Connect with us

Hi, what are you looking for?

Exclusive

കോവിഡിനെ വെല്ലുവിളിച്ച് ​ഗുരുവായൂരിനെ ഞെട്ടിച്ച കല്ല്യാണം വിവാദത്തിൽ

കോവിഡ് കാലമാണ് ജനങ്ങളെല്ലാം ബുദ്ധിമുട്ടിലും ദുരിതത്തിലുമാണ് എങ്കിലും പണവും പ്രതാപവും ഉള്ളവർക്ക് അതൊന്നും ഒരു പ്രശ്നമല്ല താനും. അൽപ്പന്ന് അർത്ഥം കിട്ടായാൽ അർദ്ധരാത്രിയും കുടപിടിക്കാം എന്നാണല്ലോ ചൊല്ല്. കേരളത്തിനെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന വ്യവസായി പ്രമുഖൻ രവി പിള്ളയുടെ മകന്റെ മകന്റെ വിവാഹ വാർത്തകളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുന്നത്. ആഡംബരത്തിന്റെ അങ്ങേയറ്റം. അല്ലെങ്കിലും പൊങ്ങച്ചം കാണിക്കാൻ രവി പിള്ളയെ കഴിച്ചേ മറ്റാരുമുള്ളു. ഞാൻ ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട്.മകന്റെ വിവാഹം നടക്കുന്നത് കോവിഡ് കാലത്താണ്. വിചാരിച്ച അത്ര കെങ്കേമമാക്കാൻ രവി പിള്ളയ്ക്ക് സാധിച്ചിട്ടില്ല എന്നതാകും സത്യം. കാരണം മലയാളികൾ മറക്കാൻ ഇടയില്ല മകളുടെ വിവാഹം. ഇന്ത്യൻ സിനിമയിൽ നാഴിക കല്ലായി മാറിയ ബാഹുബലിയുടെ സെറ്റ് തോൽക്കു വിധമായിരുന്നു വിവാഹ വേദി അന്ന് കൊല്ലത്ത് ഒരുക്കിയത്. അത്രയും ​ഗംഭീരമാക്കാൻ കഴിഞ്ഞോ എന്ന സംശയമായിരിക്കും രവി പിളളയ്ക്ക് ചിലപ്പോൾ. മാത്രമല്ല കോവിഡ് ആയതുകൊണ്ടാണ് ഇത്രയും ചുരുക്കിയത് എന്നും ഒരു പക്ഷേ പറഞ്ഞകളയും രവി പിള്ളയും കുടുംബവും.

എന്തായാലും മകന്റെ വിവാഹത്തിന് വേദിയായത് ആയത് സാക്ഷാൽ ​ഗുരുവായൂർ അമ്പലമാണ്. കോവിഡ് കാലത്തിന് മുമ്പ് ദിനം പ്രതി നൂറുകണക്കിന് വിവാഹങ്ങൾ നടന്നിരുന്നു. പല പ്രമുഖരുടെ കോടിശ്വരൻമാരുടെ വിവാഹം ​ഗുരുവായൂരിൽ വെച്ച് നടന്നിട്ടുമുണ്ട് എന്നാൽ ഇന്ന് വരെ ഇത്തരത്തിലുള്ള ഒരു വിവാഹം ​ഗുരുവായൂർ കണ്ടിട്ടില്ല. അത്രയ്ക്ക് ആഡംബരത്തിൽ മുങ്ങി കുളിച്ചായിരുന്നു വ്യാവസായിക പ്രമുഖന്റെ മകന്റെ വിവാഹം. വിവാഹത്തിന് കേരളത്തിലെ രാഷ്ട്രീയ -വ്യാവസായിക സിനിമ രം​ഗത്തെ പ്രമുഖരും.മലയാളത്തിന്റെ നടന വിസ്മയം എന്ന് വിശേഷിപ്പിക്കുന്ന മോഹൻ ലാലും ഭാര്യ സുചിത്രയും കല്ല്യാണത്തിന് എത്തിയിരുന്നു. മോഹലാലിനെ കാണാൻ ആകട്ടെ നൂറുകണക്കിന് പേർ തടിച്ച് കൂടുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ഇവർക്കൊന്നും ബാധകമല്ല.

കോവിഡ് കാലത്ത് വിവാഹ ചടങ്ങളുകൾക്ക് കോടതി പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ പണത്തിന്റെ അഹങ്കാരത്തിൽ പുറംകാലുകൊണ്ട് തട്ടുകയായിരുന്നു രവിപിള്ള എന്ന ശത കോടീശ്വരൻ .കോവിഡ് ലംഘനം പുറത്ത് അറിയാതെ ഇരിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണഅ മാധ്യമങ്ങളെ പോലും നടപ്പന്തലിലേക്ക് കയറ്റി വിടാതിരുന്നത്. പണത്തിന്റെ കൊഴുപ്പിൽ ജീവിക്കുന്ന മുതലാളിമാരെ പറ്റി കുറ്റം പറയാൻ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങളും ഒന്ന് വിറയ്ക്കും അതുകൊണ്ടാണല്ലേ വിവാഹത്തിന്റെ നിറം പിടിപ്പിക്കുന്ന വാർത്തകൾ മാത്രം നൽകി മാധ്യമങ്ങളും കൈകഴുകിയത്. കോവിഡ് ലംഘനത്തിന്റെ അങ്ങേയറ്റമായിരുന്നു ആ വിവാഹ ചടങ്ങ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പാവപ്പെട്ടവൻ അടുത്ത ബന്ധുക്കളെ വച്ച് മാത്രം കല്ല്യാണങ്ങളും മറ്റ് ആഘോഷങ്ങളും ചെറിയ രീതിയിൽ നടത്തുമ്പോൾ ഇവിടെ ആർഭാ​ടത്തിന്റെ അങ്ങേയറ്റം.

കല്ല്യാണം മാത്രമല്ല ​ഗുരുവാർ അമ്പലത്തിൽ ഒരു സ്വർണ്ണ കിരീടവും രവി പിളള കാണിക്കയായി സമർപ്പിച്ചിരുന്നു. പണമുള്ളവന് വലിയ രീതിയിൽ തന്നെ കാണിക്ക സമർപ്പിക്കാൻ കഴിയും. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ് അതിലൊന്നും ഇടപെടുന്നതിൽ കാര്യമില്ല. എന്നാൽ ഒരു ജനത മുഴുവൻ കോവിഡിനെ തുരത്താനായി അക്ഷീണം പ്രയത്നിക്കുമ്പോൾ അതിന് വെ്ലുവിളിച്ചു കൊണ്ട് ഇത്തരം കോപ്രായങ്ങൾ കാട്ടികൂട്ടുന്നത് മോശം തന്നെയാണ്. ഇത് ചോദ്യം ചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയക്കാർക്കും കഴിയില്ല. രവിപിള്ളയെ പോലെയൊരു കോടീശ്വരനെ പിണക്കുന്നത് ബുദ്ധിയല്ല എന്ന് അവർക്ക് അറിയാം.

​കല്ല്യാണത്തിനോടനുബന്ധിച്ച് ഗുരുവായൂരിലെ നടപ്പന്തൽ അലങ്കരിച്ചതിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രവി പിള്ളയെ ടോദ്യം ചെയ്യാൻ മറ്റാർക്കും ധൈര്യമില്ലാത്തത് കൊണ്ട് തന്നെ കോടതി സ്വമേധാൽ ആണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. എന്താ സാഹചര്യത്തിലാണ് ഭരണ സമിതി ഇതിന് അധികാരം നൽകിയിരിക്കുന്നത്. കോവി‍ഡ് കാലത്തെ പ്രോട്ടോക്കാൾ പാലിച്ചാണോ വിവാഹം നടന്നത്. പണമുണ്ടെങ്കിൽ പിന്നെ എന്ത് പ്രോട്ടോക്കോൾ അല്ലെ. എന്തായാലും വിഷയത്തിൽ കോടതി വിശദീകരണം തേടിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...