മിത്രങ്ങള്‍ ശത്രുക്കളായി മാറിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് വിഎസ് അച്യുതാനന്ദനാണെന്ന് വെള്ളാപ്പള്ളി തുറന്നുപറയുന്നു. കാരണം, വിഎസും ഞാനും വര്‍ഷങ്ങളായുള്ള ബന്ധമാണ്. പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തെ ഞാന്‍ സഹായിച്ചിട്ടുണ്ട്, ജയിലില്‍ വിഎസും ഗൗരിയമ്മയും കിടന്നപ്പോള്‍ പോലും സഹായം ചെയ്തിട്ടുണ്ട്.എന്നാല്‍ പിന്നീട് ചൈനീസ് ചാരനാണെന്ന് പറഞ്ഞ് തനിക്കെതിരെ പെറ്റീഷന് കൊടുക്കുകയും തന്റെ വീട് പരിശോധിക്കാന്‍ വരെ ഇടയാക്കി. അക്കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കാന്‍ പറ്റാത്തതെന്നും വെള്ളാപ്പള്ളി തുറന്നു പറയുന്നു.
ഒരുപാട് പീഡനങ്ങള്‍ ഞാന്‍ അന്ന് ഏറ്റുവാങ്ങി. ഒരുകാലത്ത് തന്റൊപ്പം നിന്നിരുന്ന ആളാണ് വിഎസ് അച്യുതാനന്ദന്. പാര്‍ട്ടിയില്‍ തന്നെ നേതാക്കള്‍ക്കെതിരെ നിലപാടെടുക്കുന്ന സ്വഭാവക്കാരനാണ് വിഎസ്. എന്നാല്‍ തനിക്ക് അദ്ദേഹത്തിന്റെ നിലപാട് യോജിക്കാന്‍ പറ്റാതെ പോയി എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എസ്എന്‍ കോളേജിലെ ഒരു സമരത്തില്‍ കുറച്ച് പേരെ അവിടുത്തെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സസ്പെന്‍ഡ് ചെയ്തവരെ അന്ന് തിരിച്ചെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് നല്ല നിലയില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം അത് സ്വീകരിച്ചില്ല. അത് മറ്റൊരു പ്രശ്നത്തിലേക്കും വഴിവെച്ചിരുന്നുവെന്നും വെള്ളാപ്പള്ളി പറയുന്നു.