Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ കാലുനക്കി വെള്ളാപ്പള്ളി നടേശന്‍

മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനും സര്‍ക്കാരിനും ഇപ്പോള്‍ ശുക്രദശയാണെന്നാണ് വെള്ളാപ്പള്ളിയുടെ കമന്റ്. 100 ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണ്. ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കൊവിഡ് ലോകമാകെ പ്രതിസന്ധി ഉണ്ടാക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും പ്രയാസങ്ങളുണ്ട്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നതെന്നും മഞ്ഞപ്പിത്തമുള്ളവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറയുന്നു.

പിണറായി വിജയനെ പുകഴ്ത്തിയ വെള്ളാപ്പള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വിമര്‍ശിക്കുകയുണ്ടായി. സുധാകരന്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്ല. ഓരോരുത്തരും ഗ്രൂപ്പുണ്ടാക്കുന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രത്തിലിരുന്ന് കെ സി വേണുഗോപാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നു. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ പ്രസക്തിയില്ലാതായി. നേതൃത്വത്തിന്റെ തകരാറാണ് ഇതിന് കാരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.

തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാന്‍ സുധാകരന് സാധിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, പിണറായി പോലീസിനെ കണക്കിന് വിമര്‍ശിക്കാനും വെള്ളാപ്പള്ളി മറന്നില്ല. പോലീസിന് ജനകീയമുഖം വേണമെന്നും പോലീസിനെ സസ്‌പെന്‍ഡ് ചെയ്തതു കൊണ്ടുമാത്രം കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാക്കി വേഷം കെട്ടിയാല്‍ എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ്. അത് സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കുന്നതാണ്. അത്തരം പോലീസുകാര്‍ക്കെതിരെ ശക്തമായ ശിക്ഷ കൊടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...