Connect with us

Hi, what are you looking for?

Exclusive

പഞ്ചായത്ത് പ്രസിഡന്റ് എവിടെ?വീണ ജോര്‍ജ്ജേ.. ഇതാണോ നിങ്ങളുടെ മരണകണക്ക്

കൊവിഡ് മരണപ്പട്ടികയിലുണ്ടായ എല്ലാ പ്രശ്‌നങ്ങളും പുനഃപരിശോധന നടത്താമെന്ന് പറയുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഈ പേര് എവിടെ മുക്കിയെന്ന് പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു. മരണ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ പുറം തള്ളിയവരില്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടി ഉണ്ടെന്നുള്ളത് ആരോഗ്യവകുപ്പിന് അപമാനകരം തന്നെയാണ്. കോവിഡ് 19 ന്റെ തുടര്‍ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 56 വയസ്സുള്ള ചോലക്കല്‍ കോയയെ കോവിഡ് മരണകണക്കില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു.

കാച്ചിനിക്കാട് സ്വദേശിയായ കോയ കഴിഞ്ഞ ജൂണില്‍ കോവിഡ് അനുബന്ധ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സക്കിടെയാണ് മരിക്കുന്നത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കോയയുടെ മരണം കോവിഡ് ബാധിച്ചാണെന്നും കോവിഡ് മരണകണക്കില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലഹരി നിര്‍മാര്‍ജന സമിതി ഭാരവാഹി, മങ്കട മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് കോയ.

സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ വലിയ തോതിലുള്ള പൂഴ്ത്തിവെപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ക്രൈം നേരത്തെ പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ അന്വേഷണം ക്രൈം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷവും മറ്റു സംഘടനകളും ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരില്‍ അനേകം പേരാണ് ആനുകൂല്യങ്ങള്‍ക്ക് പുറത്ത് ഒറ്റപ്പെട്ടവരായി കേരളത്തില്‍ നിലവിലുള്ളത്. ഇത് സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്ന ദ്രോഹം തന്നെയാണ്.

കഴിഞ്ഞ ദിവസം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അവ്യക്തതകളെല്ലാം നീക്കുമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. സര്‍ക്കാരിന്റെ നടപടികളെല്ലാം സുതാര്യമാണെന്നും ജനങ്ങള്‍ക്ക് സഹായം ലഭിക്കേണ്ട കാര്യത്തില്‍ ആരോഗ്യവകുപ്പ് ഒപ്പമുണ്ടെന്നും മന്ത്രി ഘോരഘോരമായി പ്രസംഗിച്ചിട്ടുപോയി. ഇതാണോ വീണാ ജോര്‍ജ്ജേ നിങ്ങളുടെ സുതാര്യത. ഇങ്ങനെ എത്ര പേര്‍ കൊവിഡ് മരണ ലിസ്റ്റിന് പുറത്തുണ്ടെന്ന് കണക്കെടുത്ത് പരിശോധിച്ചുവരുമ്പോള്‍ ഈ അഞ്ച് വര്‍ഷം നിങ്ങള്‍ക്ക് പോരാതെ വന്നേക്കും.

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ പരാതി നല്‍കാമെന്നാണ് വീണ ജോര്‍ജ്ജ് പറഞ്ഞത്. തീര്‍ച്ചയായും പരിശോധിച്ചിരിക്കുമെന്നും നടപടിയും സ്വീകരിക്കുമെന്നും പുതിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാണെന്നും പറയുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുമെന്നും മരണങ്ങള്‍ മറച്ചു വക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...