Connect with us

Hi, what are you looking for?

Exclusive

നാർക്കോട്ടിക് ജിഹാദ് അന്വേഷിക്കാൻ കേന്ദ്രം , പ്രകടനക്കാർ പണി വാങ്ങും

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവും തുടർന്നുണ്ടായ കോലാഹലങ്ങളും കേരളത്തിൽ കെട്ടടങ്ങുന്നതിനു മുൻപേ പ്രസ്തുത വിഷയത്തിൽ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ തയ്യാറാകുന്നു എന്ന വാർത്തകൾ പുറത്തു വരുന്നു . ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും ഈ വിഷയം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു സംസ്ഥാന ബിജെപി കേന്ദ്രത്തിനു പരാതി നൽകി, സംസ്ഥാന ബിജെപി നേതാവും സംസ്ഥാന ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യൻ ആണ് കത്തയച്ചിരിക്കുന്നത്. ലവ് ജിഹാദ് എന്ന വിഷയവും നാർക്കോട്ടിക് ജിഹാദ് എന്ന വിഷയവും വളരെ ഗൗരവമായി തന്നെ അന്വേഷണം നടത്തണം എന്നും ഈ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനും ക്രിസ്ത്യൻ ജനതക്കും കേരളത്തിൽ സംരക്ഷണം നൽകണം എന്നും ജോർജ് കുര്യൻ തന്റെ കത്തിൽ ആവശ്യപ്പെടുന്നു,

നാർക്കോട്ടിക് ജിഹാദ് , ലവ് ജിഹാദ് എന്നഈ വിഷയങ്ങൾ കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണ് എന്നറിയിച്ചുകൊണ്ടു അമിത് ഷേക്ക് ആണ് കത്ത് നൽകിയിരിക്കുന്നത്. ഇതോടെ കേന്ദ്രം ഈ വിഷയത്തിൽ ഇടപെടും എന്നാണു ലഭിക്കുന്ന സൂചനകൾ , മാത്രമല്ല ലവ് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന്റെ പ്രസംഗം അതിരൂപതയിൽ ബിഷപ്പിന്റെ കീഴിൽ ഉള്ള പള്ളിയിലാണ്‌നടന്നത്, പള്ളിയിൽ ബിഷപ്പ് നടത്തിയ പ്രസംഗം അവിടെ ഉള്ള വിശ്വാസികൾക്ക് മാത്രം ഉള്ളതാണ്, എന്നാൽ ഇത് അറിഞ്ഞു ഇതിനെതിരെ വിവിധ മുസ്ലിം സംഘടനകൾ വലിയ പ്രതിഷേധവും പല ത്തിരൂപതയിലേക്ക് മാർച്ചും നടത്തിയിരുന്നു, ഒരു സമുദായത്തിന്റെ പള്ളിയിൽ എന്ത് സംസാരിക്കണം എന്ത് സംസാരിക്കരുത് എന്ന അവരുടെ വിഷയങ്ങളിലേക്ക് മറ്റൊരു മത വിഭാഗം ഇടപെടാൻ തുടങ്ങുന്നത് കേരളത്തിൽ ദൂരവ്യാപകമായ പ്രക്ത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണു കത്തിലെ സൂചന,

കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തീവ്രവാദ നിലപാട് ഉള്ളവരെ പിന്തുണക്കുകയാണെന്നും അതിനാൽ തന്നെ ഇത്തരത്തിൽ ഒരു വിവാദ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനു സംരക്ഷണം നൽകണമെന്നും അദ്ദേഹത്തിന് വധഭീഷണി ഉണ്ട് എന്നും കത്തിൽ ചൂണ്ടി കാട്ടുന്നുണ്ട്. ആയുധങ്ങൾ കൊണ്ട് കീഴടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നടത്തുന്നുണ്ട് എന്നും നമ്മുടെ കുടുംബങ്ങളിലെ യുവാക്കൾ ഇതിൽ പെട്ട് പോകാതിരിക്കാൻ ജാഗ്രത പുലർത്തണം എന്നുമാണ് ബിഷപ്പ് പ്രസംഗത്തിൽ പറഞ്ഞത് . ഇത്തരത്തിൽ സമുദായങ്ങളിൽ ഭിന്നിപ്പ് ഉണ്ടക്കുന്ന വിധത്തിൽ പ്രഭാഷണം നടത്തരുതായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് ,

എന്നാൽ നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് പോലും തൻ ആദ്യമായാണ് കേൾക്കുന്നത് എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിനെതിരെ ദീപിക പത്രം പോലും രംഗത്ത് വന്നിരുന്നു, എന്തായാലും ഈ വിഷയം ചൂടുപിടിച്ചതോടെ കേന്ദ്ര സർക്കാരിന്റെ ഏജൻസി കേരളത്തിൽ ലവ് ജിഹാദുംനാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ട് എന്ന് അന്വേഷിക്കും, അതോടൊപ്പം തന്നെ ഒരു സമുദായ സംഘടനാ മറ്റൊരു സമുദായത്തിന്റെ പള്ളിയിലേക്ക് മരിച്ചു നടത്തിയത് വളരെ ഗൗരവമായാണ് കേന്ദ്രം കാണുന്നത് എന്നാണു റിപോർട്ടുകൾ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...