Connect with us

Hi, what are you looking for?

Exclusive

പിണറായിയും നികേഷും കുടുങ്ങും, തെളിവുമായി കെ സുരേന്ദ്രന്‍!

കെ സുരേന്ദ്രനെ അടപടലം പൂട്ടാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ തിരിച്ചടിക്കാന്‍ ഉറച്ച് ബിജെപിയും. ഇതോടെ സിപിഎമ്മും ബിജെപിയും അങ്കത്തിനൊരുങ്ങിയിരിക്കുകയാണ്. വനംകൊള്ള കേസാണ് ഇപ്പോള്‍ ബിജെപിയുടെ ഉള്ളം കൈയ്യിലുള്ളത്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ നികേഷ് കുമാര്‍ അടക്കം കുടുങ്ങുമെന്ന് ഉറപ്പാണ്. മുട്ടില്‍ വനംകൊള്ളക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ശക്തമായ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.

കേരളത്തില്‍ നടന്ന വനംകൊള്ളയെ ഗൗരവമായാണ് കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരും ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വനംകൊള്ളയാണ് നന്നിട്ടുള്ളത്. 100 കോടി രൂപയുടെ ഒട്ടേറെ വര്‍ഷം പഴക്കംചെന്ന ഈട്ടിത്തടികള്‍ ഉള്‍പ്പെടെയുള്ള മരങ്ങളാണ് വയനാട്ടില്‍ നിന്നും മറ്റും മറിച്ചു കടത്തിയിരിക്കുന്നതെന്നാണ് പുറത്തുവന്നവിവരം. ഇതിന് ഒത്താശ ചെയ്തത് പിണറായി വിജയനും റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും ഒപ്പം റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറും ഉണ്ടെന്നാണ് പുറത്തുവന്ന വിവരം. സര്‍ക്കാരിന്റെ അവസാന കാലത്തായതുകൊണ്ട് പിടിക്കപ്പെടില്ലാ എന്ന ധാരണ സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍, ബിജെപിക്കെതിരെ ആഞ്ഞടിച്ച പിണറായി വിജയനും കൂട്ടരും ഓര്‍ത്തില്ല പണി പിന്നാലെ വരുന്നുണ്ടെന്ന്. 2020 ഓക്ടോബറില്‍ റവന്യൂ വകുപ്പ് ഇറക്കിയ വിചിത്രമായ ഉത്തരവിലാണ് മരം കടത്ത് നടന്നത്. നാല് മാസം കൊണ്ട് കോടിക്കണക്കിന് മരം മുറിച്ച് കടത്തുകയുമുണ്ടായി.

കെ സുരേന്ദ്രനാണ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുന്നത്. കേസില്‍ കേന്ദ്രനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വനംവകുപ്പ് ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ ഭരണഘടനാപരമായ തടസമില്ലെന്നും ബിജെപി വാദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുന്നത്. മരം കൊള്ളയ്ക്ക് ദേശീയ തലത്തില്‍ ശ്രദ്ധനല്‍കി കേന്ദ്ര ഇടപെടലിലൂടെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തിലാണ് കെ സുരേന്ദ്രന്‍. ഇന്നോ നാളെയോ മന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഫണ്ടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് ആവശ്യപ്പെടാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ സിപിഎം തെരഞ്ഞെടുപ്പിന് ഇറക്കിയ കണക്കില്‍ പെടാത്ത ഫണ്ടിന്റെ കണക്കും പുറത്തുവരുമെന്നുറപ്പാണ്. 1550 കോടി രൂപ സിപിഎം തെരഞ്ഞെടുപ്പ് സമയം ഇറക്കിയിട്ടുണ്ടെന്ന പരാതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈയ്യില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. അന്വേഷണം ആരംഭിച്ചാല്‍ പിണറായി വിജയനടക്കം കണക്കില്‍ പെടാത്ത ഫണ്ടിന്റെ വിവരം കൃത്യമായി നല്‍കേണ്ടതായി വരും. ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും 10 കോടി വീതമാണ് സിപിഎം നല്‍കിയത്. 140 സ്ഥാനാര്‍ത്ഥികള്‍ക്കും 10 കോടി വെച്ച് 1400 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 150 കോടി രൂപ പരസ്യത്തിന്റെ ഏജന്‍സികള്‍ക്ക് മാത്രമായി കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ 35 കോടി രൂപ നേരിട്ട് അക്കൗണ്ട് വഴിയും ബാക്കി തുക 15 കോടി രൂപ ക്യാഷായും കൊടുത്തുവെന്നുള്ള പരാതിയാണ് ഇഡിക്കുമുന്നിലുള്ളത്.

റവന്യൂ പട്ടയ ഭൂമിയില്‍ നിന്ന് 15 കോടി രൂപയുടെ ഈട്ടിമരങ്ങളാണ് മുറിച്ച് കടത്തിയത്. ഇത് വയനാട് മുട്ടില്‍ നിന്നുള്ള കാര്യമാണ്. എന്നാല്‍, മറ്റ് പല സ്ഥലങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നത്. എന്നാല്‍ അതിന്റെയൊന്നും യഥാര്‍ത്ഥ കണക്ക് ആര്‍ക്കും ഇതുവരെയും കണ്ടെത്താനായിട്ടില്ല. പിണറായി വിജയന്‍ നേരിട്ട് നടത്തിയതു കൊണ്ടാണ് ഈ കണക്ക് പുറത്ത് വരാത്തതെന്ന് ഒരു സംശയവുമില്ല. സര്‍ക്കാര്‍ മുതല്‍ നശിപ്പിച്ചതിന് മരത്തടിയുടെ മൂന്നിരട്ടി തുക പിഴ അടയ്ക്കുന്നതിനോടൊപ്പം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തുക. ഇതില്‍ ഏതൊക്കെ ഉന്നതര്‍ കുടുങ്ങുമെന്ന്, അല്ലെങ്കില്‍ കെ സുരേന്ദ്രന്‍ കുടുക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടുതന്നെ അറിയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...