു അദ്ദേഹത്തെ പലതവണ കണ്ടിരുന്നു എങ്കിലും നിർദേശങ്ങൾ ഒന്നും മുന്നോട്ടു വച്ചില്ലെന്നും മേയർ കുറ്റപ്പെടുത്തി, അതെ സമയം തൃശ്ശൂരിൽ വച്ച് പോലീസ് ഓഫീസറെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച വിവാദ വിഷയത്തിൽ വിശദീകരണവുമായി സുരേഷ്‌ഗോപി തന്നെ രംഗത്ത് വന്നു, സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ നിർത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ജനപ്രതിനിധികൾക്ക് സല്യൂട്ട് അടിക്കേണ്ട എന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ ഡിജിപിയുടെ സർക്കുലർ കാണിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പരാതി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ പോലീസ് അസോസിയേഷൻ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തിൽ സുരേഷ് ഗോപിയുടെ മറുപടി. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. സല്യൂട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ രാജ്യസഭാ അധ്യക്ഷന് നൽകുക എന്നായിരുന്നു മറുപടി.

സലൂട്ട് അടിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താൻ ഇതിനെയാണ് ചോദ്യം ചെയ്തത് എന്നും പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ബിഷപ്പിനെ പൂർണമായും ന്യായീകരിക്കാനും സുരേഷ്ഗോപി തയ്യാറായി. ബിഷപ്പ് സംസാരിച്ചത് തീവ്രവാദിനെതിരെ ഒരു മതത്തിനെതിരെയുമല്ല.അത് ഒരു മതത്തിനെതിരെയാണ് എന്ന് കരുതുന്നത് ശെരിയല്ല. ബിഷപ് പറഞ്ഞതിനെ തുടർന്ന് ഏതെങ്കിലും ഒരു ഭാഗം നേരെ കേറി വന്നു അത് ഏറ്റെടുക്കുന്നത് ശരിയാണോ എന്ന് സുരേഷ് ഗോപി ചോദിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...