Connect with us

Hi, what are you looking for?

Exclusive

ഗൗരിയമ്മയാണെന്റെ ഹീറോ… ഇ.എം.എസ് നെതിരെ ഫാത്തിമ തെഹീലിയ

മുസ്‌ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഹരിത നേതാക്കൾ നൽകിയ പരാതി കൂടുതൽ തലവേദനകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയ ഫാത്തിമ തേഹിലിയയുടെ ഫേസ് ബുക്ക് പരാമർശമാണ് ചർച്ചയാവുന്നത്.
പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇ.എം.എസ് ന്റെ ആൻഅഹന്തയ്‌ക്കെതിരെ പൊരുതിയ ഗൗരിയമ്മയാണ് എന്റെ ഹീറോ എന്നായിരുന്നു തെഹ്‌ലിയായുടെ വാക്കുകൾ. വനിതാ വിഭാഗമായ ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള ലീഗിന്റെ തീരുമാനത്തെത്തുടർന്നാണ് തെഹ്‌ലിയായുടെ വിമർശന പരാമർശം.

കുറച്ചു നാളുകളായി എം എസ് എഫിൽ രൂക്ഷമാകുന്ന ചേരിതർക്കങ്ങളുടെ ഭാഗമായിരുന്നു ഫാത്തിമാ തെഹ്‌ലിയായുടെ വിമർശനം. ഇതിന്റെ ഭാഗമായി വനിതാ വിഭാഗമായ ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള നീക്കങ്ങളിലായിരുന്നു പാർട്ടി നേതൃത്വം. എന്നാൽ ഇതിനെതിരെയുള്ള പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയ ഫാത്തിമ തെഹ്‌ലിയായുടെ വിമർശനം എം എസ് എഫിൽ കൂടുതൽ പൊട്ടിത്തെറികൾക്കു കാരണമാകുന്നു.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഫാത്തിമ ഈ ആക്ഷേപം ഉന്നയിച്ചത്.

പാണക്കാട് തങ്ങളുടെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എം എസ് എഫിന്റെ നേതാക്കൾക്കെതിരെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റമാണ് പരാതിക്കു പിന്നിലെ കാരണമെങ്കിലും ലീഗിലെ ഉൾപ്പാർട്ടി പൊട്ടിത്തെറികളും ഇതിന്റെ പിന്നിൽ കാരണമാകുന്നുണ്ട്.

ലീഗിന്റെ സ്ത്രീകളോടുള്ള സമീപനം ശരിയല്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. നീണ്ട ഇരുപത്തിയഞ്ചു വര്ഷങ്ങള്ക്കു ശേഷം നിയമ സഭാ തിരഞ്ഞെടുപ്പിൽ സെറ്റ് ലഭിച്ച നൂർബീന റഷീദിനെ തോൽപ്പിച്ചത് ലീഗിനുള്ളിൽ തന്നെ നടന്ന കാലുവാരൽ ആയിരുന്നു എന്നും ആക്ഷേപമുണ്ട്. ലീഗിന്റെ ദേശീയ സെക്രട്ടറിയായിരുന്നു കോഴിക്കോട് സൗത്തിൽ നിന്നും മത്സരിച്ച നൂർബീന റഷീദ്.
എന്നാൽ ൽ;ഈഗിൾ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഐഎൻഎൽ സ്ഥാനാർഥി അഹമ്മദ് ദേവർ കോവിൽ വിജയം നേടിയത് എന്ന് നൂർബീന പരാതിപ്പെട്ടിരുന്നു. ഈ പരാതി ഇപ്പോഴും നിലവിലുണ്ട് .

ഇതിനു പിറകെയാണ് എം എസ എഫ് സംസ്ഥാന പ്രസിഡന്റ് , മലപ്പുറം ജില്ലാ സെക്രട്ടറി എന്നിവർക്കെതിരെ പത്തു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ടു പരാതി സമർപ്പിച്ചത്. എം എസ എഫിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത ഭാരവാഹിയെ അഭിസാരിക എന്ന് അഭിസംബോധന ചെയ്തതായിരുന്നു പരാതിയിലേക്ക് നയിച്ച കാരണം. എം എസ എഫ് പ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഇവരുടെ അഭിപ്രായത്തെ പിന്തുണച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയായിരിക്കുന്നത്.
ഇതിനിടെ പാർട്ടിയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ആയ എ പി അബ്ദു സമദിന്റെ രാജിയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. പാർട്ടിയുടെ സ്ത്രീ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് താൻ രാജി വെച്ചൊഴിയുന്നതെന്നും സമദ് വ്യക്തമാക്കിയിരുന്നു. രാജിക്കത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.
അബ്ദുൽ സമ്മദിനു പിന്നാലെ കൂടുതൽ നേതാക്കളും രാജി സന്നദ്ധത അറിയിച്ചു രംഗത്തെത്തിയതായാണ് അറിയാൻ കഴിയുന്നത്.
ഫാത്തിമ തെഹ്‌ലിയായുടെ അഭിപ്രായത്തോടുള്ള പിന്തുണ പ്രഖ്യാപനമായി വേണം ഈ രാജിയെ വിലയിരുത്തേണ്ടത് .

എന്നാൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾക്കൊന്നും തന്നെ ആൺ പെൺ വേർതിരിവില്ലാതിരിക്കെ ലീഗിന് മാത്രം ഇത്തരത്തിൽ ഒരു വനിതാ വിഭാഗം ആവശ്യമുണ്ടോ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
എന്നാൽ പെൺകുട്ടികളും സ്വയം കഴിവ് തെളിയിച്ചു ആണ്കുട്ടികൾക്കൊപ്പം ഉയർന്നു വരട്ടെയെന്ന് പറഞ്ഞു പിന്തുണയ്ക്കുന്ന വിഭാഗക്കാരും കുറവല്ല.

എന്നാൽ ഈ വിഷയത്തിൽ ഇരു കൂട്ടരുടെയും ഭാഗം കേട്ട ശേഷം തീരുമാനം പറയാനായി നീട്ടി വെച്ചിരുന്ന സമയത്ത് പാർട്ടിയോട് ആലോചിക്കാതെ വനിതാ കമീഷനിൽ പരാതിയുമായി പോയത് അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് സെക്രട്ടറിയുടെ വാദം.
ഇതോടെ ഹരിത കമ്മിറ്റിയെ മരവിപ്പിക്കാൻ ലീഗ് തീരുമാനം എടുക്കുകയായിരുന്നു. ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമ് ഇതിനായി ഔദ്യോഗിക അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയവർക്കെതിരെ സമൂഹത്തിന് സ്വീകാര്യമായ നടപടി എടുക്കണമെന്ന് ദേശീയ നേതൃത്വം നൽകിയ റിപ്പോർട്ട് പുറത്തു വന്നിരുന്നു .
ഹരിത നേതാക്കളുടെ പോരാട്ടത്തിന് ആശ്വാസം നൽകുന്ന പിന്തുണ കൂടിയാണ് ഈ റിപ്പോർട്ട്.

ഇതേത്തുടർന്നാണ് ഫാത്തിമ താഹിലിയായുടെ ഫേസ് ബുക്ക് പോസ്റ്റ്. ശക്തയായ വനിതാ നേതാവിനോടുള്ള ആരാധന വെളിപ്പെടുത്തുന്നതിനപ്പുറം ഇ എം എസിനെപ്പോലെ ഒരു നേതാവിനെ കുറിച്ച് നടത്തിയ വിമർശനവും വിവാദങ്ങൾക്കു വഴിവെയ്ക്കുന്നുണ്ട്. ഇനി സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായേക്കാം.

എന്നാൽ പരാതി പിൻവലിക്കാതെ തുടർചർച്ചകൾ ഇനി ഉണ്ടാവില്ല എന്ന നിലപാടാണ് ലീഗിന്റേത്. തെറ്റുകാരായ എം എസ എഫ് നേതാക്കളെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നാണ് ഹരിതയുടെ ആവശ്യം. എന്നാൽ താക്കേതിൽ കവിഞ്ഞ ഒരു നടപടി ഉണ്ടാവാൻ ഇടയില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...