Connect with us

Hi, what are you looking for?

Exclusive

ഇന്ത്യൻ സൈന്യത്തിനെതിരെയും പോപ്പുലർ ഫ്രണ്ട് , യുദ്ധകാഹളം ഒഴിവാക്കണം

ഇന്ത്യൻ സൈനികർ വിളിക്കുന്ന യുദ്ധ കാഹളം ഇനി മുഴക്കരുതെന്ന് ആവശ്യവുമായി പോപ്പുലർ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടന .രാജ്യസ്‌നേഹവും ആത്മാഭിമാനവും ഉയർത്താൻ സൈനികർ പരമ്പരാഗതമായി വിളിക്കുന്ന പോർവിളികളിൽ ഹിന്ദുമത സ്വാധീനമുണ്ടെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ സംഘടനയുടെ കണ്ടെത്തൽ. അത് കൊണ്ട് ഇനി മുതൽ അത് മുഴക്കാനോ വിളിക്കാനോ പാടില്ലെന്ന് പോപ്പുലർ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടനയായഎൻ. സി.എച്ച് .ആർ.ഓ ആവശ്യപ്പെട്ടിരിക്കയാണ്. ഹൈന്ദവ മത സ്വാധീനമുള്ളതു കൊണ്ട് സൈന്യത്തിന്റെ പോർവിളികൾ ഇനി മുഴക്കാൻ പാടില്ലെന്ന് പോപ്പുലർ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടന പരസ്യമായി ആവശ്യപ്പെട്ടു. സൈന്യം ഈ പോർവിളികൾ ഒഴിവാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും എൻ.സി.ച്ച്.ആർ.ഓ തമിഴ്നാട് ഘടകം വ്യക്തമാക്കി.


കോയമ്പത്തൂരിനടുത്ത് മധുക്കരയിൽ മദ്രാസ് റെജിമെന്റു ആസ്ഥാനത്തു ഗെയ്റ്റുകൾക്കു മുന്നിൽ വെട്രി വേൽ വീര വേൽ എന്ന സൈന്യത്തിന്റെ പോർവിളി രേഖപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി മദ്രാസ് റെജിമെന്റിലെ സൈനികർ ജാതി മത ഭേദമന്യേ വിളിക്കുന്ന പോർ വിളിയാണ് വെട്രിവേൽ വീര വേൽ. എന്ന കാഹളം.എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ എൻ. സി.എച്ച് .ആർ.ഓ എന്ന മനുഷ്യാവകാശ സംഘടന ഈ മുദ്രാവാക്യം ഇനി വിളിക്കരുതെന്ന് ആവശ്യവുമായി രംഗത്തു വന്നിരിക്കയാണ്. എല്ലാ മതസ്ഥരുമുള്ള സൈന്യത്തിൽ ഉപയോഗിക്കുന്നത് മതമുദ്രാവാക്യമാണെന്നാണ് എൻ.സി.എച്ച് .ആർ.ഓ വിന്റെ വാദം.ഹൈന്ദവരുടെ ആരാധനാമൂർത്തിയായ വേൽമുരുകനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് വെട്രി വേൽ വീര വേൽ എന്ന യുദ്ധ കാഹളം. ഇത് എല്ലാ മതക്കാരും സേവനം അനുഷ്ഠിക്കുന്ന സൈന്യത്തിൽ വിളിക്കരുത്.അങ്ങനെ ചെയ്താൽ കോടതിയെ സമീപിക്കും-എൻ.സി.എച്ച്.ആർ.ഓ തമിഴ്നാട് ഘടകം പ്രസിഡന്റ് ഭവാനി .ബി .മോഹൻ പറഞ്ഞു. സൈന്യത്തിൽ മത ചിഹ്നങ്ങളോ ആരാധനാലയങ്ങളോ മത വിവേചനമോ പാടില്ല .മത മുദ്രാവാക്യങ്ങൾക്കു സൈന്യത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കാലങ്ങളായി ഇന്ത്യൻ സൈന്യത്തിലെ വിവിധ റെജിമെന്റുകൾ അവരുടെ പ്രദേശവുമായി ബന്ധപ്പെട്ട യുദ്ധ കാഹളങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് പുരാതന ഭാരതീയ സംസ്കാരവുമായി ബന്ധപ്പെട്ട വീര പുരുഷന്മാരുമായോ വീര വനിതകളുമായോ ഒക്കെ ബന്ധപ്പെട്ടാകും. ജയ്ശ്രീറാം, ഓംകാളി, ഛത്രപതിശിവാജി മഹാരാജ്, തുടങ്ങിയ യുദ്ധകാഹളങ്ങൾ എല്ലാം ഇന്ത്യൻ സൈന്യത്തിന്റെ വിവിധ റെജിമെന്റുകൾ മുഴക്കുന്ന യുദ്ധ കാഹളമാണ്. കഴിഞ്ഞ കരസേനാ ദിനാഘോഷങ്ങളുടെ ഭാഗമായ 861 ബ്രഹ്മോസ് മിസൈൽ റെജിൻമെൻറ്റിന്റെ പുതിയ യുദ്ധ കാഹളം – ” സ്വാമിയേ ശരണം അയ്യപ്പ എന്നതായിരുന്നു. കേരളത്തിൽ ഷബാനിമാല തകർക്കാൻ സർക്കാർ നേരിട്ട് ശ്രമിച്ചു എന്ന വികാരം ജനങ്ങളുൽ കത്തി നിൽക്കുമ്പോൾ ആയിരുന്നു കേന്ദ്ര സർക്കാർ ബ്രഹ്മോസ് മിസൈൽ റെജിമെന്റിന്റെ യുദ്ധകാഹളമാക്കി സ്വാമിയേ ശരണം അയ്യപ്പ എന്നാക്കി മാറ്റിയത് .

നൂറ്റാണ്ടുകളായി തമിഴ്‌നാട്ടിൽ തമിഴ് പോരാളികൾ ഉപയോഗിക്കുന്ന യുദ്ധ കാഹളമാണ് വെട്രി വേൽ വീര വേൽ എന്ന മുദ്രാവാക്യം. തമിഴ്നാട്ടുകാർ ആരാധിക്കുന്ന വേൽമുരുഗ സ്വാമിയുമായി ഈ യുദ്ധ കാഹളം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ തീവ്ര മുസ്‌ലിം സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട മനുഷ്യാവകാശ സംഘടന സൈന്യത്തിന്റെ യുദ്ധ കാഹളത്തിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കയാണ്. തീവ്ര ഇസ്ലാമിക് സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ പോഷക സംഘടന പോലെയാണ് മനുഷ്യാവകാശ സംഘടനയായ എൻ.സി.എച്ച്.ആർ.ഓ പ്രവർത്തിക്കുന്നത്. 1997 ഇൽ കോഴിക്കോടാണ് സംഘടനയുടെ രുപീകരണം നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമായ എൻ.ഡി.എഫിന്റെ രുപീകരണത്തിനു ശേഷം ഏതാണ്ട് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ( CHRO ) രുപീകരിക്കുന്നത്. വിവിധ മനുഷ്യാവകാശ സംഘടനകൾക്ക് രൂപം നൽകി പൊതു സമൂഹത്തിൽ ഇടപെടാനുള്ള തന്ത്രമാണ് എൻ.ഡി.എഫിന്റെ പിന്തുണയോടെ സി.എച്ച്. ആർ.ഓ രുപീകരണമെന്ന് അന്ന് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടു ലഭിച്ചിരുന്നു.

മനുഷ്യാവകാശ പ്രവർത്തകരെയും സാമൂഹ്യ മേഖലയിലെ പ്രമുഖരെയും അടുപ്പിച്ചു നിർത്താനുള്ള തന്ത്രമായിരുന്നു ഈ സംഘടന രുപീകരണ ഉദ്ദേശമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കിട്ടിയ വിവരം.കേരളത്തിൽ മുകുന്ദൻ സി.മേനോനെ മുന്നിൽ നിര്ത്തിയായിരുന്നു സംഘടന പ്രവർത്തിച്ചത്.പിന്നീട് ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിൽ സംഘടനക്ക് യൂണിറ്റുകളായി.. സി.എച്.ആർ.ഓ പേര് മാറ്റി നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് എന്ന പേരിൽ മനുഷ്യാവകാശ സംഘടനകളുടെ പൊതു വേദിയായി.അതായത് പോപ്പുലർ ഫ്രണ്ട് നിയന്ത്രിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ പൊതു വേദി എന്നർത്ഥം .പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ സംഘടനയായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തന നീതി കൗതുകകരമാണ്. പരിസ്ഥിതി പ്രവർത്തകർ, മുൻ നക്‌സലൈറ്റുകൾ , കമ്മ്യൂണിസ്റ്റുകൾ എന്നിവരൊക്കെ സംഘടനയുടെ തലപ്പത്തുണ്ടാകും. ഹത്രാസ് കേസിൽ ജയിലിൽ കഴിയുന്ന സിദ്ധീഖ് കാപ്പൻ എന്ന പോപ്പുലർ ഫ്രണ്ടുകാരൻ നേരത്തെ ഡൽഹിയിലെ എൻ.സി.എച്ച്.ആർ.ഓ ഓഫീസ് സെക്രട്ടറി ആയിരുന്നു.ഇപ്പോൾ സൈന്യത്തിനെതിരെ രംഗത്തു വന്നിട്ടുള്ള തമിഴ്നാട് ഘടകത്തിന്റെ അമരത്തു ഇരിക്കുന്ന സി.പി.ഐ യുടെ മുതിർന്ന നേതാവായ ഭവാനി എം. മോഹനാണ്. പൊതു സമൂഹത്തിൽ പി.എഫ്.ഐ യുടെ ബന്ധം പുറമേക്കെങ്കിലും പ്രകടമാക്കാത്ത തരത്തിലാണ് നേതൃ നിര പ്രവർത്തിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...