Connect with us

Hi, what are you looking for?

Exclusive

നടന്നത് 100 കോടിയുടെ മരംകൊള്ള! ഇത് പിണറായിയും നികേഷും തമ്മിലുള്ള ഒത്തുകളി!

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് വിചിത്രമായൊരു ഉത്തരവിറക്കി. 2020 ഒക്ടോബര്‍ 24നാണ് ജില്ലാ കലക്ടര്‍മാരുടെയും വനംവകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ച് റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് വിചിത്ര നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ച് ഉത്തരവിറക്കുന്നത്. പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് അനുമതിയുമില്ലാതെ മുറിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞത്. മരം മുറി ആര് തടസ്സപ്പെടുത്തിയാലും അവര്‍ക്കെതിരെ നടപടിയെടുക്കാം. ഈ ഉത്തരവിന്റെ മറവില്‍ വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി പത്തനംതിട്ട എന്നീ അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെ കടത്തപ്പെട്ട കൂറ്റന്‍മരങ്ങളില്‍ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളാണ്. ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട് കൂറ്റന്‍മരങ്ങള്‍ മുറിച്ച് കടത്തപ്പെട്ടതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അതേസമയം, 2020 ഒക്ടോബര്‍ 24 ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു ഉത്തരവിറക്കി.വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. അന്ന് ഇരു വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സിപിഐ ആയിരുന്നു. പരിസ്ഥിതി സ്നേഹികളെന്ന് പറഞ്ഞ് മുന്‍പില്‍ എത്തുന്ന സിപിഐ മറുപടി പറഞ്ഞേ മതിയാകൂ.

സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.

അതേസമയം, വയനാട്ടിലെ മരം കൊള്ളയ്ക്ക് ചുക്കാന്‍ പിടിച്ചവര്‍ക്ക് വാര്‍ത്താ ചാനലായ റിപ്പോട്ടര്‍ ചാനലുമായി അടുത്ത ബന്ധമുണ്ടെന്നും പറയുന്നു. നികേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഭീമമായ തുക നിക്ഷേപിച്ചിട്ടുള്ളവരാണ് മംഗോ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന മുട്ടില്‍ വനം മുറി കേസിലെ പ്രതികള്‍. വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത്. ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്നത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ വനം കൊള്ളയാണെന്നാണ് പറയുന്നത്. അമ്പതു ലക്ഷത്തോളം മരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുറിച്ചു കടത്തിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...