Connect with us

Hi, what are you looking for?

Exclusive

അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ഗേറ്റ് പൂട്ടി മകന്‍!

അമ്മയുടെ മൃതദേഹത്തിനോട് അനാദരവ് കാണിച്ച് മകന്‍. ആലപ്പുഴപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡിലാണ് സംഭവം നടക്കുന്നത്. കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ മകന്‍ വീടിന്റെ ഗേറ്റ് അങ്ങ് പൂട്ടി. എന്താണ് സംഭവമെന്ന് പോലീസുകാര്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ മനസ്സിലായി. പിന്നീടാണ് മനസ്സിലായത് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയും മകനും ശത്രുതയിലായിരുന്നുവെന്ന്. എത്ര ശത്രുത ഉണ്ടായാലും സ്വന്തം മകന് ഒരമ്മയോട് ഇങ്ങനെ കാണിക്കാന്‍ കഴിയുമോ. അമ്മയുടെ മൃതദേഹത്തോട് പോലും ശത്രുതയോ. സങ്കടകരം തന്നെ. മകന്‍ കുടുംബവീടിന്റെ ഗേറ്റാണ് പൂട്ടിയത്. എന്നാല്‍ പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച് ഇയാളുടെ അയല്‍വക്കത്ത് താമസിക്കുന്ന മകളുടെ പറമ്പില്‍ അമ്മയ്ക്ക് ചിതയൊരുക്കുകയായിരുന്നു.

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82)വയസാസണ് ബുധനാഴ്ച രാത്രി മരിച്ചത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനുമായി അകന്ന് മകളുടെ വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. കുടുംബവീടിന്റെ ഗേറ്റു കടന്നു വേണം മകളുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍. എന്നാല്‍ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നില്‍ക്കുകയായിരുന്നു. സ്വത്ത് തര്‍ക്കമുള്ളതിനാല്‍ മൃതദേഹം കുടുംബവീട്ടിലൂടെ കൊണ്ടുപോകാന്‍ പറ്റില്ലെന്നാണ് മകന്‍ പറഞ്ഞത്.

പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല.ഗേറ്റ് തുറക്കാതെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍ ചെയ്തത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്ന് പൊലീസെത്തി പൂട്ട് മുറിച്ച് മൃതദേഹം മകളുടെ വീട്ടിലെത്തിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു. ജനപ്രതിനിധികളാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസൊന്നും എടുത്തിട്ടില്ലെന്നും ചേര്‍ത്തല സി.ഐ അറിയിച്ചു..

അതേസമയം, സംസ്ഥാനത്ത് 16,229 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് 135 മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9510ആയി. ഇന്ന് മാത്രം 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...