Connect with us

Hi, what are you looking for?

Exclusive

അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ.. പിണറായി തന്നയല്ലേ ഇപ്പോഴും ഭരിക്കുന്നത്? ഹരീഷ് പേരടി

പള്ളിയോടത്തിലിരുന്ന് ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായ മോഡല്‍ നിമിഷയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. പള്ളിയോടത്തില്‍ ചെരുപ്പിട്ട് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിമിഷയ്‌ക്കെതിരെ അസഭ്യവര്‍ഷവും വധഭീഷണിയും എത്തിയതോടെയാണ് ഹരീഷ് പേരടി ഇടപ്പെട്ടത്. പള്ളിയോടത്തില്‍ ചെരുപ്പിട്ടുകയറി മതവികാരത്തെ വൃണപ്പെടുത്തി എന്ന് ആക്ഷേപിച്ച് നടിക്കെതിരെ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് നിമിഷ മാപ്പ് പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണെന്നും കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ് ഇപ്പോഴും എന്നാണ് നിമിഷ പറയുന്നത്. ഇതിനു പിന്നാലെയാണ് നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.

അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ എന്നാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? എന്നാണ് ഹരീഷിന്റെ ചോദ്യം. തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമ്മോണ്‍ എന്നാണ് ഹരീഷ് പേരടി വെല്ലുവിളിക്കുന്നത്.

അതേസമയം, പള്ളിയോട സേവാസംഘം നല്‍കിയ പരാതിയില്‍ നിമിഷയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല, പാദരക്ഷകള്‍ ഉപയോഗിക്കാറില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയതെന്നാണ് പറയുന്നത്. സംഭവത്തില്‍ ആചാരലംഘനം ആരോപിച്ച് ബിജെപിയും പരാതി നല്‍കിയിരുന്നു. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ നടി ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതെന്നും സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നും സേവാസംഘം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ലെന്നിരിക്കിയെയാണ് നിമിഷ ഷൂസിട്ട പള്ളിയോടത്തില്‍ കയറിയതെന്നാണ് ആരോപണം. ദൈവസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ തുഴച്ചില്‍കാര്‍ പോലും പള്ളിയോടങ്ങളില്‍ നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്. പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്ന മാലിപ്പുരകളില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറാറില്ലെന്നും സേവാസംഘം ചൂണ്ടിക്കാട്ടി.

അതേസമയം, തനിക്ക് നേരെ വധഭീഷണിയും, അസഭ്യവര്‍ഷവും തുടരുകയാണെന്നും, ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായെന്നും തിരുവല്ല സ്വദേശി നിമിഷ പറയുന്നു. അറിയാതെ പറ്റിയതാണെന്നും അവിടെയുണ്ടായിരുന്ന ആരും തന്നെ തടഞ്ഞില്ലെന്നും നിമിഷ പറയുന്നു. പള്ളിയോടത്തില്‍ അതിക്രമിച്ചു കയറിയതല്ല. ഫോട്ടോ ഷൂട്ടിനായാണ് തിരുവല്ല ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപരിസരത്തും ആനയ്‌ക്കൊപ്പവും ചിത്രങ്ങളെടുത്തു. പാപ്പാന്റെ സഹായിയാണ് ഇവിടെയെത്തിച്ചത്. പള്ളിയോടത്തില്‍ കയറിയപ്പോള്‍ ഇയാളോ, ക്ഷേത്ര പരിസരത്തുണ്ടായിരുന്ന മറ്റാള്‍ക്കാരോ വിലക്കിയില്ല. അതുകൊണ്ടാണ് ഇത്തരമൊരു അബദ്ധം പറ്റിയതെന്നും നടി പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...