Connect with us

Hi, what are you looking for?

Exclusive

കുഞ്ഞാലിക്കുട്ടിക്ക് പിണറായിയുടെ പ്രത്യുപകാരം -എ. പി. അബ്ദുള്ളക്കുട്ടി

ലാവിലിൻ കേസിൽ പിണറായിയെ സഹായിച്ചത് കു‍ഞ്ഞാലിക്കുട്ടി
മുൻമന്ത്രി കെ ടി ജലീൽ ഉയർത്തിക്കൊണ്ടു വന്ന് സംസ്ഥാനത്ത് കൊടുംപിരി കൊണ്ട വിഷയമാണ് കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം എ.ആർ ന​ഗർ ബാങ്കിൽ 300 കോടിയുടെ കളളപ്പണം ഉണ്ടെന്ന കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ ജലീൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഇ ഡിക്ക് കൈമാറുകയും കൂടാതെ വാർത്ത സമ്മേളനങ്ങൾ വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിണറായി വിജയനും മറ്റ് സിപിഎം നേതാക്കൻമാരും ജലീലിനെ പൂർണ്ണമായും കൈവിട്ട അവസ്ഥയിലാണ്. പാർട്ടിക്ക് കൂടി ​ഗുണം ചെയ്യുന്ന എതിർ പാർട്ടിക്കാരന്റെ തെറ്റ് വെളിച്ചത്ത് കൊണ്ടു വരാൻ ശ്രമിച്ചതിന് ജലീലിന് ചെകിട്ടത്ത് അടി കിട്ടയത് പോലെയായി പിണറായി വിജയന്റെ പ്രസ്താവന.

എന്തായാലും പിണറായും കൂട്ടരും ഇത്തത്തിൽ പെരുമാറണമെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു കാരണം എന്തായാലും ഉണ്ടാകും എന്നത് ഇവിടുത്തെ സകല മലയാളികൾക്കും അറിയാം. അത് എന്താണെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടി. മാത്രമല്ല ഈ വിഷയം കേരള സർക്കാർ ഒഴിഞ്ഞതോടെ ഇനി രക്ഷ കേന്ദ്ര സർക്കാർ മാത്രമാണ്. അത് കൊണ്ട് തന്നെ വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടലും ബിജെപി തേടിയിട്ടുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച പരാതി കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

എന്നാലും എന്ത് കൊണ്ടായിരിക്കും പിണറായി വിജയൻ പ്രിയപ്പെട്ടവനായിരുന്ന ജലീലിനെ തള്ളിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടിയെ കൂടെ നിർത്തിയത്. അത് മറ്റൊന്നും കൊണ്ടല്ല പിണറായി ചക്രശ്വാസം വലിച്ച ലാവിലിൻ കേസിൽ പണ്ട് സഹായിച്ചത് ആരാ.. നമ്മുടെ കുഞ്ഞാലിക്കുട്ടി അതിന് പ്രത്യുപകാരം ചെയ്യാൻ കിട്ടിയ അവസരം അങ്ങനെ അങ്ങ് പാഴാക്കി കളയാൻ പറ്റുമോ നമ്മുടെ ഇരട്ട ചങ്കന്. അതുകൊണ്ട് തന്നെ തൽക്കാലും ജലീലിനെ മറന്ന് കുഞ്ഞാലിക്കുട്ടിയെ ചേർത്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയൻ. ഇത് തന്നെയാണ് അബ്ദുള്ള കുട്ടിയും ആരോപിച്ചിരിക്കുന്നത്.

‘കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു എന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടയുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കും എന്നും’-എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു.

നേരത്തെ, എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇ.ഡി.ക്ക് പരാതിയും തെളിവും നല്‍കിയ കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗതെത്തിയിരുന്നു. ഇവിടെ അന്വേഷണം നടക്കുമ്പോള്‍ സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ് ജലീല്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കെ.ടി. ജലീല്‍, ഇ.ഡി. ചോദ്യംചെയ്തയാളാണല്ലോ? ആ ചോദ്യംചെയ്യലോടെ ഇ.ഡി.യില്‍ കുറേക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്’ -മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതെന്തെന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും സി.പി. എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും നേരത്തെ ബാങ്ക് വിഷയത്തിൽ ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടിയിക്കാന്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ശ്രമം ആരംഭിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...