Connect with us

Hi, what are you looking for?

Exclusive

കേരളാ ബിജെപി നേതൃത്വത്തോട് കട്ട കലിപ്പിൽ മോദിയും അമിത്ഷായും , സുരേഷ്‌ഗോപി റിപ്പോർട്ട് കൊടുത്താൽ സുരേന്ദ്രന്റെ കുറ്റി തെറിക്കും

കേരളത്തിൽ ബിജെപിയുടെ മേലുള്ള കള്ളപ്പണ മിടപാടുകളിലും സംഘടനാ സംവിധാനത്തിലെ പിടിപ്പുകേടുകളിലും കലിപൂണ്ട് മോദിയും അമിത്ഷായും നേരിട്ട് ഇടപെടുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിൽ നടന്ന അഴിമതിയും കുഴൽപ്പണ ഇടപാടുകളും നേരിട്ട് അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം സമിതിയെ നിയോഗിച്ചു . വിരമിച്ച ഐ എ എസ്സുകാരനായ സി വി ആനന്ദ ബോസ് , ഇ ശ്രീധരൻ , ജേക്കബ് തോമസ് എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി . ഇവർ കേരളത്തിലെ സംഘടനാ വീഴ്ചകൾ , പണ വിവാദം, കേരളത്തിലെ ബിജെപി യുടെ പരാജയ കാരണം എന്നിവയാണ് സമിതി അന്വേഷിക്കുക .


കേരളത്തിലെ ബിജെപി യുടെ നില പരുങ്ങലിൽ ആണെന്ന റിപ്പോർട്ട് ലഭിച്ചതോടെ കേന്ദ്ര നേതൃത്വവും മോദിയും അമർഷത്തിൽ ആയിരുന്നു, ഇത് കഴിഞ്ഞ ദിവസം നടന്ന പാർലമെന്ററി യോഗത്തിൽ പങ്കുവച്ചതായാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് സമിതിയെ നിയോഗിച്ചത്. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നേതൃമാറ്റം ആവശ്യമാണെന്നുമാണ് ആനന്ദബോസ് ആദ്യം നൽകിയിരിക്കുന്ന വിവരം.


ബിജെപി സംസ്ഥാന നേതൃമാറ്റം ആവശ്യമാണെന്ന പൊതു വികാരം ഉയർന്ന സാഹചര്യത്തിൽ ഇതേ കുറിച്ച് പേടിച്ചു റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻന്റെ നിലനിൽപ്പ് പോലും ഇനി സുരേഷ്‌ഗോപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.
ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഇടപെടലുകൾ നടത്താത്ത പുതുമുഖങ്ങളെയാണ് സമിതിയിൽ നിയോഗിച്ചിരിക്കുന്നത് എന്നത് സംസ്ഥാന തലത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകും എന്നതിന്റെ സൂചനയാണ്.

അമിത്ഷായിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ച ആൾ ആണ് ആനന്ദ് ബാസ്സ് റെഡ്ക്രോസ് കേരളയുടെ ചെയർമാൻ , തോൽവിയെ കുറിച്ച് പഠിക്കുന്നത് ആനന്ദബോസ് ആണ്, പ്രാഥമിക വിവരം ബോസ് നേരത്തെതന്നെ നദ്ദക്ക് നൽകിയിരുന്നു . ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായ വീഴ്ചകൾ ബോസ് അറിയിച്ചീട്ടുണ്ട്, പാലക്കാടും തൃശ്ശൂരും മഞ്ചേശ്വരത്തും നേമത്തും ഏട്ടാ കനത്ത തോൽവി പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മാത്രമാണെന്നാണ് ആനന്ദ ബോസ് നൽകിയിരിക്കുന്ന പ്രാഥമിക വിവരം. ഗ്രൂപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ സംഘടനാ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ആനന്ദബോസ് വിലയിരുത്തുന്നു, ആർ എസ എസ ന്റെ ഇടപെടലുകളും ബിജെപി യെ ബാധിക്കുന്നുണ്ട് .

ആനന്ദ ബോസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയ കേന്ദ്ര നേതൃത്വം കൂടുതൽ പഠനത്തിനായി ഇ ശ്രീധരനെയും ജേക്കബ് തോമസിനെയും കൂടി നിയോഗിക്കുകയായിരുന്നു. കേന്ദ്രം നൽകിയ ഫണ്ട് എങ്ങനെ ചിലവഴിച്ചു , അതിൽനടന്നിട്ടുള്ള അതിരുമറികൾ എന്തെല്ലാമാണ് എന്ന വിഷയമാണ് മുഖ്യമായി അന്വേശിക്കുക. പാർട്ടി ഫണ്ട് വിനിയോഗിച്ച വിഷയത്തിൽ പാർട്ടി കൂടുതൽ പ്രതിരോധത്തിൽ ആയി എന്നാണ് പാർട്ടി വിലയിരുത്തൽ . ഈ വിഷയത്തിൽ മോഡി കടുത്ത അതൃപ്തിയിലാണ് ,സ്മോഡി നേരിട്ട് ഫണ്ട് വിഷയത്തിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

2 ദിവസത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കേരളത്തിലെ കാര്യത്തിൽ അദ്ദേഹത്തിന്റെ അസംതൃപ്‍തി പ്രകടിപ്പിച്ചതായാണ് വിവരം. ക്രൈസ്തവ സമുദായത്തെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ ഉള്ള പ്രവര്ത്തനങ്ങള് നടത്താൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. കടുത്ത നിലപാടുകളിൽ അയവുകൾ വരുത്തി അവരെ പാർട്ടിയോട് ചേർത്ത് നിർത്തണം , ദക്ഷിണേന്ത്യം സംസ്ഥാനങ്ങളുടെ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നിയന്ത്രണത്തിൽ ആണ് കേരളത്തിലെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കപ്പെടുന്നത് എന്നും ഇതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം ന്നും കേന്ദ്രം വിലയിരുത്തുന്നുണ്ട്. എന്തായാലും കേരളത്തിൽ ബിജെപി നേതൃതലം മുതൽ വൻ അഴിച്ചു പണികൾക്കാണ് കേന്ദ്രം തയ്യാറാകുന്നത് .

താഴെത്തട്ടിലുള്ള പാർട്ടി അണികൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതികേടിൽ ആണ് കേരളത്തിൽ എന്ന വസ്തുത നേതൃത്വം തിരിച്ചറിഞ്ഞീട്ടുണ്ട്. അതിനാൽത്തന്നെ പാർട്ടി അണികൾ കൂട്ടത്തോടെ മറ്റു പാർട്ടികളിലേക്കു ചേക്കേറാനുള്ള സാധ്യതയിലാണ് നിൽക്കുന്നത്. ഇത് പാർട്ടിയെ കൂടുതൽ തളർത്തും എന്നുറപ്പാണ്. അതിനാൽ തന്നെ ആണ് നേതൃമാറ്റം എന്ന തീരുമാനത്തിലേക്ക് പാർട്ടി മാറുന്നത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...