Connect with us

Hi, what are you looking for?

Exclusive

മുകുള്‍ റോയ് തിരികെ തൃണമൂല്‍ കോണ്‍ഗ്രസില്‍, മോദിക്ക് വന്‍ തിരിച്ചടി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള യുദ്ധം തുടരുന്നു. രാഷ്ട്രീയ വിജയം ദീദി എന്നു വിശേഷിപ്പിക്കുന്ന മമതയ്ക്കു തന്നെയെന്നാണ് വിലയിരുത്തല്‍. ബിജെപിയില്‍ നിന്ന് ഓരോരുത്തരായി പടിയിറങ്ങുന്ന കാഴ്ച വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അതിനുദാഹരണമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുമായുള്ള മുകുള്‍ റോയിയുടെ കൂടിക്കാഴ്ച. മമത ബാനര്‍ജിയുടെ മടയില്‍ നിന്ന് ബിജെപി ആദ്യം അടര്‍ത്തിയെടുത്ത മുകുള്‍ റോയ് വീണ്ടും മമതയ്‌ക്കൊപ്പം പോകുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

ചര്‍ച്ചകള്‍ക്കായി മുകുള്‍ റോയ് തൃണമൂല്‍ ഭവനത്തിലെത്തിയതോടെ ബിജെപിയിലെ വഴക്ക് അങ്ങാടിപ്പാട്ടുമായി. 2017ല്‍ ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ ശ്വാസംമുട്ടല്‍ അനുഭവിക്കുകയാണെന്ന് മുകുള്‍ റോയ് തന്റെ അടുത്ത അനുയായികളോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതോടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടിയെന്നാണ് പറയുന്നത്. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിന് യോജിച്ചതല്ലെന്നും എക്കാലവും അപരിചിതമായി തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിലെ മാലിന്യങ്ങളാണ് ബിജെപിയില്‍ എത്തിയതെന്നും ഇവര്‍ പാര്‍ട്ടിയെ നാണംകെടുത്തുകയാണെന്നും ത്രിപുര-മേഘാലയ മുന്‍ ഗവര്‍ണറും ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷനുമായ തഥാഗത റോയ് ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞതിനു പിന്നാലെയാണ് ബിജെപിക്ക് ഇരട്ടപ്രഹരം നല്‍കികൊണ്ട് നേതാക്കള്‍ തൃണമൂലിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

മമതയെ തോല്‍പ്പിക്കാന്‍ കേന്ദ്ര നേതൃത്വം വേണ്ടത്ര ആലോചനയില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ ബംഗാളില്‍ ബിജെപിയുടെ അടിവേരറക്കുമെന്ന് അവരുടെ നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. തെരുവുയുദ്ധത്തില്‍ മമതയെ തോല്‍പ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ബംഗാളിവികാരവും അവര്‍ക്കൊപ്പമാണെന്ന് ബിജെപിക്കും സമ്മതിക്കേണ്ടി വന്നിരുന്നു.

മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നാണ് മുകുള്‍ റോയ് പറഞ്ഞിരുന്നത്. 2017ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ മുകുള്‍ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാല്‍, 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയിയെ ബിജെപി അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബിജെപി പരിഗണിച്ചത്. ഇതാണ് ബിജെപിയുമായുള്ള പിണക്കത്തിന് വഴിവെച്ചത്. മുകുള്‍ റോയിക്കൊപ്പം മറ്റ് ചില നേതാക്കളും തൃണമൂലിലേക്ക് പോകുമെന്നാണ് സൂചന. മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് വാക്‌സിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രധാനമന്ത്രി മോദിക്കും അമിത്ഷായ്ക്കും മുകുള്‍ റോയിയുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടി തന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...