Connect with us

Hi, what are you looking for?

Cinema

ശ്രീവിദ്യയ്ക്കടുത്ത് എത്തുന്ന ഭരതന്‍..എല്ലാം ക്ഷമിച്ചു, സഹിച്ചു,കെപിഎസി ലളിത മനസ്സുതുറന്നപ്പോള്‍!

മലയാള ചലച്ചിത്ര ലോകത്ത് നികത്താന്‍ ആകാത്ത രണ്ട് പേരാണ് സംവിധായകന്‍ ഭരതനും നടി ശ്രീവിദ്യയും. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ മാന്ത്രികനായിരുന്നു ഭരതന്‍. ഭരതന്‍ തൊട്ടതെല്ലാം ഹിറ്റ് എന്ന വിശേഷണം പ്രമുഖ നടന്മാരെല്ലാം ഇന്നും അനുസ്മരിക്കുന്നു. അതുപോലൊരു പ്രമുഖ നടിയായിരുന്നു ശ്രീവിദ്യ. സൗന്ദര്യം കൊണ്ട് തെന്നിന്ത്യന്‍ ലോകത്തെ മുഴുവന്‍ പിടിച്ചിരുത്തിയ നടി. ശ്രീവിദ്യയെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകള്‍ നടത്തിയ പ്രമുഖ നടി കെപിഎസി ലളിത വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മലയാളികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തുറന്നുപറച്ചിലുകളാണ് കെപിഎസി ലളിത നടത്തിയിരുന്നത്. തന്റെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു ശ്രീവിദ്യയെന്ന് കെപിഎസി ലളിത പറയുന്നുണ്ട്. അപ്പോഴും ഒരു ശത്രുത ആ മനസ്സില്‍ ഉണ്ടായിരുന്നുവെന്ന് പറയേണ്ടിവരും. ആ ഇഷ്ടക്കേടിലേക്ക് നയിച്ച കാരണങ്ങളാണ് കെപിഎസി ലളിത വിവരിച്ചത്.

ഭരതന്റെ ആദ്യ കാമുകിയായിരുന്നു ശ്രീവിദ്യ. അന്ന് ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നടി കെപിഎസി ലളിത.കരിയറില്‍ നിരവധി നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല. നടിയുടെ പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെയായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു സമയത്ത് സംവിധായകന്‍ ഭരതനും ശ്രീവിദ്യയും വലിയ പ്രണയത്തിലായിരുന്നു. ആ സമയത്ത് അവരുടെ ഹംസം ആയിരുന്നു താനെന്നും കെപിഎസി ലളിത പറയുന്നു. എന്റെ വീട്ടിലാണ് അവരുടെ ഫോണ്‍ വിളികള്‍ വരെ നടന്നിരുന്നത്. പക്ഷെ അപ്പോഴും അവര്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ചേര്‍ച്ച കുറവുകളും നടന്നിരുന്നു.

പ്രണയവും വഴക്കുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ശ്രീവിദ്യ പറഞ്ഞു ഈ ബദ്ധം ശരിയാകുമെന്ന് തോന്നുന്നില്ല ചേച്ചിയെന്ന്. എന്നെ അദ്ദേഹത്തിന് ഭയങ്കര സംശയമാണ്.. തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന ശ്രീവിദ്യയ്ക്കുമേല്‍ സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാകാം. അങ്ങനെ രണ്ടുപേരും ഒരുമിച്ച് സംസാരിച്ച് പിരിയാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ പിരിഞ്ഞു. എന്നാല്‍,ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷം ആകെ തകര്‍ന്നു പോയിരുന്നു ഭരതന്‍ എന്ന സംവിധായകന്‍. രണ്ടുമൂന്ന് പ്രണയം പിന്നീടുണ്ടായിരുന്നു. അദ്ദേഹം പ്രണയിച്ചിരുന്നവരിലൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കെപിഎസി ലളിത പറയുന്നുണ്ട്. അത് മറ്റാരുമല്ല നടി ശാന്തിയാണ് അത്. വിയറ്റ്‌നാം വീട് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച നടിയാണ് ശാന്തി.

അതിനു ശേഷം ഏറെ നാളുകള്‍ക്ക് ശേഷം എന്നെയും അദ്ദേഹത്തിന്റെയും പേരും ചേര്‍ത്ത് സുഹൃത്തുക്കള്‍ തമാശക്ക് വെറുതെ ഓരോന്നു പറഞ്ഞു കളിയാക്കിയപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു നമുക്ക് ഒന്നിച്ചാലോ എന്ന്. ആദ്യം നിരസിച്ചെങ്കിലും ഒരു ദിവസം എന്റെ വീട്ടില്‍ വന്ന് അദ്ദേഹം സീരിയസായി സംസാരിക്കുകയായിരുന്നു. ഇനി അങ്ങനത്തെ സ്വഭാവമൊന്നുമുണ്ടാവില്ല എന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞിരുന്നു.. അങ്ങനെ ആ വിവാഹം നടന്നുവെന്നാണ് കെപിഎസി ലളിത പറയുന്നത്. പക്ഷെ വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്ന് വൈകിയാണ് ഞാന്‍ അറിഞ്ഞത്. അന്ന് ഞാന്‍ വല്ലാതെ തകര്‍ന്ന് പോയിരുന്നു. കരയാന്‍ മാത്രമേ എനിക്ക് അന്ന് കഴിഞ്ഞിരുന്നുള്ളൂ. മകന്‍ സിദ്ധാര്‍ത്ഥിനെ അവര്‍ വളര്‍ത്താമെന്നുവരെ പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി എന്നാണ് ഞാന്‍ പറഞ്ഞത്.

പിന്നെ ഞാന്‍ സ്വയം സമാധാനിച്ചു. അപ്പോഴും ശ്രീവിദ്യയുടെ അടുത്തേക്ക് അദ്ദേഹം പോകുമായിരുന്നു. പിന്നീട് പരിഭവവും അസൂയയും ഒന്നും തോന്നിയിരുന്നില്ല. കാരണം അവരുടെ കയ്യില്‍ നിന്നല്ലേ എനിക്ക് കിട്ടിയതെന്ന് സമാധാനിച്ചു. മറ്റുള്ളവര്‍ പറഞ്ഞ് ഞാന്‍ ഒന്നും അറിയാന്‍ ഇടവരരുത് എന്ന് മാത്രമേ അദ്ദേഹത്തോട് പറഞ്ഞിരുന്നുള്ളൂ. അന്നുമുതല്‍ എല്ലാം എന്നോട് നേരിട്ടുതന്നെ പറഞ്ഞിരുന്നു. എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ ജീവിച്ചതെന്നും കെപിഎസി ലളിത തുറന്നുപറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...