Connect with us

Hi, what are you looking for?

Exclusive

അഡ്വ. ജയശങ്കറിനെ ചവിട്ടി പുറത്താക്കി പിണറായി

മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കു പിന്നാലെ അഡ്വ.എ ജയശങ്കറിനെയും കറിവേപ്പില പോലെ എടുത്തുകളഞ്ഞ് പിണറായി വിജയന്‍. എന്താണ് ജയശങ്കര്‍ ചെയ്ത കുറ്റമെന്ന് പലരും ചിന്തിച്ചു കാണും. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിനാണ് ഈ നടപടി. ഇത്രയും കുറ്റകൃത്യങ്ങളും അഴിമതിയും നുണകളും പറയുകയും ചെയ്യുകയും ചെയ്യുന്ന സിപിഎമ്മിനെക്കുറിച്ച് എങ്ങനെ നല്ലത് പറയാന്‍ കഴിയും. ജയശങ്കര്‍ സത്യം സത്യമായി തപറന്നുപറയുന്ന ഒരാളാണല്ലോ.. അദ്ദേഹത്തിന്റെ വാ മൂടി കെട്ടാനൊന്നും പിണറായി വിജയന് സാധിക്കില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നുള്ള ഒരു നടപടിയെ എടുക്കാന്‍ സാധിക്കുകയുള്ളൂ. അത് കൃത്യമായി ഇപ്പോള്‍ നിറവേറിയിരിക്കുന്നു.

തനിക്കുമേല്‍ ഉയരുന്നവരെ വെട്ടിമാറ്റുന്ന പതിവ് രീതി തന്നെ പിണറായി വിജയന്‍ പുറത്തെടുത്തു. മ്ലേച്ചകരം തന്നെ.. എന്തായാലും അഡ്വ. ജയശങ്കര്‍ വലിയ ആപത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിക്കുന്നുണ്ടാകും. പാര്‍ട്ടിയില്‍ അംഗത്വം പുതുക്കുന്ന സമയമായപ്പോഴാണ് ജയശങ്കറിനെതിരെ നടപടിയെത്തിയത്. ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.എന്നാല്‍,ജയശങ്കറിനെ ഒഴിവാക്കിയ തീരുമാനം പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2020 ജൂലായില്‍ അച്ചടക്ക നടപടി സ്വീകരിച്ച് ജയശങ്കറിന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും അദ്ദേഹം വിമര്‍ശനം തുടര്‍ന്നെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പാര്‍ട്ടി അംഗം മാത്രമായിരുന്നെന്നും മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.

അതേസമയം, തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ ജയശങ്കര്‍ പ്രതികരിച്ചു. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജോലി ആവശ്യാര്‍ത്ഥം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തെന്നാണ് ജയശങ്കര്‍ പറയുന്നത്.

ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടിയിരുന്ന ക്യാമ്പയിന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ജൂണിലേക്ക് മാറ്റുകയായിരുന്നു. 2020 ജൂലൈയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നീടും വിമര്‍ശനം തുടര്‍ന്നതോടെയാണ് നടപടിയെന്നാണ് സൂചന.

സോഷ്യല്‍മീഡിയ വഴിയും ടെലിവിഷന്‍ ചര്‍ച്ചകളിലും സ്ഥിരമായി സിപിഎമ്മിനെ വിമര്‍ശിക്കുന്ന ജയശങ്കര്‍ ഇടതുപക്ഷ ഐക്യത്തിന് വിഘാതമാകുന്ന നിലപാട് സ്വീകരിക്കുന്നു എന്ന കാരണത്താലാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്ഥിരമായി സിപിഎമ്മിനെ വിമര്‍ശിക്കുന്നു എന്നതാണ് ജയശങ്കറിനെതിരെ ഉയരുന്ന ആരോപണം. സംഘപരിവാര്‍ മനസുമായി പാര്‍ട്ടിക്കുള്ളില്‍ കടന്നുകയറിയ ആള്‍ എന്നാണ് സിപിഎമ്മും ജയശങ്കറെ വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് വ്യക്തി വൈരാഗ്യം തീര്‍ക്കാനെന്ന നിലയിലുള്ള വിമര്‍ശനമാണ് ഇദ്ദേഹം നടത്താറുള്ളതെന്നാണ് പറയുന്നത്.

സമൂഹ മാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും പ്രതികരിക്കുന്നത് പാര്‍ട്ടിക്ക് അനുകൂലമായല്ല എന്ന് മാത്രമല്ല, ഇടത് പക്ഷ ഐക്യത്തിന് വിള്ളലുണ്ടാക്കുകയും ഇടതുപക്ഷത്തെ ആകെ പൊതുസമൂഹത്തിന് മുന്നില്‍ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന നിലയിലാണ് എന്നാണ് ചില സി പി ഐ നേതാക്കള്‍ വിലയിരുത്തുന്നത്. എന്തൊക്കെയായാലും ജയശങ്കറിനെ പോലുള്ള ഒരാളെ സിപിഐ നഷ്ടപ്പെടുത്തുമ്പോള്‍ നഷ്ടം സിപിഐക്ക് മാത്രമാണ്, അല്ലാതെ ജയശങ്കറിന് ഇതിലൂടെ ഒരു നഷ്ടവും സംഭവിക്കാന്‍ പോകുന്നില്ല. അദ്ദേഹം വീണ്ടും ശക്തനായി വരുമെന്നുമാത്രം. കേരളത്തില്‍ ഏത് വിഷയത്തെക്കുറിച്ചും കൃത്യമായി അഭിപ്രായം പറയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷനും അഡ്വക്കേറ്റുമാണ് ജയശങ്കര്‍. അദ്ദേഹത്തെ പോലുള്ള ഒരാള്‍ സിപിഐയില്‍ ഉണ്ടായിരുന്നുവെന്നത് സിപിഐക്ക് തന്നെ ഗുണകരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത്തരം നല്ല ആള്‍ക്കാരെ വളര്‍ത്താന്‍ താല്‍പര്യമില്ലെന്ന് അറിയാം. മികച്ചവരെയെല്ലാം വെട്ടിമാറ്റുന്ന പിണറായി വിജയന്റെ ശീലം വലിയ ആപത്തിലേക്കാണ് കൊണ്ടെത്തിക്കുകയെന്നാണ് വിലയിരുത്തല്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...