Connect with us

Hi, what are you looking for?

Exclusive

പിണറായിയെ പുകച്ചുചാടിക്കാന്‍ മോദിയുടെ നീക്കം.. പിണറായിയെ ജനം ആട്ടിപ്പുറത്താക്കും..

പികെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കേണ്ടെന്ന് ലീഗിനേക്കാള്‍ മുന്നേ പറയുന്നത് സിപിഎം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ഭയമാണോ എന്നുള്ള ചോദ്യമായാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ എത്തിയത്. പതിറ്റാണ്ടുകളായി സിപിഎം- ലീഗ് കൂട്ടുകെട്ട് കേരള ജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് മുരളീധരന്‍ പറയുന്നു. അമിത് ഷാ സഹകരണ വകുപ്പിന്റെ തലപ്പത്ത് എത്തിയതോടെ ഇവര്‍ക്ക് പരിഭ്രാന്തി ആയെന്നും മുരളീധരന്‍ പറയുന്നു.

സഹകരണവകുപ്പ് അമിത് ഷായ്ക്ക് നല്‍കിയത് അപകടം,സംഘപരിവാര്‍ ഗൂഢാലോചന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണമേറ്റെടുക്കുന്നത് നരേന്ദ്രമോദിയുടെ വേട്ടയാടല്‍, കേരളത്തിന്റെ രാഷ്ട്രീയ പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ ആഖ്യാനം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രയോഗിക്കുന്നതാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു. എന്താണ് ഈ കൂട്ട അസ്വസ്ഥതയുടെ കാരണം..? എന്നാണ് മുരളീധരന്റെ ചോദ്യം. കള്ളപ്പണ-ബെനാമി ഇടപാടുകളിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പുറത്തുവരുമെന്നതു തന്നെയാണ് ഈ ഭയമെന്നാണ് മുരളീധരന്‍ പറയുന്നത്.

പതിറ്റാണ്ടുകളായി ഈ കൂട്ടുകെട്ട് കേരളജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. എ.ആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎമ്മാണ്.അഴിമതിയോട് സന്ധിയില്ലെന്ന് ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി അവതരിച്ചിരിക്കുന്നുവെന്നാണ് മുരളീധരന്റെ ആരോപണം. സഹകരണമേഖലയിലെ ഈ അസാധാരണ സഹകരണത്തിന് കാരണവുമുണ്ട്..എ.ആര്‍ നഗറില്‍ കയറുന്ന ഇ.ഡി അതുവഴി കരുവന്നൂരിലും കഞ്ഞിക്കുഴിയിലും കണ്ണാടിയിലും ആര്യനാട്ടും എത്തുമെന്ന് സിപിഎമ്മിനറിയാം.

പാവപ്പെട്ട തൊഴിലാളികളുടെ പേരില്‍ സഹകരണബാങ്കുകളില്‍ നേതാക്കളും പാര്‍ട്ടിയും നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ പുറത്തുവന്നാല്‍ വോട്ടു ചെയ്തവര്‍ തന്നെ ആട്ടിപ്പുറത്താക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നന്നായി അറിയാം..ഇന്നലെ വരെ മാനസപുത്രനായിരുന്ന കെ.ടി ജലീലിനെപ്പോലും തള്ളിപ്പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത് അതാണെന്നും മുരളീധരന്‍ പറയുന്നു.കള്ളപ്പണം എവിടെയെന്ന് നരേന്ദ്രമോദിയോട് ആവര്‍ത്തിച്ച് ചോദിക്കുന്ന സീതാറാം യച്ചൂരി ആ ചോദ്യം ഇനി കേരളത്തിലെ സഖാക്കളോടാണ് ചോദിക്കേണ്ടത്.

വര്‍ഗീയ പാര്‍ട്ടിയെന്ന് അവര്‍ തന്നെ പറയുന്ന മുസ്ലീം ലീഗുമായി ചേര്‍ന്ന് നടത്തുന്ന കള്ളപ്പണ ഇടപാടുകളുടെ കഥകള്‍ ജനറല്‍ സെക്രട്ടറിക്ക് ആവേശം പകരുന്നതാവും..
പിന്നെ, പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു നിന്ന് പൊരുതിയാലും കള്ളപ്പണക്കാരെ പുകച്ചുചാടിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുരളീധരന്‍ വെല്ലുവിളിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...