Connect with us

Hi, what are you looking for?

Exclusive

പിണറായി വിജയന് കമ്മികളുടെ തെറിയഭിഷേകം

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് മനസിലാക്കി കിളി പോയി നിൽക്കുകയാണ് സാക്ഷാത് പിണറായി വിജയൻ . ഇത്ര നാളെ കൂടെ നിന്ന് ജയ് വിളിച്ച അന്തം കമ്മികൾ പോലും ഇപ്പൊ തിരികെ വന്നു ഭരണിപ്പാട്ട് പാടാൻ തുടങ്ങിയിരിക്കുന്നു .
കാര്യസാധ്യങ്ങൾക്കായി പിണറായിയുടെ കാൽനാക്കിയ സാംസ്കാരിക നായകർ ഓരോരുത്തരായി കാലുവാരാനും തിരിഞ്ഞു കൊത്താനും തുടങ്ങി എന്ന് സാരം .
പിണറായി വിജയനെതിരെ തിരിഞ്ഞ കമ്മിപ്പടകളിൽ പ്രധാനി ഹരീഷ് പേരടി ആയിരുന്നു . കഴിഞ്ഞ ദിവസം നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി പിണറായി വിജയനെതിരെ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
കേരളമറിഞ്ഞോ ? തമിഴ്‌നാട്ടിൽ സ്റ്റാലിൻ സ്കൂളുകൾ തുറന്നു പക്ഷെ ഇവിടെ കോവിഡ്ഷോ…
ഇവിടെ ഹരീഷ് പേരടി കുറിച്ചത് കോവിഡ് ഷോ എന്നാണെങ്കിലും ആ വരികൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ദ്വിതീയ അർദ്ധം വായിച്ചവർക്കെല്ലാം ഹരീഷ് ഉദ്യേശിച്ച രീതിയിൽ തന്നെ മനസ്സിലായിട്ടുണ്ട് . കോവിഡ് ഷോ എന്ന പദം പിണറായി വിജയൻറെ പട്ടി ഷോ എന്ന വാക്കിൽ തേൻപുരട്ടി അവതരിപ്പിച്ചതാണെന്ന് എല്ലാവര്ക്കും അറിയാം. ഇന്ന് ഒളിച്ചു വിളിച്ചത് നാളെ പരസ്യമായും ഉണ്ടാവാം എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക … സ്വയം തിരുത്തുക … ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ടു വർഷമായി …ആത്മകഥയിലെ ധീരന്മാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക.. സ്വയം ആസ്വദിക്കുക ..സന്തോഷിക്കുക … എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ട … പക്ഷെ കുടുംബം പോറ്റണം , അതിനുള്ള അവകാശമുണ്ട് … ഇങ്ങനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ കിളിർത്തിട്ടുണ്ട്. ഇന്നത്തെ ടിപി ആർ നിരക്ക് 18 .04 % ;ലാൽ സലാം
ഇങ്ങനെയാണ് ഹരീഷിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

ഇതിനപ്പുറം എന്ത് നാണക്കേടാണ് പിണറായി സഖാവിന് വരാനുള്ളത്. ലാൽസലാം എന്ന് അഭിമാനത്തോടെ വിളിച്ച അണികളിൽ ഒരുവൻ തന്നെ വെല്ലുവിളിച്ചും ആക്ഷേപിച്ചും പരസ്യമായി രംഗത്തു വന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ . ഹരീഷിന്റെ ഓരോ വാക്കിലും പിണറായി വിജയനെ ദഹിപ്പിക്കാനുള്ള അഗ്നിയും പരിഹാസത്തിന്റെ മുള്ളുകളും നിറഞ്ഞിരിക്കുന്നു.

ബ്രണ്ണൻ കോളേജിൽ കാട്ടിക്കൂട്ടി എന്ന് വീമ്പിളക്കുന്ന വീരസാഹസിക കഥകളൊന്നും ഇനി വിളമ്പാൻ നിൽക്കണ്ട പകരം കണ്ണാടിയിൽ നോക്കി പറഞ്ഞ് ആത്മസംതൃപ്തി ഡയോ എന്നാണ് ഹരീഷിന്റെ വാക്കുകളുടെ പൊരുൾ . സ്വയം തിരുത്തുക എന്ന വാക്കിലൂടെ തിരുത്തേണ്ട തെറ്റുകൾ പിണറായി സഖാവിന് ഏറെയാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഹരീഷ് .
കൂട്ടത്തിൽ എനിക്കൊരു അവാർഡും വേണ്ട തേങ്ങാപ്പിണ്ണാക്കും വേണ്ട എന്ന ഒരു മാസ്സ് ഡയലോഗും . ഇതോടെ പിണറായി വിജയൻറെ വാലാട്ടികളായി നിന്ന സാംസ്കാരിക നായകരുടെ നിലവാരം കൂടെ പുറത്തു വരികയാണ്. ഓട്ട ചങ്കന്റെ കാൽക്കീഴിൽ നിന്ന് സിന്ദാബാദ് പാടിയാൽ മാത്രമേ കേരളത്തിൽ അവാർഡുകൾ നേടാനാവൂ എന്നൊരു തുറന്നു പറച്ചിൽ കൂടിയായിരുന്നു ഇത്. ഹരീഷിന്റെ വാക്കുകളിൽ സൂചിപ്പിച്ചത് പോലെ എനിക്കൊരു അവാർഡും വേണ്ട തേങ്ങാപ്പിണ്ണാക്കും വേണ്ട , കുടുംബം പോറ്റണം ..

അതെ അത് തന്നെയാണ് ഓരോ മലയാളിക്കും പറയാനുള്ളത് . കുടുംബം പോറ്റണം . കോവിഡിനെ പോലും കച്ചവടമാക്കി രാഷ്ട്രീയം കളിക്കാതെ ജീവനുകളുടെ വിലയറിയണം , ജീവിതങ്ങളുടെയും …

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...