Connect with us

Hi, what are you looking for?

Exclusive

മുങ്ങിയത് നിന്റെ തന്ത.. കലിമൂത്ത് പി വി അൻവർ

നിലമ്പൂർ എംഎൽഎ പി വി അൻവറിനെ കാണാനില്ലെന്ന് ആക്ഷേപം. അൻവർ മുങ്ങി എന്ന ചാനൽ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ചു അൻവർ .
അവധിയിൽ പോയി രണ്ടു മാസത്തിലധികം കഴിഞ്ഞിട്ടും തിരിച്ചെത്തായതോടെയാണ് അൻവറിനെതിരെ ജനം തിരിഞ്ഞത്. കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിൽപ്പോലും എംഎൽഎ പങ്കെടുത്തിരുന്നില്ല.
മണ്ഡലത്തെ അനാഥമാക്കിയിട്ടാണ് എംഎൽഎ അൻവറിന്റെ വിദേശ പര്യടനം എന്നും അൻവറിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ നിലമ്ബൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് ആരോപിച്ചു.
എന്നാൽ പാർട്ടിയുടെ അനുവാദത്തോടെ 3 മാസത്തെ അവധിയിൽ അൻവർ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണ് എന്നാണ് പാർട്ടി ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി.വി അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പി.വി.അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ ലൈവില്‍ വരുകയും സ്വര്‍ണ്ണഖനിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് താനെന്നും അറിയിക്കുകയായിരുന്നു. ശേഷം നാട്ടിലെത്തിയ എം.എല്‍.എയ്ക്ക് വലിയ സ്വീകരണമാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വീണ്ടും അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി വീണ്ടും ഉഉയർന്നിരിക്കുകയാണ്.

നിലമ്ബൂര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എ മുങ്ങിയെന്നും അപ്രത്യക്ഷനായെന്നുമുള്ള തരത്തിലാണ് വാർത്തകൾ പുറത്തു വരുന്നത്. എന്നാൽ ഇതിനു മറുപടിയുമായി അൻവർ രംഗത്തെത്തിയിരിക്കുകയാണ്. താൻ മുങ്ങി എന്ന രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ രൂക്ഷമായ ഭാഷയിലാണ് അൻവർ പ്രതികരിച്ചത്. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറുടെ തന്തയാണെന്നായിരുന്ന അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയത്.


പുതിയ വാര്‍ത്ത തനിക്ക്‌ നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തില്‍ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം . ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്ബുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്ബൂരില്‍ കാട്ടാന്‍ കഴിയില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

എം.എല്‍.എയെ കാണാനില്ലെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്നതിന് പിന്നാലെ ഒരു ടിവി ചാനലിലൂടെ പ്രതികരണവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു . ആഫ്രിക്കയിലെ സിയോറ ലിയോണില്‍ നിന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഇത്തരത്തിൽ പ്രകോപനപരമായി പ്രതികരിക്കാനുണ്ടായ കാരണം വ്യക്തമാക്കി അന്‍വര്‍ രംഗത്തെത്തിയിരുന്നു.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ അൻവർ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ..

“കാണാനില്ല എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. പക്ഷേ വാര്‍ത്ത വന്നത് എങ്ങനെയാണ്..? പിവി അന്‍വര്‍ മുങ്ങി, ഫോണ്‍ സ്വിച്ച്‌ ഓഫ്, ആഫ്രിക്കയിലാണെന്ന് സംശയം എന്നൊക്കെയാണ്. ഞായറാഴ്ചകളില്‍‌ വരെ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് എനിക്ക് നിലമ്ബൂരിലുണ്ട്. ഏഴ് സ്റ്റാഫുകള്‍ക്ക് ശമ്ബളം കൊടുക്കുന്നുമുണ്ട്. ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാന്‍ അങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഒരു തരത്തിലും ജനങ്ങള്‍ ബുദ്ധിമുട്ടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തത്.
ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണ്. മൂന്ന് മാസത്തേക്ക് പാര്‍ട്ടി എനിക്ക് അവധിയും അനുവദിച്ചിട്ടുള്ളതാണ്. അതിനുശേഷമാണ് ആഫ്രിക്കയിലോട്ട് വന്നത്. കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയത്. ആഫ്രിക്കയിലെ സിയോറ ലിയോണ്‍ എന്ന് പറയുന്ന സ്ഥലത്താണ് ഞാനിപ്പോള്‍, ഇവിടെ സ്വര്‍ണ ഖനനത്തിലാണ്. സാമ്ബത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയിലേക്ക് വരേണ്ടി വന്നത്. യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുകയാണ്. കല്യാണങ്ങള്‍ക്കു പോകലും വയറു കാണലുമല്ല തന്‍റെ പണിയെന്നേ അവരോട് പറയാനുള്ളൂ

എന്നാൽ ഇത്രയേറെ ന്യായീകരണങ്ങൾ നിരത്തിയാലും ഒരു നാടിന്റെ ജനപ്രതിനിധി അവരുടെ പ്രശ്നങ്ങളിൽ കൊട്ട് നിന്ന് പ്രവർത്തിക്കേണ്ടവനാണ് എന്ന കാര്യം മറന്നു പോവരുത്. ഇടയ്ക്കിടെ അവധിയെടുത്ത് ഇങ്ങനെ സ്വന്തം കാര്യങ്ങൾക്കായി ടൂർ നടക്കുമ്പോൾ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി സാദാ പ്രവർത്തിക്കുന്ന ഓഫീസും അവിടെ ജനങ്ങളുടെ പരാതി കേൾക്കാനും തീർപ്പുണ്ടാക്കാനും ഉദ്യോഗസ്ഥരെയും ഏർപ്പാടാക്കിയിട്ടുണ്ട് എന്ന ന്യായീകരണം പോലും പരിഹാസമാണ് . ഇത്തരത്തിൽ ആളെ വെച്ച് ഭരിക്കാനായിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു തിരഞ്ഞെടുപ്പ് എന്ന പ്രഹസനം? നിയമസഭാ സമ്മേളനങ്ങളിൽ പോലും പങ്കെടുക്കാൻ സമയവും സൗകര്യവുമില്ലാത്തവർ ഈ പണിക്കിറങ്ങിയത് എന്തിനായിരുന്നു?
ആഫ്രിക്കയിൽ നിന്നും സമ്പാദിക്കുന്നതൊന്നും മണ്ഡലത്തിലെ ജനങ്ങൾക്ക് വീതിച്ചു നല്കാനുള്ളതല്ല.. സ്വഖ്‌ന്തം സാമ്പത്തിക പ്രതിസന്ധികൾ തീർക്കാനാണെന്നും എംഎൽ എ പറയുന്നുണ്ട് . പിന്നെ ജനസേവനം മാറ്റിവെച്ചു ആഫ്രിക്കയിൽ പോയി നിൽക്കുന്നത് ഒരിക്കലും ന്യായീകരണമർഹിക്കുന്നതല്ല .

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപും നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ സമാന രീതിയിൽ കാണാതാവുകയും അത് വലിയ വാർത്താ ശ്രദ്ധ നേടുകയും ചെയ്തിരുന്നു . എന്നാല്‍ പിന്നീട് രാജകീയമായി പൊങ്ങുകയായിരുന്നു.
പിന്നീട്ക ഴിഞ്ഞ എസ്‌എസ്‌എല്‍സി ഫലത്തിലെ വിജയശതമാനത്തേക്കിച്ചൊല്ലി ഉള്ള വാക്കേറ്റങ്ങളിൽ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് മറുപടിയുമായും അന്‍വര്‍ എത്തിയിരുന്നു. ഇത്തവണ കൂടിയ വിജയശതമാനത്തിലും ട്രോളുകളൊന്നും പ്രത്യക്ഷപ്പെടാത്തത് ഫലം പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ടാണെന്നും വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ല, വിദ്യാര്‍ത്ഥികളുടെ മിടുക്കു കൊണ്ടാണെന്നുമായിരുന്നു അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

ഇതിന് മറുപടിയായായിരുന്നു നിലമ്ബൂര്‍ എം.എല്‍.എ പിവി അന്‍വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. വിദ്യാര്‍ത്ഥികള്‍ വെറുതെ വിജയിച്ചതല്ലെന്നും പുസ്തകം പോലും കിട്ടാത്ത കാലത്ത് വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് വിജയിച്ചതാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും വരെ അബ്ദുറബ്ബിന്റെ കാലത്ത് ജയിച്ചിരുന്നുവെന്ന് ഇടതുപക്ഷ അനുകൂലികള്‍ പരിഹസിച്ചിരുന്നു.

പി.വി അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും
വെറുതെ അങ്ങ് ജയിച്ചതല്ല.
പുസ്തകം പോലും സമയത്ത്
കിട്ടാത്ത കാലം.
പരീക്ഷയ്ക്കും മുന്‍പ് ക്രൂരനായ
ഓണം നേരത്തെ എത്തിയിരുന്ന
കാലം.
എന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് ജയിച്ചവരാണവര്‍.
അത് തന്നെയാണ് അവരുടെ
വിജയത്തിന്റെ സൗന്ദര്യവും.
ജഗ.അപ്പുകുട്ടന്‍ റോക്‌സ്

കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയതെന്നും അൻവർ പറയുന്നു . ഇതേച്ചൊല്ലി യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുന്നതായും അൻവർ ആരോപിച്ചു

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ ഔദ്യോഗിക നമ്ബറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ല, സ്വിച്ച്‌ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു.
എന്ത് ബാധ്യതയുടെ പേരിലായാലും ഒരു മണ്ഡലത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും നിക്ഷിപ്തമായ ഒരു ഭരണാധികാരിയുടെ സ്ഥാനം വഹിക്കുമ്പോൾ ഇത്തരത്തിൽ മാസങ്ങളോളം സ്വന്തം കാര്യം നോക്കി ജനങ്ങളെ അനാഥരാക്കുന്ന നടപടിയോട് യോജിക്കാനാവുന്നതല്ല. സാമ്പത്തിക പ്രതിസന്ധികൾ അടക്കം എന്ത് പ്രശനമാണെങ്കിലും ജനസേവനത്തിനു തടസമാകുന്നു എന്നുണ്ടെങ്കിൽ രാജിവെച്ചൊഴിയുക . പ്രാപ്തമായൊരു കൈകളിൽ ജനങ്ങളെ ഏൽപ്പിക്കുക. അല്ലാതെ ഏഴു സ്റ്റാഫും ഫുൾ ടൈം ഓഫീസും വെച്ചാലൊന്നും രക്ഷാകർത്താവിനു പകരമാവില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...