Connect with us

Hi, what are you looking for?

Exclusive

ചോദ്യം ചെയ്യുന്നതിന് തൊട്ടുപിന്നാലെ, ആര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിന് വാഹനാപകടം, ദുരൂഹത..!

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചോദ്യം ചെയ്യാന്‍ ഹാജരാകുന്നതിന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വാഹനാപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹത നിഴലിക്കുകയാണ്. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വാഹനാപകടം ദുരൂഹമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കസ്റ്റംസ് തയാറെടുക്കുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്ന വ്യക്തിയാണ് റമീസ്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്.

റമീസിന്റെ ബൈക്കും കാറുമായി ഇടിച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

അതേസമയം, കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചില്ല. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു.സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അര്‍ജുന്‍ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായതായും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അര്‍ജുനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിക്ക് കൈമാറിയിരുന്നു.

അര്‍ജുന്റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ സജേഷിന്റെ മൊഴിയും ഇത്തരത്തില്‍ കോടതിക്ക് മുമ്പാകെ കസ്റ്റംസ് സമര്‍പ്പിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

https://www.youtube.com/watch?v=m6ojfiZdMLA

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...