Connect with us

Hi, what are you looking for?

Cinema

മാംഗല്യം തന്തുനാനാ…കല്യാണപെണ്ണായി നടി മൃദുല വിജയ്

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി. താരങ്ങളുടെ വിവാഹ വിശേഷങ്ങളാണ് രണ്ട് ദിവസങ്ങളിലായി സോഷ്യല്‍മീഡിയ നിറയെ. മൃദുലയുടെ ഹല്‍ദി ചടങ്ങ് ആഘോഷങ്ങളും വൈറലായിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.നാടന്‍ വേഷത്തില്‍ സിംപിള്‍ ആയിട്ടാണ് നടി മൃദുല വിവാഹത്തിനൊരുങ്ങിയിരുന്നത്. ലൈവായി മൃദുല തന്നെ വിവാഹവിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സെറ്റ് സാരിയായിരുന്നു മൃദുലയുടെ കല്യാണ വേഷം. 2020 ഡിസംബര്‍ 23നാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇവരുടെ സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് വിവാഹാലോചന വരുന്നതെന്ന് രണ്ടുപേരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രണയവിവാഹം അല്ലായിരുന്നു. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് തീരുമാനമെടുക്കുകയാണുണ്ടായത്. 2015 മുതല്‍ അഭിനയരംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസി എന്ന് പറയുന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

റിയാലിറ്റി ഷോയില്‍ മിമിക്രി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് മൃദുല വിജയ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ മലയാളത്തിലെത്തുന്നത്. മൃദുലയുടെ വിവാഹ സെറ്റ് സാരി ശ്രദ്ധേയമായിരുന്നു. ബാലരാമപുരത്തെ മംഗല്യക്കസവ് ടീം തയ്യാറാക്കിയ പ്രത്യേക ഡിസൈനായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...