Connect with us

Hi, what are you looking for?

Exclusive

നിങ്ങള്‍ ആരെയാണ് പൊട്ടനാക്കുന്നത്?സര്‍ക്കാരിനെതിരെ ഹരീഷ് പേരടി

പിണറായി സര്‍ക്കാരിനെയും മന്ത്രി സജി ചെറിയാനെയും വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിനുപിന്നാലെയാണ് പരിഹാസവുമായി ഹരീഷ് എത്തിയത്. ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ? എന്നാണ് പരീഷ് ചോദിക്കുന്നത്. സിനിമാ തിയേറ്ററുകള്‍ വേഗം തുറന്നേ പറ്റൂ എന്നാണ് ഹരീഷ് പറയുന്നത്.തങ്ങള്‍ക്കും ജീവിക്കണം, അതിജീവിക്കണം. കോവിഡിനൊപ്പം തങ്ങളും ജീവിക്കാന്‍ തുടങ്ങി എന്നാണ് ഹരീഷ് പറയുന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട് വരെ 12 മണിക്കൂര്‍ പരസ്പരം അറിയാത്ത ആളുകള്‍ക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി 2 മണിക്കൂര്‍ സിനിമ കാണാന്‍ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാള്‍ ബോധ്യമുള്ള ആളാണ് താങ്കള്‍.എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോള്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാല്‍ തിരാവുന്ന പ്രശ്നമേയുള്ളൂവെന്നും ഹരീഷ് വിമര്‍ശിക്കുന്നു.

ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകര്‍ക്കാന്‍ ലോബികളുണ്ടെന്ന് പറയുക..മറുവശത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലയ്ക്ക് നേരെ കണ്ണടക്കുക. ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ലെന്നും ഹരീഷ് പറയുന്നു.മറ്റെന്തോ നയതന്ത്രതയാണ്. ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല.സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു. അതുപോലെ നാടക,ഗാനമേള,മിമിക്രി,നൃത്ത കലാകാരന്‍മാര്‍ വേദികള്‍ കണ്ടിട്ട് രണ്ട് വര്‍ഷമായി.

അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്റ്റേജുകള്‍ തുറന്നുകൊടുത്തേ പറ്റു. എല്ലാം അടച്ചു പൂട്ടിയിടല്‍ ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടായിരിക്കും.എന്നാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. ഞങ്ങള്‍ക്ക് ജീവിക്കണം.. അതിജീവിക്കണം. ലോകം മുഴുവന്‍ കോവിഡിനോടൊപ്പം ജീവിക്കാന്‍ തുടങ്ങി. ഞങ്ങളും ഈ വലിയ ലോകത്തിന്റെ ഭാഗമാണെന്നും ഹരീഷ് തുറന്നടിക്കുന്നു. ഹരീഷ് പേരടിയുടെ ഈ വാക്കുകള്‍ പിണറായി വിജയനോടും കൂടിയാണ്. എന്നും പിണറായി സഖാവിനെ നെഞ്ചിലേറ്റി സംസാരിക്കുന്ന ഒരാളായിരുന്നു ഹരീഷ് പേരടി. സിപിഎം അനുഭാവിയാണ് നടന്‍ ഹരീഷ്. എന്നാല്‍ ഇത്തവണ ഹരീഷിന്റെ വാക്കുകള്‍ സിപിഎമ്മിനേറ്റ തിരിച്ചടി തന്നെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...