Connect with us

Hi, what are you looking for?

Exclusive

ക്ഷേത്രസന്ദര്‍ശനം, മതേതര വിരുദ്ധം, വിവാദവുമായി ശൈലജ ടീച്ചര്‍

മുൻ ആരോഗ്യ വകുപ്പ് മന്ത്രി ടീച്ചറമ്മ എന്ന് പറയുന്ന ശൈലജ ടീച്ചർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ ഒരു വിഷയം ഏറെ ലജ്‌ജാകരവും ടീച്ചർ എന്ന പേരിൽ ഇനി ശൈലജ വിളിക്കപ്പെടരുത് എന്ന് തെളിയീക്കുന്നതും ആയിരുന്നു.

ഇന്ത്യ നശിച്ചു പോയിരിക്കുന്നു എന്നാണു ശൈലജ പറയുന്നത്. നമ്മുക്ക് ഇനി ടീച്ചർ എന്ന് പറയേണ്ടതില്ലാത്തതിനാൽ ശൈലജ എന്ന് പറയാം. ഏതായാലും ഇന്ത്യ നശിച്ചു പോയിരിക്കുന്നു . അതിനു കാരണമായി ശൈലജ ചൂണ്ടി കാണിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇപ്പോൾ രാഹുൽ ഗാന്ധിയും പിന്തുടർന്ന് പോരുന്ന ഹിന്ദുത്വ മൃദു സമീപനം ആയിരുന്നു എന്നാണു . ശിവ ഭക്തി എന്ന ഗിമ്മിക്കുകൾ ഒരു സെക്കുലർ രാഷ്ട്രത്തിൽ കാണിക്കരുതായിരുന്നു. സതീശനും കെ ബാബുവും അടക്കമുള്ളവർ നല്ല പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാൻ ഉള്ളവർ ആണ്, അതിനു മതേതര കേരളം സൃഷ്ട്ടിക്കാൻ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്നൊക്കെയാണ് മുൻ ആരോഗ്യ മന്ത്രി ശൈലജ അടിച്ചു വിട്ടത് തന്റെ സബ്മിഷനിൽ .

തുടർന്ന് കെ ബാബു പോയിന്റ് ഓഫ് ഓർഡർ സക്ഷനിൽ സ്പീക്കറോട് റൂളിംഗ് ചോദിക്കുന്നു, രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോയത് കൊണ്ട് കേരളത്തിന്റെ മതേതരത്വം തകർന്നു പോയി എന്ന്. ക്ഷേത്രത്തിൽ പോകുന്നത് തെറ്റാണോ എന്ന് സ്പീക്കർ റൂളിംഗ് തരണം എന്ന് പറയുന്നു. ഉടനെ വെറും രാഷ്ട്രീയ ചട്ടുകമായി എം ബി രാജേഷ് എന്ന സ്പീക്കർ കൊടുത്ത മറുപടി ആണ് രസകരം, പരിശോധിച്ച് പറയാം എന്ന്.

ക്ഷേത്രത്തിൽ പോകുന്നത് തെറ്റാണോ എന്ന് സ്പീക്കർ പരിഷ്കാരി എവിടെപ്പോയി പരിശോധിക്കും ? ഭരണ ഘടനയിലോ, നമ്മുക്ക് അറിയില്ല എന്തായാലും സിപിഎം ന്റെ ശക്തനായ താത്വിക ആചാര്യനും, അറിവിൽ തന്റെ നേരെ നില്ക്കാൻ മറ്റൊരാൾ ഇല്ലെന്നു തെളിയിച്ച പണ്ഡിത ശ്രേഷ്ട്ടനും സർവോപരി ബുദ്ധി ജീവിയും ആയ എം ബി രാജേഷിനു അറിയില്ലത്രേ അമ്പലത്തിൽ പോകുന്നത് കുറ്റമാണോ അല്ലയോ എന്ന്,

രണ്ടു വിഷയങ്ങൾ ഉണ്ട്. ഒന്നാമത്, ശൈലജ ഈ പറഞ്ഞത് തന്നെ ഏതെങ്കിലും ഒരു മന്ത്രി അല്ലെങ്കിൽ എം എൽ എ മുസ്ലിം പള്ളിയിൽ പോയത് മതേതരത്വം തകർത്തു എന്നോ ക്രിസ്ത്യൻ ദേവാലയത്തിൽ പോയത് മതേതരത്വത്തെ കളങ്കപ്പെടുത്തി എന്നോ പറയുമോ നിയമസഭയിൽ ? ഒരിക്കലും ഇല്ല, അങ്ങനെ പറഞ്ഞാൽ അവരുടെ തന്നെ ഘടക കക്ഷിയായ ഐ എം എൽ അടക്കം ഉള്ള പാർട്ടിക്കാർ ചോദ്യം ചെയ്യും. ഹിന്ദു സഖാക്കന്മാരായ മണ്ടശിരോമണികൾക്കെ ഇതൊക്കെ കേട്ടിരിക്കാൻ ഉള്ള ഉളുപ്പ് ഇല്ലായ്മ ഉണ്ടാകുള്ളൂ എന്ന് എല്ലാവര്ക്കും അറിയാം. ഇനി പള്ളികളിൽ പോകുന്നത് തെറ്റാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ സ്പീക്കർ പരിശോധിച്ചിട്ടു പറയാം എന്ന് പറയുമോ , അതും ഇല്ല, മുട്ട് വിറക്കും എം ബി രാജേഷിന്റെ.

ന്യൂനപക്ഷ വർഗീയ പ്രീണനം എന്ന് പറയും ഇതിനെ, വോട്ട് ബാങ്ക് ആയ ന്യൂന പക്ഷത്തെക്കുറിച്ചു ഒരു വാക്കു ഉച്ചരിക്കാൻ ഇവരുടെ ഒന്നും നാക്കു പൊങ്ങില്ല എന്ന് ഉറച്ചു പറയാം. ന്യൂന പക്ഷ സംവരണാനുകൂല്യങ്ങൾ 80 20 ശതമാനത്തിൽ നിന്നും ജനസംഖ്യാനുപാതത്തിലേക്ക് മാറ്റണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്ത പി ജെ ജോസഫിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന പൊളിറ്റിക്കൽ ഇസല്മിസ്റ്റുകൾ ഉള്ള നാടാണ് ഇത്. പിണറായി വരെ മുട്ട് കൂട്ടിയിടിക്കുന്നു വിഷയമാണ് ന്യൂന പക്ഷ സംവരണ വിഷയം.

ശബരിമല വിധി മറ്റൊരു ചിന്തക്ക് കൂടി സമയം കൊടുക്കാതെ , ഹിന്ദുക്കളുടെ വികാരത്തെ ഒരു നുള്ളു പോലും മാനിക്കാതെ വിധി നടപ്പിലാക്കാൻ കറുത്ത ചാക്കിൽ മൂടിക്കെട്ടി ദുർഗ്ഗാ അമ്മിണിമാരെ പോലീസ് കാവലിൽ മലകയറ്റിയ പിണറായി ക്കു ന്യൂനപക്ഷ സംവരണ വിഷയം വന്നപ്പോൾ പുനഃപരിശോധിച്ചതിനു ശേഷം പ്രതികരിക്കാം എന്ന് പറഞ്ഞു നിക്കറിൽ മുള്ളിയാൽ നമ്മൾ കണ്ടതാണ്.


ഇനി അമ്പലത്തിൽ പോകുന്നത് തെറ്റാണോ അല്ലയോ എന്ന് എം ബി രാജേഷ് എന്ന സ്പീക്കർ റൂളിംഗ് കൊടുക്കണം, അതൊന്നും ഉണ്ടാകില്ല എന്ന് ഉറപ്പാണ്, ഇനി റൂളിംഗ് കൊടുത്താലോ , അമ്പലത്തിൽ പോകുന്നത് തെറ്റല്ല എന്ന് പറയുമോ ? അപ്പോൾ ശൈലജക്കു എതിരായ മറുപടി ആകും, അമ്പലത്തിൽ പോകുന്നത് തെറ്റാണു എന്ന ശൈലജയുടെ വാദം ശരിയാണെന്നു സമ്മതിക്കാൻ പറ്റുമോ ? കണ്ടറിയണം അദ്ദേഹത്തിന്റെ അറിവ് ഏതു വരെ പോകും എന്നുള്ളത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...