Connect with us

Hi, what are you looking for?

Kerala

കരിപ്പൂരില്‍ പ്രവാസികളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് ! നഗ്നദൃശ്യങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ലക്ഷങ്ങള്‍…

കോഴിക്കോട്: കരിപ്പൂരില്‍ പ്രവാസി യാത്രക്കാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ്. വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ ഹോട്ടലുകളിലേക്ക് ക്ഷണിക്കും. ശേഷം വലയിലാവുന്നവരുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് രീതി.

ഗോവ, കര്‍ണാടക സ്വദേശികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരെ അറസ്റ്റുചെയ്തു. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയില്‍ മറ്റൊരു കേസില്‍ ജയിലിലാണെന്നാണ് പൊലീസ് പറയുന്നത്.

ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം വലയിലായത്. വിമാനമിറങ്ങുന്ന പ്രവാസികളുമായി യുവതികള്‍ സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് യുവതികള്‍ ഇരകളുമായി ഏതെങ്കിലും സ്വകാര്യ കേന്ദ്രത്തിലേക്ക് പോകും. അവിടെയെത്തുന്ന സംഘത്തിലെ യുവാക്കള്‍ ഇവരെ ഒന്നിച്ചുനിറുത്തി നഗ്‌നഫോട്ടോ എടുക്കുകയും പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാര്‍ ചെയ്തുവരുന്നത്.

നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. നാണക്കേട് ഭയന്നാണ് പലരും പരാതി നല്‍കാന്‍ മടിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ അനുകൂല സാഹചര്യം മുതലാക്കി ഇവര്‍ തട്ടിപ്പ് കൂടുതല്‍ വ്യാപിപ്പിക്കുകയായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...