Connect with us

Hi, what are you looking for?

Exclusive

ഓണക്കിറ്റ് എവിടെ പിണറായീ? സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

സർക്കാരിന്റെ കെടുകാര്യസ്ഥയ്ക്കു പുതിയ തെളിവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
ഒരാളെ പോലും ഓണത്തിന് പട്ടിണിക്കിടില്ല എന്ന് വീമ്പു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉത്തരം മുട്ടി നിൽക്കുകയാണ്. ഓണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോഴും സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ഓണക്കിറ്റ് ഇപ്പോഴും ലഭിക്കാത്തത്. ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിന്റെ ഓണക്കിറ്റ് പ്രതീക്ഷിച്ചു കാത്തിരുന്നവർക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് 30 ലക്ഷത്തിലധികം പേർക്ക് ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 90.67 ലക്ഷം കാർഡ് ഉടമകളിൽ ഇന്നലെ വരെ 60.60 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സ്റ്റോക്കുണ്ടെന്ന് ഇപോസ് മെഷീൻ സംവിധാനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കടകളിൽ എത്തിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

എന്നാൽ ഇന്ന് ഉച്ചയോടെ 70 ലക്ഷത്തിധികം പേർക്ക് വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞത്. റേഷൻ കടകളിൽ വരുന്നവർക്കെല്ലാം കിറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു . എന്നാൽ ആഗസ്റ്റ് 16 ഓടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കണമെന്ന് നേരത്തെ തന്നെ എല്ലാ റേഷൻ കടകൾക്കും നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ഉത്രാടം ദിവസമായിട്ടും കിറ്റ് വിതരണം എങ്ങുമെത്താതെ ചോദ്യചിഹ്നമാകുകയാണ്. കിറ്റിലെ വിഭവങ്ങളിൽ പലതും സ്റ്റോക്ക് ഇല്ലാത്തത് കാരണമാണ് വിതരണം വൈകിയത് എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. സ്‌റ്റോക്ക് ഇല്ലാത്ത സാധനങ്ങൾക്ക് പകരം മറ്റ് വസ്തുക്കൾ ഉൾപ്പെടുത്താനാണ് പുതിയ നിർദ്ദേശം.
ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചു എന്ന വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ ഓണത്തിന് മുൻപ് എല്ലാവര്ക്കും ഓണക്കിറ്റ് എത്തിക്കുമെന്ന് ഭാഷ്യമാന്തി ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ വാഗ്ദാനം തെറ്റിയത് വഴി തിരുത്താനാവാത്ത ഒരു തെറ്റ് തന്നെയാണ് സർക്കാരിന് പറ്റിയിരിക്കുന്നതെന്നു പറയാതെ വയ്യ.
വോട്ടു നൽകി ജയിപ്പിച്ചവരുടെ മനസ്സറിഞ്ഞില്ലെങ്കിലും വയറെരിയുന്നതെങ്കിലും അറിയാൻ ശ്രമിക്കണം അധികാരികൾ. സ്വന്തം കുടുബം നന്നാക്കാൻ സർക്കാർ ഖജനാവ് കട്ട് മുടിക്കുമ്പോൾ കൊറോണയെക്കാൾ ഭീകരമായത് പട്ടിണി മരണങ്ങളാണെന്നു മറക്കരുത്. വയറു വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചവനെ തല്ലിക്കൊന്ന നാൾ മുതൽ കേരളത്തിൽ മായാത്ത കെടുതികളുടെ കാലം ഇനിയും തിരികെ വരാതിരിക്കട്ടെ. കാറ്റുകൂട്ടിയതൊന്നും അന്ന് കൂടെ കൊണ്ടുപോവാനാവില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...