Connect with us

Hi, what are you looking for?

Exclusive

വെറുതെ ട്രെയിനിംങ്ങിനുപോയി സമയം കളഞ്ഞു, ഗോപിയേട്ടന്റെ അടുത്ത് പോയാല്‍ മതിയായിരുന്നു, പരിഹസിച്ച് ഹരീഷ് പേരടി

സുരേഷ് ഗോപിയുടെ സല്യൂട്ട് സംഭവത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ വിഷയത്തില്‍ കെ സുരേന്ദ്രന്റെ പ്രതികരണത്തെയും ചേര്‍ത്ത് വിമര്‍ശിച്ചാണ് ഹരീഷ് പേരടി എത്തിയത്. പോലീസ് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടായെന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞു തന്നിട്ടുണ്ടെന്നാണ് ഹരീഷിന്റെ പരിഹാസം. വെറുതെ പോലീസ് ട്രെയിനിംങ്ങിനൊക്കെ പോയി സമയം കളഞ്ഞുവെന്നാണ് ഹരീഷ് പേരടി പറയുന്നത്. ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നുവെന്നാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.
വലിയ ജീവകാരുണ്ണ്യ പ്രവര്‍ത്തകനും പാര്‍ലമെന്റ് മെമ്പറും പ്രമുഖ സിനിമാ താരവുമായ സുരേഷ്ഗോപിയെ ചിലര്‍ ബോധപൂര്‍വം അപമാനിക്കുകയാണെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നത്. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ സല്യൂട്ട് അടിക്കുന്ന പോലീസുകാരനാണ് ഇവിടെ ഉള്ളത്. എ കെ ജി സെന്ററിലെ തൂണിനെ പോലും സല്യൂട്ട് അടിക്കുന്ന പോലീസുകാരനാണ് കേരളത്തില്‍ ഉള്ളത് എന്നും സുരേഷ്ഗോപിയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അസൂയയാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

അതേസമയം, ഗൂഗിളില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് നടന്‍ വിനായകന്‍ രംഗത്തെത്തി. സുരേഷ് ഗോപിയെന്ന് തിരയുമ്പോള്‍ ‘പൊലീസിനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് വാങ്ങിച്ച് സുരേഷ് ഗോപി’ എന്നുള്ള വാര്‍ത്തകളാണ് ലഭിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് താരം പങ്കുവെച്ചത്. മുന്‍ പോസ്റ്റുകളെപ്പോലെ തന്നെ പ്രത്യേകിച്ച് ക്യാപ്ഷനൊന്നും നല്‍കാതെയായിരുന്നു വിനായകന്റെ സ്‌ക്രീന്‍ഷോട്ട്. എന്നാല്‍ ഇത്തവണ ക്യാപ്ഷനൊന്നും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സുരേഷ് ഗോപിക്ക് സല്യൂട്ട് ചെയ്യണമെന്നാണ് കെബി ഗണേഷ് കുമാര്‍ എംഎല്‍എയും പറഞ്ഞത്. അദ്ദേഹം ഒരു പാര്‍ലമെന്റ് അംഗമാണെന്നും അദ്ദേഹം ചോദിച്ചുവാങ്ങേണ്ട ഒന്നല്ലായിരുന്നു. അദ്ദേഹത്തോട് ബഹുമാനം കാണിക്കേണ്ടത് പോലീസിന്റെ മാന്യതയാണെന്നും ഗണേഷ് പറയുന്നു. സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. അദ്ദേഹം ഒരു എം പിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കണം. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുത്. എം എല്‍ എയെയും സല്യൂട്ട് ചെയ്യണമെന്നും ഗണേശ് കുമാര്‍ പറയുകയുണ്ടായി.

ഇന്നലെയാണ് ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ്.ഐയോട് പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...